For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിമ്മില്‍ പോവാതെ തടി കുറയ്ക്കാം?

|

ജിമ്മില്‍ പോവാതെ എങ്ങനെ തടി കുറയ്ക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. എന്തെന്നാല്‍ അധികം അധ്വാനിക്കാനോ കഷ്ടപ്പെടാനോ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. ഈന്തപ്പഴം കഴിച്ചാല്‍ തടി കുറയുമോ?

അതുകൊണ്ട് തന്നെ അധികം കഷ്ടപ്പെടാതെ എങ്ങനെ സുന്ദരനാകാം എന്നതിന്റെ പുറകെയാണ് എല്ലാവരും. എന്നാല്‍ ഇതിനു പുറകില്‍ കുറേ ലക്ഷ്യങ്ങളുടേയും ഉറച്ച തീരുമാനങ്ങളുടേയും പിന്തുണ ഉണ്ടെങ്കില്‍ നമുക്ക് ജിമ്മിലൊന്നും പോകാതെ തന്നെ തടി കുറയ്ക്കാം എന്നും ഇന്നത്തെ തലമുറ കണ്ടെത്തിയിരിക്കുന്നു. തടി കുറയ്ക്കാന്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍

എന്നാല്‍ ഒറ്റയടിക്ക് ഇതൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ ഓരോ ഘട്ടം ഘട്ടമായി നമുക്ക് പരിശീലിച്ചു നോക്കാം.

 നടന്നു ശീലിക്കാം

നടന്നു ശീലിക്കാം

ഓഫീസിലേക്ക് നടന്നു പോവാനുള്ള ദൂരമാണുള്ളതെങ്കില്‍ ഇനി മുതല്‍ നടന്നു ശീലിക്കാം. ഓരോ 5 മിനുട്ട് നടത്തവും നമ്മുടെ ആരോഗ്യം മാത്രമല്ല ആയുസ്സും വര്‍ദ്ധിപ്പിക്കും എന്ന കാര്യം നമ്മള്‍ മറക്കരുത്.

വീട് തന്നെ ജിം ആക്കാം

വീട് തന്നെ ജിം ആക്കാം

ദിവസവും സ്റ്റെപ് കയറുന്നതും ഇറങ്ങുന്നതും നല്ലൊരു വ്യായാമം ആണ്. ഇതിലൂടെ നമ്മുടെ മസിലുകള്‍ക്ക് നല്ല ബലവും ആരോഗ്യവും ലഭിക്കുന്നു. ഒരു സെറ്റ് ഡംബെല്‍സ് വാങ്ങി ഇനി മുതല്‍ വീട്ടില്‍ തന്നെ നമുക്ക് വ്യായാമം ആരംഭിച്ചാലോ.

സിനിമ ഒഴിവാക്കൂ, നടക്കൂ

സിനിമ ഒഴിവാക്കൂ, നടക്കൂ

ആഴ്ചയവസാനം ഒരു സിനിമയ്ക്കു പോവാന്‍ നിങ്ങള്‍ തീരുമാനിച്ചോ? എന്നാല്‍ അത് മാറ്റി വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പാര്‍ക്കിലോ ബീച്ചിലോ നടക്കൂ. പക്ഷേ നടത്തത്തിനിടയില്‍ കലോറി നിറഞ്ഞ പോപ്‌കോണ്‍ ഒഴിവാക്കിയാല്‍ വളരെ നല്ലത്.

 അത്താഴത്തിനു മുന്‍പ് നടത്തം ശീലമാക്കൂ

അത്താഴത്തിനു മുന്‍പ് നടത്തം ശീലമാക്കൂ

അത്താഴത്തിനു മുന്‍പ് ഒരു ചെറിയ നടത്തമായാലോ ? എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പലരും ശീലിച്ചിട്ടുള്ളത് അത്താഴത്തിനു ശേഷം നടക്കാനാണ്. എന്നാല്‍ അത്താഴത്തിനു മുന്‍പുള്ള 20 മിനിട്ട് നടത്തം ശരീരത്തിലെ അമിത കൊഴുപ്പിനേയും കലോറികളേയും എരിച്ചു കളയുമെന്നാണ് പറയുന്നത്.

വളര്‍ത്തു മൃഗത്തോടൊപ്പം അല്‍പസമയം

വളര്‍ത്തു മൃഗത്തോടൊപ്പം അല്‍പസമയം

വളര്‍ത്തു മൃഗത്തോടൊപ്പം നാം അല്‍പസമയം ചിലവിടുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തെന്നാല്‍ അതിനോടു കൂടെയുള്ള ഓട്ടവും ചാട്ടവും നമുക്ക് ഒരു പുതിയ ഉന്‍മേഷവും ഊര്‍ജ്ജവും പകര്‍ന്നു നല്‍കും. ഇതുവഴി നമ്മുടെ മാനസിക സമ്മര്‍ദ്ദവും കുറയും. ഇത് നമ്മെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കും.

പ്രഭാത ഭക്ഷണം കൃത്യസമയത്ത്

പ്രഭാത ഭക്ഷണം കൃത്യസമയത്ത്

നമ്മുടെ ഒരു ദിവസം തുടങ്ങുന്നതില്‍ പ്രഭാത ഭക്ഷണത്തിന് ഒഴിച്ചു കൂടാനാവാത്ത പങ്കാണുള്ളത്. ഇത് നമ്മുടെ പ്രവര്‍ത്തനക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യമുള്ള ശരീരവും നല്‍കുന്നു. എങ്കില്‍ പിന്നെന്തിന് ജിമ്മില്‍ പോയി കഷ്ടപ്പെടണം?

ചെറിയ വ്യായാമങ്ങള്‍

ചെറിയ വ്യായാമങ്ങള്‍

എന്നും രാവിലെ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഡാന്‍സ് ചെയ്യുക, വള്ളി ചാടുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ നമ്മുടെ ശരീരം ഫിറ്റ് ആവുകയും ചെയ്യും.

 വീട്ടു ജോലി ചെയ്യുന്നതും ഉത്തമം

വീട്ടു ജോലി ചെയ്യുന്നതും ഉത്തമം

എന്നാല്‍ അടുക്കള ജോലി അല്ലാതെയുള്ള വീട്ടു ജോലികള്‍ ചെയ്യുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. വീട് വൃത്തിയാക്കുന്നത് നിങ്ങളുടെ തടി കുറയ്ക്കുന്ന ഒരു കാര്യമാണ്.

 കായികാധ്വാനം കുറച്ചു മതി

കായികാധ്വാനം കുറച്ചു മതി

കായികാധ്വാനം കുറച്ച് തടി കുറയ്ക്കാം. ബോക്‌സിംഗ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് തുടങ്ങിയ ക്ലാസ്സുകളുടെ ബാലപാഠങ്ങളില്‍ തുടങ്ങിയാല്‍ തന്നെ ശരീരം തടി കുറച്ച് ഫിറ്റ് ആവാം.

സ്‌പോര്‍ട്‌സിലേക്ക് തിരിച്ചു പോവുക

സ്‌പോര്‍ട്‌സിലേക്ക് തിരിച്ചു പോവുക

സ്‌പോര്‍ട്‌സ് ഇഷ്ടമുള്ളവരാണെങ്കില്‍ സ്‌പോര്‍ട്‌സ് മൈതാനങ്ങളിലേക്ക് തിരിച്ചു പോവുക. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പലവിധ സ്‌പോര്‍ട്‌സ് കളികളിലേര്‍പ്പെടുന്നവര്‍ക്ക് ശരീരത്തെ ഫിറ്റ് ആക്കാം.

 വെള്ളം കുടിക്കാന്‍ മറക്കല്ലേ

വെള്ളം കുടിക്കാന്‍ മറക്കല്ലേ

ധാരാളം വെള്ളം കുടിക്കുക. നമുക്ക് അസാധ്യമായത് ഒന്നുമില്ലെന്ന് കരുതുക. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. ഇതെല്ലാം നല്ലൊരു ശരീരം നമുക്കുണ്ടാവാന്‍ നാം ചെയ്യേണ്ടതാണ്. വെള്ളം കുടിക്കുന്തോറും നമ്മുടെ ശരീരം കൂടുതല്‍ ഊര്‍ജ്ജസ്വലമാകും.

പഴങ്ങളെ സ്വാഗതം ചെയ്യാം

പഴങ്ങളെ സ്വാഗതം ചെയ്യാം

ദിവസവും അഞ്ച് തരം പഴങ്ങളെങ്കിലും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് നല്ല ചര്‍മ്മത്തിനും, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

ഉറങ്ങുന്നതിനും പ്രത്യേക സമയം

ഉറങ്ങുന്നതിനും പ്രത്യേക സമയം

ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങാന്‍ പോവുക. ഉറക്കത്തില്‍ കൃത്യമായ ദിനചര്യ കാത്തു സൂക്ഷിക്കുക.

സ്‌നാക്‌സ് ഒഴിവാക്കുക

സ്‌നാക്‌സ് ഒഴിവാക്കുക

ഇപ്പോള്‍ പലര്‍ക്കും ഒഴിവാക്കാനാവാത്തതാണ് സ്‌നാക്‌സ്. ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത് നമ്മുടെ ഫിറ്റ്‌നസ്സിനേയും ശാരീരികാരോഗ്യത്തിനേയു പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ നിന്ന് ഇവയെല്ലാം തുടച്ചു നീക്കുക. സ്‌നാക്‌സ് കഴിക്കുന്ന സമയങ്ങളില്‍ പഴങ്ങള്‍ ഉപയോഗിക്കുക.

English summary

You Can Lose Weight Without The Gym

Do you want to lose your weight without going to the gym? It's all about the determination and setting goals.
Story first published: Wednesday, July 29, 2015, 11:34 [IST]
X
Desktop Bottom Promotion