തിളപ്പിച്ച കറുവാപ്പട്ട-തേന്‍വെള്ളം കുടിയ്ക്കൂ

തിളപ്പിച്ച കറുവാപ്പട്ട-തേന്‍ മിശ്രിതം കുടിയ്ക്കൂ, പിന്നെ ഡോക്ടര്‍ വേണ്ട

Posted By:
Subscribe to Boldsky

കറുവാപ്പട്ട സാധാരണ കറികളില്‍ ചേര്‍ക്കുന്ന മസാലയെന്ന പേരിലായിരിയ്ക്കും പലര്‍ക്കും പരിചിതം. എന്നാല്‍ ഇതിനുപരിയായി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നു കൂടിയാണിത്.

തേനിന്റെ കാര്യവും ഇതുതന്നെ. തേന്‍ പല രോഗങ്ങള്‍ക്കുമുള്ളൊരു നല്ല മരുന്നാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഏറ്റവും നല്ലത്. അപ്പോള്‍ ഇവ രണ്ടു ചേരുമ്പോഴോ.

കറുവാട്ടയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ക്കുന്നത് 10ളം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. പല രോഗങ്ങള്‍ക്കും കൃത്രിമവും വില കൂടിയതുമായ മരുന്നുകള്‍ക്കു പുറകെ പോകേണ്ടതില്ലന്നര്‍ത്ഥം.

ഏതൊക്കെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തിളപ്പിച്ച തേന്‍-കറുവാപ്പട്ട മിശ്രിതമെന്നറിയൂ,ബ്രേക്‌ഫാസ്റ്റിന്‌ മുട്ട കഴിയ്‌ക്കുമ്പോള്‍......

ഗോള്‍ ബ്ലാഡര്‍ അണുബാധ

ഗോള്‍ ബ്ലാഡര്‍ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ തടയുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ പാനീയം ഏറെ ഗുണം ചെയ്യും. ഇത് രണ്ടു മണിക്കൂറില്‍ 10 ശതമാനം കൊളസ്‌ട്രോള്‍ നീക്കുമെന്നാണ് പറയപ്പെടുന്നത്.

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി

ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മാത്രമല്ല, രക്തധമനികളിലെ രക്തപ്രവാഹം സുഗമമാക്കിയും ഹൃദയാരോഗ്യത്തെ കാത്തു സൂക്ഷിയ്ക്കുന്നു. പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്‌ത്രീ...

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്

വാതത്തിനുള്ള നല്ലൊരു പരിഹാരമാണ് ഈ പാനീയം രാത്രിയും രാവിലെയും കുടിയ്ക്കുകയെന്നത്.

കോള്‍ഡ് , അലര്‍ജി

കോള്‍ഡ് , അലര്‍ജി പോലുള്ള പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ ഏറ്റവും മികച്ച പ്രകൃതിദത്ത വഴിയാണ് ഈ പാനീയം.

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി ഇരട്ടിയാക്കുന്ന ഈ പാനീയം രോഗങ്ങള്‍ വരാതെ തടയുന്ന നല്ലൊരു അമൃതു കൂടിയാണ്.

അമിതവണ്ണം

അമിതവണ്ണവും രോഗാവസ്ഥ തന്നെയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തിളപ്പിച്ച തേന്‍-കറുവാപ്പട്ട മിശ്രിതം.

ദഹനവ്യവസ്ഥ

ദഹനേന്ദ്രിയത്തെ ശക്തിപ്പെടുത്തുന്നതിനും ദഹനവ്യവസ്ഥ മെച്ചമാക്കുന്നതിനും ഇതേറെ ഗുണം ചെയ്യും.

മലബന്ധം

മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേന്‍-കറുവാപ്പട്ട മിശ്രിതം.

വിഷാംശം

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശമാണ് പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണം. ഈ മിശ്രിതം വെറുംവയറ്റില്‍ സ്ഥിരം കഴിച്ചു നോക്കൂ, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഏറെ ഗുണകരം.

തിളപ്പിച്ച കറുവാപ്പട്ട-തേന്‍ മിശ്രിതം

കറുവാപട്ടയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതിന്റെ ചൂടാറുമ്പോള്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കാം.

കറുവാപ്പട്ട-തേന്‍

പാനീയം തണുത്തിനു ശേഷമോ ചെറുചൂടോടെയോ മാത്രം തേന്‍ ചേര്‍ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു കൂടിയ്ക്കുന്നതാണ് ഏറെ നല്ലത്. പാനീ

ചെറുനാരങ്ങാനീരും

ഇതില്‍ അല്‍പം ചെറുനാരങ്ങാനീരും വേണമെങ്കില്‍ ചേര്‍ക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, October 24, 2016, 10:07 [IST]
English summary

Avoid Doctors With Boiled Cinnamon Honey Drink

Avoid Doctors With Boiled Cinnamon Honey Drink, read more to know about,
Please Wait while comments are loading...
Subscribe Newsletter