കൈകഴുകാന്‍ ഈ രീതി പ്രയോജനകരം

ആരോഗ്യത്തിനായി എങ്ങനെയക്കെ കൈകഴുകണം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഭക്ഷണം കഴിക്കുന്നതിനു മുന്‍പം അല്ലങ്കില്‍ വാഷ്‌റൂമില്‍ പോയതിനുശേഷവും നിങ്ങള്‍ നിങ്ങളുടെ കൈ നന്നായി കഴുകാറുണ്ടോ ? ചിലപ്പോള്‍ നിങ്ങളുടെ ഉത്തരം നോ എന്നാണെങ്കില്‍ നിങ്ങളിതിനു വലിയ വില നല്‍കേണ്ടിവരും.

ഭക്ഷണം കഴിക്കുന്നതിനു മുന്‍പം , വീട്ടില്‍ വന്നതിനു ശേഷവും , വാഷ്‌റൂമില്‍ പോയതിനുശേഷവും തീര്‍ച്ചയായും കൈ കഴുകേണ്ടതാണ്. കാരണം വൃത്തിയായി കൈ കഴുകുന്നത് കോളറ , ടൈഫോയിഡ് , ജലദോഷം , കഫകെട്ട് , ചര്‍മ്മ രോഗങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും.

A step-by-step guide to wash your hands the right way

നിങ്ങള്‍ സോപ്പ് ഉപയോഗിച്ചാണോ കൈ കഴുകുന്നത് , നല്ലതുതന്നെ എന്നാല്‍ അത് ശരിയായാ രീതിയില്‍ വേണമെന്നു മാത്രം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നത് കുറഞ്ഞത് 4060 സെക്കന്‍ഡ് ശുദ്ധമായ വെളളമോ സോപ്പോ ഉപയോഗിച്ച് കൈ കഴുകണമെന്നാണ്. ഇനി എങ്ങനെ കൈ കഴുകണമെന്ന് അറിയേണ്ടേ ? വൃത്തിയായി കൈ കഴുകാനുളള  സറ്റെപ്പ്‌സ് ഇവിടെ കൊടുത്തിരിക്കുന്നു.

A step-by-step guide to wash your hands the right way

ആദ്യം നിങ്ങളുടെ കൈ തണ്ട വെള്ളം ഉപയോഗിച്ച് നനയ്ക്കുക. സോപ്പോ ഹാന്‍ഡ് വാഷോ കൈയില്‍ പുരട്ടുക. ശേഷം പതയും വരെ കൈകള്‍ പരസ്പരം റബ് ചെയ്യുക.

ശേഷം രണ്ടു കൈകളുടെയും പുറം ഭാഗം വൃത്തിയാക്കാന്‍ വേണ്ടി , നിങ്ങളുടെ വലതു കൈ ഇടതു കൈയുടെ മുകളില്‍ വെച്ച് കൈ വിരലുകള്‍ തമ്മില്‍ പിണച്ച് വൃത്തിയാക്കുക. രണ്ടു കൈകളും ഇതേ പ്രകാരം ചെയ്യേണ്ടതാണ്.

A step-by-step guide to wash your hands the right way

നിങ്ങളുടെ രണ്ടു കൈകളും ഒരുമിച്ച് വെച്ച് , വിരലുകള്‍ തമ്മില്‍ പിണയ്ക്കുക. രണ്ടു കൈകളും ഒരുമിച്ച് റബ് ചെയ്യുക. നിങ്ങളുടെ വിരലുകളും കൈ വെളളയും വൃത്തിയാവുന്നതാണ്.

A step-by-step guide to wash your hands the right way

രണ്ടു കൈകളും മുഖാമുഖം ചേര്‍ത്ത് വെച്ച് കൈ വിരലുകള്‍ പിണയ്ക്കുക , വിരലുകളുടെ തുമ്പ് ഓപ്പോസിറ്റ് ദിശകളിലേക്ക് ചലിപ്പിക്കുക , ഇത് കൈകളിലെ അഴുക്ക് നീക്കുന്നതാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

A step-by-step guide to wash your hands the right way

Do you wash your hands before eating meals or after visiting the washroom? Is this your daily practice.
Please Wait while comments are loading...
Subscribe Newsletter
X