For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്

|

ക്യാന്‍സര്‍ നമ്മളിലുണ്ടാക്കുന്ന ഭീതിയും ഉത്കണ്ഠയും അന്നും ഇന്നും ഒരു പോലെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ ഭീതിയോട് കൂടി തന്നെയാണ് നമ്മളെല്ലാവരും നോക്കിക്കാണുന്നത്.

എന്നാല്‍ നമ്മളിലെല്ലാവരിലും ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടെന്നത് സത്യമാണ്. അതെങ്ങനെ ക്യാന്‍സറാകുന്നു എന്നതാണ് പലരിലും സംശയമുണ്ടാക്കുന്നു. ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം

ക്യാന്‍സറുകള്‍ പല തരത്തിലുള്ള പലപ്പോഴും നമ്മളറിയാതെ പോകുന്ന ഒന്നാണ് ചര്‍മ്മത്തെ ബാധിയ്ക്കുന്ന ക്യാന്‍ര്‍. സ്‌കിന്‍ ക്യാന്‍സര്‍ അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴായിരിക്കും പലപ്പോഴും നമ്മളറിയുന്നത്. എന്നാല്‍ സ്‌കിന്‍ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ ചില ലക്ഷണങ്ങള്‍ നല്‍കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന അവസ്ഥയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം സ്‌കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങളില്‍ മുന്നിലാണ് അമിത ക്ഷീണം.

കൈകാലുകളിലെ നീര്

കൈകാലുകളിലെ നീര്

കൈകാലുകളില്‍ നീര് കാണപ്പെടുന്നതും വെറുതേ തള്ളിക്കളയേണ്ട. ഇതും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നീരിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

 ശ്വാസമെടുക്കുമ്പോള്‍ വേദന

ശ്വാസമെടുക്കുമ്പോള്‍ വേദന

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചില്‍ വേദന ഉള്ളതായി തോന്നുന്നുണ്ടെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

 കാലിലെ വ്രണങ്ങള്‍

കാലിലെ വ്രണങ്ങള്‍

കാലിലുണ്ടാകുന്ന വ്രണങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മാറാതെ കാലങ്ങളിാി ഇവ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.

 സൂര്യപ്രകാശമേല്‍ക്കുമ്പോള്‍

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ തടിപ്പുകളോ നിറം മാറ്റമോ കാണപ്പെടുന്നുണ്ടെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമായി അതിനെ കണക്കാക്കാം.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയും ചര്‍മ്മാര്‍ബുദം വരാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ് വിളര്‍ച്ച ഉണ്ടാവുന്നത്.

വായില്‍ അള്‍സര്‍

വായില്‍ അള്‍സര്‍

അടിയ്ക്കടി വായില്‍ അള്‍സര്‍ ഉണ്ടാവുന്നതും അര്‍ബുദ ലക്ഷണങ്ങള്‍ തന്നെയാണ്. വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നതിന്റേയും പ്രധാന ലക്ഷണമാണ് വായിലെ അള്‍സര്‍.

രക്തം കട്ടപിടിക്കുന്നത്

രക്തം കട്ടപിടിക്കുന്നത്

ചര്‍മ്മത്തില്‍ രക്തം കട്ടപിടിച്ചു കാണുന്നത് ശ്രദ്ധിക്കുക. ഇത് പലപ്പോഴും ചര്‍മ്മാര്‍ബുദത്തിന്റെ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തിലെ പാടുകള്‍

ചര്‍മ്മത്തില്‍ പ്രത്യേക രീതിയിലുളള പാടുകള്‍ കാണപ്പെടുന്നതും ശ്രദ്ധിക്കുക. പ്രത്യേകിച്ച് കവിളുലും മൂക്കിലുമെല്ലാം.

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം.

English summary

Early warning signs of skin cancer

Skin cancer cannot be predicted since it strikes at any age and with little racial or ethnical preference.
Story first published: Friday, July 29, 2016, 11:28 [IST]
X
Desktop Bottom Promotion