കണ്ണിലെ ഈ ചെറിയ മാറ്റം പോലും അവഗണിയ്ക്കരുത്

കണ്ണുകളിലെ ചെറിയ നിറം മാറ്റങ്ങള്‍ കൂടി നമ്മള്‍ അവഗണിയ്ക്കരുത്.

Posted By:
Subscribe to Boldsky

കണ്ണിനെ നമ്മള്‍ പൊന്നു പോലെയാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ നമ്മള്‍ കാണിയ്ക്കുന്ന അശ്രദ്ധ പല വിധത്തിലുള്ള പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്നതാണ് സത്യം. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ല എന്നു പറയുന്നത് പലപ്പോഴും ശരിയാണെന്ന് നമ്മുടെ അശ്രദ്ധയിലൂടെ നമുക്ക് മനസ്സിലാവും.

കണ്ണുകളിലെ ചെറിയ നിറം മാറ്റങ്ങല്‍ കൂടി നമ്മള്‍ അവഗണിയ്ക്കരുത്. കാരണം ഇവ പിന്നീട് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കണ്ണില്‍ ഇനി താഴെ പറയുന്ന രീതിയില്‍ ഏതെങ്കിലും മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ അല്‍പം ശ്രദ്ധിക്കുക.

കണ്ണിലെ ചുവപ്പ്

കണ്ണില്‍ പല കാരണങ്ങള്‍ കൊണ്ടും ചുവപ്പ് നിറം ഉണ്ടാകാം. കണ്ണില്‍ ഏതെങ്കിലും തരത്തിലുള്ള കരട് പോയാല്‍ ചുവപ്പ് ഉണ്ടാവും. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കിലും ചുവപ്പ് നിറം ഉണ്ടാവും.

സ്‌ട്രോക്കിന് കാരണം

പലപ്പോഴും കണ്ണിലെ ഈ ചുവപ്പ് നോക്കി സ്‌ട്രോക്ക് സാധ്യത വരെ പറയാന്‍ കഴിയും. കണ്ണിലെ ഞരമ്പ് ചുവന്ന് തടിച്ച് കാണുന്ന അവസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

വരണ്ട കണ്ണുകള്‍

വരണ്ട കണ്ണുകള്‍ആണ് നിങ്ങള്‍ക്കെങ്കില്‍ ഇത് നിങ്ങളുടെ പ്രതിരോധ ശേഷിയെ പാടെ തകര്‍ക്കും. ശ്വേതരക്താണപക്കള്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയെ ആക്രമിക്കുന്നതാണ് പ്രധാന കാരണം.

കണ്ണിലെ മഞ്ഞ നിറം

കണ്ണില്‍ മഞ്ഞ നിറം മഞ്ഞപ്പിത്തത്തിന്റെ മാത്രം ലക്ഷണമല്ല. കരള്‍ പ്രവര്‍ത്തനരഹിതമാണ് എന്നതും ഇതിലൂടെ സൂചിപ്പിക്കുന്നു.

കണ്ണിലെ ചൊറിച്ചില്‍

ചിലര്‍ക്ക് എപ്പോഴും കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചിലുകള്‍ ഉണ്ടാവാം. ശരീരത്തിലെ അലര്‍ജി പലപ്പോഴും കണ്ണുകളിലേക്ക് വ്യാപിക്കുന്നതിന്റെ മുന്നോടി എന്ന് വേണമെങ്കില്‍ ഇതിനെ കരുതാം.

കണ്ണ് പൊന്നു പോലെ

വളരെയധികം സൂക്ഷ്മമായി പരിപാലിയ്‌ക്കേണ്ട ഒന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ അന്ധത വരെ ഉണ്ടാവാന്‍ നമ്മുടെ ഒരു നിമഷത്തെ അശ്രദ്ധ കാരണമാകും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Does Eye Color Reveal Health Risks

You can judge a person's health by his eye color. Learn more about color and health risk of eyes.
Please Wait while comments are loading...
Subscribe Newsletter