For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ മൂക്കില്‍ വിരലിടാറുണ്ടോ, ഡോക്ടര്‍ പറയും

|

നമ്മളില്‍ പലരും ഇടയ്ക്കിടയ്ക്ക് മൂക്കിനകത്ത് വിരലിട്ടു കൊണ്ടിരിയ്ക്കും. പ്രത്യേകിച്ച് ഒരു ആവശ്യവുമില്ലെങ്കിലും ഇതൊരു ശീലമായി തുടര്‍ന്നു കൊണ്ട് പോരും. കുട്ടിക്കാലത്ത് അമ്മമാര്‍ കുട്ടികളെ വഴക്കു പറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മൂക്കിനകത്ത് വിരലിടുന്നത്. കണ്ണിലെ ചുവപ്പ് അപകടമാകുമ്പോള്‍

എന്നാല്‍ മൂക്കില്‍ വിരലിട്ട് തുഴയുന്നത് ആരോഗ്യത്തിന് അപകടകരമായ ശീലമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മൂക്കില്‍ വിരലിടുന്ന ശീലം നിങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഉണ്ടെങ്കില്‍ ആ ശീലം ഉടന്‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്.

കാരണം ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നം എത്രയെന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നത് തന്നെ പ്രശ്‌നം. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

ആരോഗ്യത്തിന് ഹാനീകരം

ആരോഗ്യത്തിന് ഹാനീകരം

മദ്യപിയ്ക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനീകരം എന്ന് നമുക്കറിയാം. എന്നാല്‍ അതിനേക്കാള്‍ അപകടമാണ് മൂക്കില്‍ വിരലിടുന്നത്. ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്നതു തന്നെ കാര്യം

നഖം വെട്ടാത്തത്

നഖം വെട്ടാത്തത്

നഖം വെട്ടാത്തത് അപകടകരമാണ്. കാരണം മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും.

ബാക്ടീരിയകളുടെ സംഗമ കേന്ദ്രം

ബാക്ടീരിയകളുടെ സംഗമ കേന്ദ്രം

മൂക്കിനകത്ത് വിരല്‍ കൊണ്ട് കളിയ്ക്കുമ്പോള്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ഇതിനകത്തേക്ക് കയറിപ്പോകുന്നത് എന്ന് പലരും അറിയുന്നില്ല. ഇത് പലതരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും എന്ന് പറയേണ്ട കാര്യമില്ല.

ശ്വാസകോശരോഗങ്ങള്‍ക്ക്

ശ്വാസകോശരോഗങ്ങള്‍ക്ക്

മൂക്കിനകത്ത് വിരല്‍ കടത്തുമ്പോള്‍ അത് ശ്വാസകോശ രോഗങ്ങളിലേക്കാണ് വിരല്‍ കടത്തുന്നത് എന്നതും സത്യമാണ്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

സൈനസ് ഇന്‍ഫെക്ഷന്‍

സൈനസ് ഇന്‍ഫെക്ഷന്‍

സൈനസ് ഇന്‍ഫെക്ഷനാണ് മറ്റൊന്ന്. മൂക്കിനെ മാത്രമല്ല ഇത് ബാധിയ്ക്കുന്നത് മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനി ഇടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം പലപ്പോഴും മൂക്കില്‍ വിരലിടുന്നതും ആവാം എന്നതാണ് കാര്യം.

കുട്ടികള്‍ക്ക് ഏറ്റവും അപകടം

കുട്ടികള്‍ക്ക് ഏറ്റവും അപകടം

ഇത്തരം ശീലങ്ങള്‍ ഏറ്റവും അപകടകരമായിട്ടുള്ളത് കുട്ടികളിലാണ്. കുട്ടികള്‍ക്ക് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും.

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. മൂക്കില്‍ വിരലിട്ട് തിരിയ്ക്കുമ്പോള്‍ മൂക്കിനകത്ത് മുറിവായിട്ടുണ്ടെങ്കില്‍ രക്തം വരും. മൂക്കിനകത്ത് ഉണ്ടാവുന്ന മുറി പലപ്പോഴും ഇന്‍ഫെക്ഷനായി മാറി മറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Doctor explains why picking your nose can be really dangerous

Turns out that your mum was right to scold you for picking your nose as a kid, it is actually surprisingly dangerous.
X
Desktop Bottom Promotion