For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദനയ്ക്ക് പിന്നില്‍ ബ്രെയിന്‍ ട്യൂമര്‍?

രോഗലക്ഷണങ്ങള്‍ മതി വലിയ രോഗങ്ങളെ മനസ്സിലാക്കാന്‍. തലവേദനിലൂടെ നമ്മുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാം.

|

തലവേദന നമ്മുടെ സ്ഥിരം രോഗങ്ങളില്‍ ഒന്നാണ്. തലവേദന എപ്പോള്‍ വരുമെന്നോ എപ്പോള്‍ പോകുമെന്നോ ആര്‍ക്കും പ്രവചിയ്ക്കാന്‍ കഴിയില്ല. പ്രതീകിഷിക്കാത്ത സമയത്ത് തലവേദന വന്ന് പലപ്പോഴും പ്രശ്‌നത്തിലായിപ്പോയ പലരേയും നമുക്കറിയാം.

എന്നാല്‍ തലവേദന വന്നാല്‍ വേദന സംഹാരികള്‍ കഴിച്ച് തലവേദനയെ ഇല്ലാതാക്കാനാണ് പലപ്പോഴും നമ്മളില്‍ പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം അപകടകരമാണ് എന്നതാണ് മറ്റൊരു സത്യം. കാരറ്റ് ജ്യൂസ് ഇത്ര അപകടമോ?

തലവേദന തന്നെ പല തരത്തില്‍ ഉണ്ട്. ശ്രദ്ധിക്കാതെ വിടുന്ന പല തലവേദനകളും ആയിരിക്കും പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത്. ഇത്തരം അപകടകരമായ തലവേദനകള്‍ എന്താണ് ആരോഗ്യത്തെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം.

പെട്ടെന്നുള്ള തലവേദന

പെട്ടെന്നുള്ള തലവേദന

പെട്ടെന്നുള്ള തലവേദനയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ആദ്യത്തെ 60 സെക്കന്റ് വളരെയധികം നമ്മളെ പ്രശ്‌നത്തിലാക്കുന്ന തലവേദനയാണ് ഇത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ട്എന്നതാണ് ഇത്തരത്തിലുള്ള തലവേദന കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍

വ്യായമം ചെയ്യുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടോ, വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴോ ലൈംഗികബന്ധത്തിനിടയ്‌ക്കോ അമിതമായി തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും തലച്ചോറില്‍ ട്യൂമര്‍ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്.

തലവേദനയും കാഴ്ച മങ്ങലും

തലവേദനയും കാഴ്ച മങ്ങലും

തലവേദനയും കാഴ്ച മങ്ങലും ഒരുമിച്ച് ഉണ്ടെങ്കില്‍ ശരീരം പക്ഷാഘാതത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്.

സാധാരണ ഉള്ള തലവേദന

സാധാരണ ഉള്ള തലവേദന

സാധാരണ ഉള്ള തലവേദനയാണെന്നു കരുതി നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കും.

50വയസ്സിനു ശേഷം തലവേദന

50വയസ്സിനു ശേഷം തലവേദന

50 വയസ്സിനു ശേഷം നിങ്ങള്‍ക്ക് തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ധമനികളില്‍ തടസ്സം ഉണ്ട് എന്നതിന്റെ സൂചനയാണ്.

ഹെഡ് ഇഞ്ച്വറിയ്ക്ക് ശേഷം തലവേദന

ഹെഡ് ഇഞ്ച്വറിയ്ക്ക് ശേഷം തലവേദന

ഹെഡ് ഇഞ്ച്വറിയ്ക്ക് ശേഷം തലവേദന ഉണ്ടാവുന്നുണ്ടെങ്കില്‍ വിശദമായ പരിശോധന ഉടന്‍ നടത്തേണ്ടതാണ്.

 തലയോട്ടിയ്ക്കകത്ത് വേദന

തലയോട്ടിയ്ക്കകത്ത് വേദന

തലയോട്ടിയ്ക്കകത്തും ഇരുകണ്ണിനോട് ചേര്‍ന്നും വേദന ഉണ്ടെങ്കില്‍ തലച്ചോറിനകത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്.

 മെനഞ്ചൈറ്റിസ്

മെനഞ്ചൈറ്റിസ്

മെനഞ്ചൈറ്റിസ് തലവേദന വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഴുത്തിനും തൊണ്ടയ്ക്കും തലയ്ക്കും വളരെ കൂടിയ തോതില്‍ വേദന അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുക.

 24മണിക്കൂറും തലവേദന

24മണിക്കൂറും തലവേദന

ദിവസം മുഴുവന്‍ തലവേദന ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. തലച്ചോറിന് ഭാഗികമായി ക്ഷതം സംഭവിച്ചു എന്നതാണ് ഇത്തരം തലവേദനയിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.

പ്രത്യേക രീതിയിലുള്ള തലവേദന

പ്രത്യേക രീതിയിലുള്ള തലവേദന

പ്രത്യേക തരത്തിലുള്ള തലവേദന നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

English summary

Dangerous Headaches And What They Say About Your Health

Dangerous headaches and what they say about your health, read to know more.
Story first published: Monday, October 24, 2016, 16:32 [IST]
X
Desktop Bottom Promotion