For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങയേക്കാള്‍ ഗുണം അതിന്റെ തോലിലാണ്

|

നാരങ്ങ ആരോഗ്യ കാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും എന്നും മുന്നിലാണ്. എന്നാല്‍ നാരങ്ങയേക്കാള്‍ പ്രാധാന്യം പലപ്പോഴും നാരങ്ങയുടെ തോലിനുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ സത്യമതാണ്. നാരങ്ങയേക്കാള്‍ ആരോഗ്യ കാര്യത്തില്‍ കേമന്‍ നാരങ്ങയുടെ തോലാണ്. അമൃതിന്‍ ഗുണം നല്‍കും തണ്ണിമത്തന്‍

നാരങ്ങയില്‍ ഉള്ളതിനേക്കാള്‍ 10-15 ഇരട്ടി ആരോഗ്യഗുണമാണ് നമ്മള്‍ ഉപയോഗിക്കാതെ വലിച്ചെറിയുന്ന നാരങ്ങയുടെ തോലിനുള്ളത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് നാരങ്ങയുടെ തോലില്‍ ഒളിച്ചിരിയ്ക്കുന്നതെന്നു നോക്കാം.

എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നാരങ്ങയേക്കാള്‍ മിടുക്കന്‍ നാരങ്ങയുടെ തോലാണ്. വിറ്റാമിന്‍ സി ധാരാളം ഉള്ളത് എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

 ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ശാരീരിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് നാരങ്ങയുടെ തോല്‍. ഇതിലുള്ള സിട്രസ് ബയോഫ്‌ളവനോയ്ഡ് ആണ് ശാരീരിക സമ്മര്‍ദ്ദത്തിന് ആക്കം നല്‍കുന്നത്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനുകളെ പുറന്തള്ളുന്ന കാര്യത്തില്‍ നാരങ്ങയേക്കാള്‍ കേമന്‍ നാരങ്ങയുടെ തൊലിയാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രസ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും നാരങ്ങാ തോലിന് അല്‍പം കഴിവ് കൂടുതല്‍ തന്നെയാണ്. ക്യാന്‍സര്‍ കോശങ്ങളെ ശരീരത്തില്‍ വളരാന്‍ ഇവ അനുവദിയ്ക്കില്ല.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോളിന്റെ കാര്യത്തിലും നാരങ്ങയുടെ തോല്‍ അല്‍പം കേമനാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കാന്‍ മിടുക്കനാണ് നാരങ്ങയുടെ തൊലി.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും നാരങ്ങയുടെ തൊലി സഹായിക്കുന്നു. മാത്രമല്ല ശരീരത്തില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മുന്നില്‍ തന്നെയാണ്.

പല്ലിന്റെ വൃത്തിയും ആരോഗ്യവും

പല്ലിന്റെ വൃത്തിയും ആരോഗ്യവും

പല്ലിന്റെ വൃത്തിയും ആരോഗ്യവും കാക്കുന്ന കാര്യത്തിലും നാരങ്ങാ തൊലി അല്‍പം മുമ്പിലാണ്. വിറ്റാമിന്‍ സി ആണ് പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ഇത് നാരങ്ങയില്‍ ഉള്ളതിനേക്കാള്‍ നാരങ്ങാ നീരിലാണ് ഉള്ളത് എന്നതാണ് സത്യം.

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് നാരങ്ങാത്തൊലി. ഇത് മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുന്നിലാണ്.

 കരളിനെ സംരക്ഷിക്കുന്നു

കരളിനെ സംരക്ഷിക്കുന്നു

കരളിനെ ശുദ്ധീകരിക്കുന്നതില്‍ നാരങ്ങാത്തോലിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. അതുകൊണ്ട് തന്നെ നാരങ്ങ കഴിയ്ക്കുമ്പോള്‍ തൊലി വെറുതേ കളയാതിരിക്കുക. ഇത് ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

English summary

Amazing Benefits Of Lemon Peels

Not only lemon juice, but also the lemon peel is very beneficial as it has high nutritional value. Here are all its amazing benefits and nutritional facts listed.
Story first published: Monday, March 7, 2016, 15:06 [IST]
X
Desktop Bottom Promotion