For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം പ്രശ്‌നങ്ങളെങ്കില്‍ വെളുത്തുള്ളി അരുത്....

|

നല്ലതെന്നു നാം പറഞ്ഞാലും ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ ചില പ്രത്യേക പ്രശ്‌നങ്ങള്‍ക്കു ദോഷം ചെയ്യും. വെളുത്തുള്ളിയുടെ കാര്യവും അങ്ങനെ തന്നെയാണ്.

ആരോഗ്യുഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് വെളുത്തുള്ളി. ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ന്നൊരു മരുന്ന്.

എന്നാല്‍ ചിലപ്പോഴെങ്കിലും വെളുത്തുള്ളി ഗുണത്തേക്കാളേറെ ദോഷം ചെയ്യും, ചില പ്രത്യേക അവസ്ഥകളില്‍ വെളുത്തുള്ളി ഉപയോഗിയക്കരുത്. പ്രധാനമായും പച്ചവെളുത്തുള്ളി. ഇതെക്കുറിച്ചു കൂടുതലറിയൂ,

ബ്ലീഡിംഗുണ്ടാക്കും

ബ്ലീഡിംഗുണ്ടാക്കും

വെളുത്തുള്ളി നല്ലൊരു ആന്റികൊയാഗുലന്റാണ്. അതായത് രക്തം കട്ട പിടിയ്ക്കാതെ തടയും. ഇതുവഴി രക്തപ്രവാഹം സുഗമമാക്കി ഹൃദയാഘാതം, സ്‌ട്രോക്ക് മുതലായവ തടയും. എന്നാല്‍ മറ്റ് ആന്റികൊയാഗുലന്റ് മരുന്നുകള്‍ക്കൊപ്പം വെളുത്തുള്ളി കൂടുതലായാല്‍ ഇത് കൂടുതല്‍ ബ്ലീഡിംഗുണ്ടാക്കും.

ലിവര്‍

ലിവര്‍

ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു സൂക്ഷിച്ചുവേണമെന്നു പറയും. കാരണം ഇതിനുള്ള മരുന്നുകളെ നിഷ്ഫലമാക്കാനുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്. ഈ മരുന്നുകള്‍ കരള്‍ ഉപയോഗിയ്ക്കുന്നതു തടയും.

സെന്‍സിറ്റീവായ വയറെങ്കില്‍

സെന്‍സിറ്റീവായ വയറെങ്കില്‍

സെന്‍സിറ്റീവായ വയറെങ്കില്‍ വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് ഗ്യാസ്‌ട്രോഇന്‍ഡസ്‌ട്രൈനല്‍ ലൈനിംഗിനെ ബാധിയ്ക്കും. ഈ പ്രശ്‌നങ്ങള്‍ക്കുളള മരുന്നുകളുടെ ഫലത്തേയും ഇതു ബാധിയ്ക്കും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു വളരെ കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഇത് ശരീരത്തില്‍ കൂടുതല്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ആര്‍ത്തവസമയത്തും ഇതുപയോഗിയ്ക്കുന്നതു നിയന്ത്രിയ്ക്കണം. കാരണം ഈ സമയത്തു ശരീരത്തിന്റെ ചൂട് സ്വാഭാവികമായും കൂടിയിരിയ്ക്കും. വെളുത്തുള്ളി ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കും.

ബിപി

ബിപി

വെളുത്തുള്ളി ബിപി കുറയ്ക്കുന്ന ഒന്നാണ്. ലോ ബിപിയുള്ളവര്‍ ഇതു കഴിയ്ക്കുന്നതു ബിപി വീണ്ടും കുറയാന്‍ ഇടയാക്കും.എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

Read more about: health ആരോഗ്യം
English summary

Avoid Garlic If You Have These Issues

Avoid Garlic If You Have These Issues, Red more to know about,
Story first published: Friday, September 30, 2016, 17:25 [IST]
X
Desktop Bottom Promotion