For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിക്ക വൈറസ് തടയാന്‍ വഴികള്‍

By Super
|

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഒരു വിഷയമായി സിക്കയെ അന്തര്‍ദ്ദേശീയ തലത്തില്‍ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു. സിക്ക ബാധിക്കപ്പെട്ട അമേരിക്കയിലെ സ്റ്റേറ്റുകളില്‍ സ്ത്രീകളോട് ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്.

നിലവില്‍ ഈ രോഗത്തിന് വാക്സിനോ ചികിത്സയോ ഇല്ല. ഏകമാര്‍ഗ്ഗം രോഗം വരാതെ നോക്കുക എന്നതാണ്. ഒരു വെക്ടര്‍-ബോണ്‍ രോഗമായ സിക്ക പരക്കുന്നത് രോഗമുള്ള ഈഡിസ് ഈജിപ്തി കൊതുക് വഴിയാണ്. അതിനാല്‍ രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗ്ഗം കൊതുക് കടി ഏല്‍ക്കാതെ നോക്കുകയാണ്. മുഖം കണ്ടാല്‍ രോഗം പറയാം

നെരൂലിലെ സണ്‍ഷൈന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യനായ ഡോ.സന്ദീപ് സോനാവെയ്ന്‍ സിക്ക തടയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

കൊതുക് പെരുകുന്നത് തടയുക

കൊതുക് പെരുകുന്നത് തടയുക

വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വെള്ളം ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ച് വെയ്ക്കാതെ പാത്രം ശൂന്യമാക്കുക. പഴയ ടയറുകള്‍, പൂച്ചട്ടികള്‍, ബക്കറ്റുകള്‍, പാത്രങ്ങള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടക്കുന്നുവെങ്കില്‍ അത് നീക്കം ചെയ്യുക. കൊതുക് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലായതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നത് പ്രധാനമാണ്. എന്നിരുന്നാലും വെള്ളം ശേഖരിച്ച് വെയ്ക്കേണ്ടത് ആവശ്യമായി വരും. അത്തരം പാത്രങ്ങള്‍ നന്നായി അടച്ച് സൂക്ഷിക്കുക. ചവര്‍ പാത്രങ്ങളും, മാലിന്യത്തൊട്ടികളും മൂടി വെയ്ക്കുക.

ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍

ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍

കൈനീളമുള്ള ഷര്‍ട്ടുകള്‍ അല്ലെങ്കില്‍ ടീ ഷര്‍ട്ടുകളും കാല്‍ മുഴുവന്‍ മൂടുന്ന ട്രൗസറുകളും ധരിക്കുന്നത് കൊതുക് കടിയേല്‍ക്കുന്നത് തടയും. ശരീരം വസ്ത്രത്തിന് പുറത്ത് വരാതെ നോക്കുക.

കൊതുക് നാശിനികള്‍

കൊതുക് നാശിനികള്‍

കൊതുകുകളെ തുരത്താനുള്ള പല തരത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. രാത്രിയും പകലും ഇവ ഉപയോഗിക്കുക. വേപ്പ്, യൂക്കാലിപ്റ്റസ് ഓയില്‍ പോലുള്ള പ്രകൃതിദത്തമായ വസ്തുക്കളും കൊതുകിനെ അകറ്റാന്‍ ഉപയോഗിക്കാം.

ജനലകളും വാതിലുകളും മൂടുക

ജനലകളും വാതിലുകളും മൂടുക

വീടിനുള്ളിലേക്ക് കൊതുകുകള്‍ കടക്കുന്നത് തടയാന്‍ വാതിലുകളും ജനലുകളും വല ഉപയോഗിച്ച് മൂടുക. ഇവയില്‍ തുളകളില്ല എന്നതും ഉറപ്പാക്കുക. ഏറിയ സമയവും ജനലുകളും വാതിലുകളും അടച്ചിടുക.

സിക്കയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

സിക്കയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക

അമേരിക്കയില്‍ വ്യാപകമായുള്ള സിക്ക ഇന്ത്യയിലേക്കും ഉടന്‍ വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന് കാരണമാകുന്നത് ഇന്ത്യയിലേക്ക് രോഗം ബാധിച്ച ആളുകള്‍ യാത്ര ചെയ്യുന്നതാണ്. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും സ്ക്രീനിങ്ങ് നടത്തുകയും സിക്കയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കുകയും രോഗനിവാരണത്തിന് നടപടിയെടുക്കുകയും വേണം.

ഗര്‍ഭം വൈകിപ്പിക്കുക

ഗര്‍ഭം വൈകിപ്പിക്കുക

പ്ലാസെന്‍റ വഴി സിക്ക അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരും. സിക്കയുള്ള അമ്മമാര്‌ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മൈക്രോസിഫാലി(ചെറിയ തലച്ചോര്‍) എന്ന അവസ്ഥയുണ്ടാകും. ഇത് ഗുരുതരമായതാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒക്ടോബര്‍ 2015 വരെ ബ്രസീലില്‍ 4000 ല്‍ അധികം കുഞ്ഞുങ്ങള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. കൊളംബിയ, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ജമൈക്ക എന്നിവിടങ്ങളിലും സ്ത്രീകളോട് ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


English summary

8 Essential Tips To Prevent Zika

The WHO has just declared Zika as a public health concern on an international level. Affected states in the US have also urged women to delay pregnancy as currently there is no vaccine or treatment for the disease. The only option left is to prevent the spread of the disease.
Story first published: Tuesday, February 9, 2016, 14:26 [IST]
X
Desktop Bottom Promotion