For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാങ്ങോവര്‍ മാറ്റാന്‍ ചില വഴികള്‍

By Super Admin
|

രാത്രി നന്നായി മദ്യപിച്ചാല്‍ പിറ്റേന്ന് ഉറക്കമെഴുന്നേല്‍ക്കുന്നത് തലയിലെ കനത്ത ഭാരവും, വരണ്ട വായും, വിശപ്പില്ലായ്മയും, മനംപിരട്ടലുമൊക്കെയായിട്ടായിരിക്കും. ഇത് ഹാങ്ങോവറിന്‍റെ ലക്ഷണമാണ്. ഹാങ്ങോവറിന്‍റെ മെഡിക്കല്‍ ടേം വെയ്സാള്‍ജിയ എന്നാണ്. ഹാങ്ങോവറില്‍ നിന്ന് മുക്തി നേടാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് അറിഞ്ഞിരിക്കുക.

Best Tips To Get Rid Of Hangover

ആദ്യത്തെ മാര്‍ഗ്ഗം പ്രാതല്‍ ഒഴിവാക്കാതിരിക്കുക എന്നതാണ്. ഈ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കുറവുണ്ടാകും. ഇത് വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കുടിക്കാം. മറ്റ് ജ്യൂസുകളും പരീക്ഷിക്കാവുന്നതാണ്. ബ്രെഡ്, ഫ്രഞ്ച് ബാഗുറ്റെസ് തുടങ്ങിയവയുടെ രൂപത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉപയോഗിക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.

Best Tips To Get Rid Of Hangover

ജലാംശം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. മദ്യപാനം നിര്‍ജ്ജലീകരണത്തിന് കാരണമാകും. മസ്തിഷ്കത്തിന് ചുറ്റുമുള്ള ടിഷ്യുക്കളില്‍ പ്രധാനമായും ജലമാണ് അടങ്ങിയിരിക്കുന്നത്. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ ഈ ടിഷ്യുക്കള്‍ ചുരുങ്ങും. ഇത് തലയില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ഇതാണ് തലവേദനയ്ക്ക് കാരണമാകുന്നത്.

Best Tips To Get Rid Of Hangover

വയറ്റില്‍ അസ്വസ്ഥതയുണ്ടെങ്കില്‍ ജിഞ്ചര്‍ ടീ ഉപയോഗിക്കാം. മനംപിരട്ടല്‍ അകറ്റാന്‍ ഇത് സഹായിക്കും. ഒരു കപ്പ് ജി‍ഞ്ചര്‍ ടീ കുടിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സുഖം തോന്നും.

Best Tips To Get Rid Of Hangover

അമിതമായ മദ്യപാനം കരളിന് തകരാറുണ്ടാക്കും. മുട്ടയിലടങ്ങിയിരിക്കുന്ന ടോറിന്‍ എന്ന ഘടകം അമിതമദ്യപാനം മൂലം കരളിനുണ്ടാകുന്ന തകരാറിനെ തടയും. അക്കാരണത്താല്‍ ഹാങ്ങോവറില്‍ നിന്ന് മുക്തി നേടാന്‍ മുട്ട കഴിക്കാം.

Best Tips To Get Rid Of Hangover

മള്‍ട്ടിവിറ്റാമിന്‍ ഗുളികകളും, ബി 12, ഫോളേറ്റ് എന്നിവയും കഴിക്കുക. മദ്യപാനം ഈ ഘടകങ്ങള്‍ ശരീരത്തില്‍ കുറയാന്‍ കാരണമാകും. നിര്‍ജ്ജലീകരണം മൂലം ശരീരത്തില്‍ നിന്ന് ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ചീര, വാഴപ്പഴം പോലുള്ള പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

Best Tips To Get Rid Of Hangover

ശ്വസന വ്യായാമങ്ങളും, ധ്യാനവും, യോഗയും ചെയ്യാവുന്നതാണ്. ഇത് ശരീരത്തിലെ ഓക്സിജന്‍റെ പ്രവാഹം, പ്രത്യേകിച്ച് ശിരസിലേക്കുള്ളത് വര്‍ദ്ധിപ്പിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും. പുറത്തിറങ്ങി ഓക്സിജന്‍ കൂടുതലായി ശ്വസിക്കുക. ഓടോനാ നടക്കാനോ പോകാം. വ്യായാമങ്ങള്‍ ഹാപ്പി ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാനും ഹാങ്ങോവറിന് ശേഷമുള്ള സമ്മര്‍ദ്ധമകറ്റാനും സഹായിക്കും.

English summary

Best Tips To Get Rid Of Hangover

Take a look at the best ways to get rid of a hangover. We tell you the simple ways and remedies for hangover.
Story first published: Tuesday, August 23, 2016, 17:54 [IST]
X
Desktop Bottom Promotion