ഭക്ഷണനിയന്ത്രണമില്ല, 3 മാസം 15 കിലോ കുറയ്ക്കാം

വ്യായാമവും ഭക്ഷണനിയന്ത്രണവും ഇല്ലാതെ കുടവയറും അമിതവണ്ണവും കുറയ്ക്കാം.

Posted By:
Subscribe to Boldsky

അമിതവണ്ണവും തടിയും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ശാരീരികമായി മാത്രമല്ല മാനസികപരമായും പലരേയും തളര്‍ത്താന്‍ അമിതവണ്ണത്തിനും കുടവയറിനും കഴിയും. സ്ത്രീയുടെ ആഗ്രഹം ചുണ്ടില്‍ നോക്കിയാലറിയാം

എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ വ്യായാമത്തിനും കടുംപിടുത്തം പിടിയ്ക്കാതെ ചില വഴികളിലൂടെ മൂന്ന് മാസം കൊണ്ട് 15 കിലോ കുറയ്ക്കാം. എങ്ങനെയെന്ന് നോക്കാം. മൂന്ന് മാസം കൃത്യമായി താഴെ പറയുന്ന വഴികള്‍ ചെയ്തിരിയ്ക്കണം.

നന്നായി ഉറങ്ങുക

ഉറങ്ങിയാല്‍ വണ്ണം കൂടുതലാവും എന്നൊരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ കൃത്യസമയത്ത് ഉറങ്ങുന്നതും കൃത്യസമയത്ത് ഉണരുന്നതും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നു. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും വിശപ്പിനെ കൃത്യമാക്കുകയും ചെയ്യുന്നു.

പ്രോട്ടീന്‍ അളവ് വര്‍ദ്ധിപ്പിക്കുക

ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കാം. പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് കലോറി കത്തിച്ച് കളയുകയും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുകയും ചെയ്യുന്നു. പുരുഷന്‍ പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍

ഒമേഗ 3 ഫാറ്റി ആസിഡ്

ഭക്ഷണം നിയന്ത്രിയ്ക്കുകയല്ല ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത് കൊഴുപ്പ് കുറയ്ക്കുകയും അമിതമായുള്ള കൊഴുപ്പിന്റെ ശേഖരം ഇല്ലാതാക്കുകയും ചെയ്യുന്നു.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ദിവസവും 10 ഗ്രാ ംഫൈബര്‍ എങ്കിലും കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

കുരുമുളക് ഉള്‍പ്പെടുത്താം

ഭക്ഷണത്തില്‍ കൂടുതലായി കുരുമുളക് ഉള്‍പ്പെടുത്താം. ഇത് വയര്‍ വീര്‍ക്കുന്നതും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

നട്‌സ് കഴിയ്ക്കാം

നട്‌സ് കഴിയ്ക്കുന്നത് ശീലമാക്കാം. ഇത് അമിതവണ്ണവും വയറും കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ് ശീലമാക്കാം

ഡാര്‍ക്ക് ചോക്ലേറ്റ് ഒരിക്കലും തടി വര്‍ദ്ധിപ്പിക്കുകയല്ല, തടി കുറയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, November 10, 2016, 12:31 [IST]
English summary

Discover Ways To Lose Belly Fat Without Exercise

By tuning into your body's natural eat and sleep schedules, you can say good-bye to that stubborn belly fat.
Please Wait while comments are loading...
Subscribe Newsletter