For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും!!

|

ഉരുളക്കിഴങ്ങ്‌ ദേശഭേദമന്യേ നാം ഉപയോഗിയ്‌ക്കുന്ന അപൂര്‍വം ഭക്ഷണങ്ങളില്‍ ചിലതാണ്‌. ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങള്‍ ലഭ്യമാണ്‌. പല പേരിലും സ്വാദിലും. പാവങ്ങളുടെ ഭക്ഷണമെന്ന പേരും ഇതിനുണ്ട്‌.

ഉരുളക്കിഴങ്ങിന്‌ ആരോഗ്യഗുണങ്ങളും ഏറെയുണ്ട്‌. എന്നാല്‍ ഈ ആരോഗ്യഗുണങ്ങളെ വിപരീത ഗുണങ്ങളാക്കാന്‍ പറ്റും, മുളച്ച ഉരുളക്കിഴങ്ങിന്‌, അല്ലെങ്കില്‍ പച്ച നിറമുള്ള ഉരുളക്കിഴങ്ങിന്‌. പച്ച നിറമുള്ള ഉരുളക്കിഴങ്ങിന്റെ ഭാഗത്താണ്‌ പിന്നീട്‌ മുള പൊട്ടുക. പച്ച നിറമുള്ളതു മാത്രമല്ല, മുളച്ച ഉരുളക്കിഴങ്ങും ദോഷമാണെന്നു വേണം പറയാന്‍.

ഉരുളക്കിഴങ്ങിന്റെ ചില ഭാഗങ്ങളില്‍ പച്ച നിറം കാണാം, ഇവിടെ അല്‍പം കഴിഞ്ഞാല്‍ മുളയുമുണ്ടാകും. ഇവ ക്ലോറോഫിലാണെങ്കിലും ഇതിനൊപ്പമുള്ള സോലാനൈന്‍ എന്ന ഘടകം ആരോഗ്യത്തിന്‌ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്‌ക്കുന്നുമുണ്ട്‌.

ഇത്തരം ഉരുളക്കിഴങ്ങു കഴിയ്‌ക്കുന്നത്‌ പല തരത്തിലുമുള്ള അസുഖങ്ങള്‍ക്കു കാരണമാകാം.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

ഉരുളക്കിഴങ്ങിന്റെ പച്ചനിറമുള്ള ഭാഗം കാണിയ്‌ക്കുന്നത്‌ ഇത്‌ വിഷാംശമുള്ളതാണെന്നാണ്‌. ഇത്‌ കഴിയ്‌ക്കുന്നത്‌ മനം പിരട്ടല്‍, തലവേദന, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കുള്ള പ്രധാന കാരണമാണ്‌.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

പച്ച നിറമുള്ള ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോആല്‍ക്കലോയ്‌ഡ്‌ എന്നൊരു ഘടകമുണ്ട്‌. ഇത്‌ പ്രാണികള്‍ക്കും മറ്റ്‌ കീടാക്രമണങ്ങള്‍ക്കുമെല്ലാം നല്ലതാണെങ്കിലും മനുഷ്യശരീരത്തിന്‌ ദോഷകരമാണ്‌. ഇവയിലെ ഈ ടോക്‌സിന്‍ ഇവയ്‌ക്ക്‌ കയ്‌പു സ്വാദു നല്‍കുകയും ചെയ്യുന്നുണ്ട്‌.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

ഇത്തരം ഉരുളക്കിഴങ്ങു കഴിയ്‌ക്കുന്നവരില്‍ പനി, ശരീരവേദന തുടങ്ങിയ പ്രശ്‌നങ്ങളും പതിവാണ്‌. ഇതിലെ വിഷാംശം തന്നെ കാരണം.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

അപൂര്‍വമായെങ്കിലും ചില കേസുകളില്‍ ഇത്തരം ഉരുളക്കിഴങ്ങ്‌ ന്യൂറോസിസ്‌റ്റത്തെ ബാധിയ്‌ക്കുകയും മരണം വരെ കാരണമാകുകയം ചെയ്യാറുണ്ട്‌.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

ഗര്‍ഭിണികള്‍ ഇത്തരം ഉരുളക്കിഴങ്ങു കഴിയ്‌ക്കുന്നത്‌ കുഞ്ഞിന്‌ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാം, ചിലപ്പോള്‍ അബോര്‍ഷനും കാരണമാകാം.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

പച്ച നിറം ബാധിച്ച ഉരുളക്കിഴങ്ങു കഴിയ്‌ക്കുന്നത്‌ അധികമാകുന്നത്‌ പാരാലൈസിസ്‌ വരെ വരുത്താന്‍ സാധ്യതയുമുണ്ട്‌.

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും

കഴിവതും മുളച്ചതോ പച്ച നിറമുള്ളതോ ആയ ഉരുളക്കിഴങ്ങൊഴിവാക്കുക. ഇവ ഉപയോഗിയ്‌ക്കണമെങ്കില്‍തന്നെ ഈ ഭാഗം പൂര്‍ണമായും മുറിച്ചു കളഞ്ഞ ശേഷം മഞ്ഞള്‍പ്പൊടിയോ ഉപ്പോ കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചു കഴുകി ഉപയോഗിയ്‌ക്കുക. വിഷാംശം നീങ്ങാന്‍ സഹായിക്കും. മഞ്ഞള്‍ കൊണ്ടു മഞ്ഞപ്പല്ലു വെളുപ്പിയ്‌ക്കാം

അമ്പരിപ്പിയ്ക്കും ഈ സ്തനരഹസ്യങ്ങള്‍ !!അമ്പരിപ്പിയ്ക്കും ഈ സ്തനരഹസ്യങ്ങള്‍ !!

Read more about: health food ആരോഗ്യം
English summary

Dangers Of Eating Green Sprouted Potato

There are certain dangers of eating sprouted potato. Read more to know about,
X
Desktop Bottom Promotion