മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ അവസ്ഥയിലോ?

നമ്മുടെ ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ ആവശ്യം വളരെ പരമപ്രധാനമാണ്. എല്ലിന്റേയും പല്ലിന്റേയും ഹൃദയത്തിന്റേയും എന്തിനധികം രക്തത്തിന്റെ വരെ കാര്യത്തില്‍ മഗ്നീഷ്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് ക്രമാതീതമായ അളവില്‍ കുറഞ്ഞാല്‍ അത് വളരെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ ഇന്നത്തെ കാലത്ത് ജനസംഖ്യയില്‍ നല്ലൊരു ശതമാനം ആളുകളും ഇത്തരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞത് കൊണ്ട് അപകടത്തിലാകാറുണ്ട്. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ വളരുന്നുണ്ടോ?

ഭക്ഷണത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പച്ചക്കറികളും ചീര, മുരിങ്ങ തുടങ്ങിയ ഇലവര്‍ഗ്ഗങ്ങളും ആവക്കാഡോ, ചേക്ലേറ്റ് തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് ഇതിനുള്ള ഏക പോംവഴി. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഡയറിയ

ഡയറിയ പോലുള്ള രോഗങ്ങള്‍ക്ക് മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് കാരണമാകും. മഗ്നീഷ്യം ശരീരത്തില്‍ ക്രമാതീതമായി കുറയുമ്പോഴാണ് ഈ പ്രശ്‌നം.

ഡിപ്രഷന്‍

ഡിപ്രഷന് പലപ്പോഴും ഇത് കാരണമാകും. ഡിപ്രഷനില്‍ നിന്നും രക്ഷപ്പെടാന്‍ മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കൂട്ടുക തന്നെയാണ് ചെയ്യേണ്ടത്.

ഹിസ്റ്റീരിയ

ഹിസ്റ്റീരിയ ബാധിച്ചതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കാരണമാകാറുണ്ട്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങളേയും ഇത് കാര്യമായി തന്നെ ബാധിയ്ക്കും. പലപ്പോഴും ദഹനസംബന്ധമായ പല പ്രശ്‌നങ്ങളുടേയും നമ്മളറിയാത്ത കാരണം മഗ്നീഷ്യത്തിന്റെ തോത് ശരീരത്തില്‍ കുറയുന്നത് തന്നെയായിരിക്കും.

ശാരീരികോര്‍ജ്ജം കുറയുന്നു

ശാരീരികോര്‍ജ്ജം കുറയുന്നതിനും ഇത് കാരണമാകുന്നു. ശാരീരികോര്‍ജ്ജം കുറയ്ക്കുന്നതിന്റെ പ്രധാന കാരണം മഗ്നീഷ്യത്തിന്റെ അളവ് കുറവാണ് ശരീരത്തില്‍ എന്നത് തന്നെയാണ്.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് കാരണമാകുന്നു. ഹൃദയസ്പന്ദനം കുറയുന്നതിനും ഇതിന്റെ നിരക്കില്‍ മാറ്റം വരുന്നതിനും പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് കാരണമാകും.

മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ അവസ്ഥയില്‍ കുറയുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 10, 2016, 15:23 [IST]
English summary

Early warning signs your body magnesium levels are dangerously low

Early warning signs your body's magnesium levels are dangerously low, read to know more.
Please Wait while comments are loading...
Subscribe Newsletter