ഇവിടെയൊന്നും കൈകൊണ്ട് തൊടരുത്, തൊട്ടാല്‍...

Posted By:
Subscribe to Boldsky

വൃത്തിയുടെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് കൈകള്‍ തന്നെയാണ്. കാരണം കൈ എത്ര തവണ കഴുകുന്നുവെന്നത് തന്നെ കാര്യം. കൈകളില്ലാതെ ഒരു കാര്യവും നമുക്ക് ചെയ്യാന്‍ കഴിയില്ല. എത്ര തന്നെ വൃത്തിയാക്കിയാലും വൃത്തിയാവാത്തതും കൈകള്‍ തന്നെ. ഉള്ളി പച്ചയ്ക്ക് കഴിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

ആ കൈകള്‍ കൊണ്ട് തന്നെ അശ്രദ്ധമായ നമ്മള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലും തൊടും. അത്തരത്തില്‍ അശ്രദ്ധമായി തൊട്ടുകൂടാത്ത ചില ശരീരഭാഗങ്ങള്‍ ഉണ്ട്. പലര്‍ക്കും ഇതറിയാമെങ്കിലും എന്തുകൊണ്ട് ഇത്തരം ശരീരഭാഗങ്ങളില്‍ തൊടരുതെന്ന് പറയുന്നെന്ന് പലര്‍ക്കും അറിയില്ല.

ചെവി

ചെവിയ്ക്കകത്ത് വെറുതെയെങ്കിലും വിരലിടുന്നവര്‍ ധാരാളമാണ്. അണുബാധയ്ക്ക് വേറൊന്നും വേണ്ട എന്നത് തന്നെയാണ് ഇതിലൂടെ വ്യക്തമാക്കുന്നതും. വിരലിലും നഖത്തിന്റെ അറ്റത്തും എല്ലാം അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂക്ക്

മൂക്കിന്റെ ഉള്‍വശത്തുള്ള നേര്‍ത്ത പാളിയില്‍ വളരെ എളുപ്പത്തില്‍ തന്നെ ക്ഷതങ്ങളും മുറിവുകളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മൂക്കിനകത്ത് വിരലിടുന്നത് പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാന്‍ കാരണമാകും. കാതുകുത്തിന് പുറകിലെ ആരോഗ്യരഹസ്യം

മുഖം

മുഖത്ത് നിന്ന് കൈയ്യെടുക്കില്ല പലരും. കൈയ്യില്‍ എപ്പോഴും എണ്ണമയം ഉണ്ടാകും. മുഖത്ത് കൈ തൊടുന്ന നിമിഷം തന്നെ ഇത്തരത്തില്‍ മുഖത്ത് ആ എണ്ണമയം പറ്റുന്നു. ഇത് മുഖത്തെ ചര്‍മ്മത്തിനും മുഖക്കുരു ഉണ്ടാവാനും കാരണമാകുന്നു.

കണ്ണ്

കണ്ണില്‍ എന്തെങ്കിലും കരട് വീണാല്‍ ഉടന്‍ തന്നെ ചൊറിയുന്ന സ്വഭാവക്കാരാണ് നമ്മള്‍. എന്നാല്‍ ഇത് പലപ്പോഴും വളരെയധികം അപകടം ചെയ്യും.

ഗുഹ്യഭാഗം

ഗുഹ്യഭാഗത്ത് വിവിധ തരത്തിലുള്ള ബാക്ടീരിയകള്‍ ഉണ്ടാവും. ഇത് പലപ്പോഴും വിരലുകളിലും നഖത്തിനിടയിലും കയറിക്കൂടും. ശരീരത്തിനകത്തേക്ക് ഇവയെത്താന്‍ പിന്നെ അധികതാമസം ഉണ്ടാവില്ല.

വായ

ഭക്ഷണം കഴിയ്ക്കാനും സംസാരിയ്ക്കാനും മാത്രമല്ല വായുടെ ഉപയോഗം. നഖം കടി ശീലമാക്കിയവര്‍ക്ക് വളരെയധികം ഉപയോഗമാണ് വായ കൊണ്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ നഖം കടിയ്ക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ആരോഗ്യ പ്രശ്‌നങ്ങളെ ശരീരത്തിലേക്ക് കയറ്റുകയാണ് നമ്മള്‍ ചെയ്യുന്നത് എന്നത് സത്യം.

നഖത്തിനടിയിലെ ചര്‍മ്മം

പലപ്പോഴും നഖം വളര്‍ത്തുന്നവര്‍ നഖം കൊണ്ട് മറ്റു നഖങ്ങള്‍ക്കടിയിലെ അഴുക്ക് കളയുന്ന പ്രവണത ഉണ്ട്. എന്നാല്‍ ഇത് പലപ്പോഴും നഖത്തിനടിവശം മുറിവേല്‍ക്കാനും അണുബാധയ്ക്കും കാരണമാകുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Body parts you should not touch with hands

Touching some body parts with bare hands will give infection, Know he body parts you should not touch with your hands.
Please Wait while comments are loading...
Subscribe Newsletter