രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

ആപ്പിള്‍ രാത്രിയില്‍ കഴിയ്‌ക്കുന്നത്‌ ഗുണത്തിനു പകരം ദോഷമാണുണ്ടാക്കുക.

Posted By:
Subscribe to Boldsky

ആപ്പിളിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ദിവസവും ഒരാപ്പിള്‍ കഴിയ്ക്കുന്നതു ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നു പഴഞ്ചൊല്ലുമുണ്ട്.

എന്നാല്‍ ഏതു ഭക്ഷണം കഴിയ്ക്കാനും ഒരു സമയമുള്ളപോലെ ആപ്പിളിന്റെ കാര്യത്തിലുമുണ്ട്. ഇതു തെറ്റിയാല്‍ ഡോക്ടറെ കാണേണ്ടി വരും.

രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുന്നതിനെക്കുറിച്ചാണ് പഠഞ്ഞു വരുന്നത്. രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിനു പകരം അസുഖങ്ങളായിരിയ്ക്കും ഇതു നല്‍കുക.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ആസിഡ് തോതുയരും. ഇത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

ആപ്പിളിലെ ആസിഡ് ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഇത് നല്ല ദഹനത്തിനു തടസം നില്‍ക്കും. വയറ്റിലെ അസ്വസ്ഥതകള്‍ നല്ല ഉറക്കം ലഭിയ്ക്കുന്നതില്‍ നിന്നും നിങ്ങളെ തടയും.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

ആപ്പിള്‍ രാത്രിയില്‍ കഴിച്ചുറങ്ങുന്നവര്‍ക്ക് രാവിലെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. തേന്‍ ചൂടുവെള്ളത്തിലും നാരങ്ങാനീരിലും അപകടം!!

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

രാത്രി വൈകി ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ നല്ല ഉറക്കത്തിന് തടസം നില്‍ക്കും. ഉറക്കക്കുറവു പല അസ്വസ്ഥതകള്‍ക്കും കാരണമാകും. സെക്‌സില്ലെങ്കില്‍ സ്തനങ്ങളില്‍

 

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം


ആപ്പിളിന്റെ തൊലി കട്ടിയുള്ളതാണ്. ഇത് ദഹനത്തിന് ഏറെ ബുദ്ധിമുട്ടും. ഇതുകൊണ്ടുതന്നെ രാത്രിയില്‍ ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ തൊലിയൊഴിവാക്കി കഴിയ്ക്കുന്നതാണ് നല്ലത്.

രാത്രിയിലെ ആപ്പിള്‍ തീറ്റ അപകടം

രാവിലെയുള്ള സമയത്താണ് ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലത്. രാത്രി, പ്രത്യേകിച്ച് രാത്രി നേരം വൈകി ഇതൊഴിവാക്കുകയാണ് വയറിന്റെ ആരോഗ്യത്തിനു ഗുണകരം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, ആരോഗ്യം
English summary

Dangers Of Eating Apple At Night

Dangers Of Eating Apple At Night, Read more to know about,
Please Wait while comments are loading...
Subscribe Newsletter