For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാഗിയില്‍ മാത്രമല്ല ലെഡ്!

By Super
|

മാഗി നൂഡില്‍സിലെ ലെഡിന്‍റെ അളവ് പരിധിക്കപ്പുറമാണെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണല്ലോ. എന്നാല്‍ മറ്റ് പല രൂപത്തിലും ലെഡ് നമ്മുടെ ഉള്ളിലെത്തുന്നുണ്ട്.

അനുദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ലെഡ് കലര്‍ന്ന സാധനങ്ങളെന്തൊക്കെയാണ് എന്ന് നോക്കാം.

കുടിവെള്ളം

കുടിവെള്ളം

അമ്പരപ്പിക്കുന്ന വിവരമായിരിക്കും ഇത്. ലെഡ് പൈപ്പുകളും പ്ലംബിങ്ങ് സാധനങ്ങളും ദ്രവിക്കുന്നത് വഴി ലെഡ് വെള്ളത്തിലേക്ക് കലരാനിടയാകും.

കണ്‍മഷി

കണ്‍മഷി

കണ്ണിന് ഭംഗി പകരാനുപയോഗിക്കുന്ന കണ്‍മഷിയില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ അടുത്ത തവണ നിങ്ങളുടെ പ്രിയപ്പെട്ട കണ്‍മഷി വാങ്ങുന്നതിന് മുമ്പ് ലേബല്‍‌ പരിശോധിക്കുക.

ലിപ്സ്റ്റിക്ക്

ലിപ്സ്റ്റിക്ക്

ചുവപ്പ് ലിപ്സ്റ്റിക്ക് നിങ്ങള്‍ക്ക് ഇഷ്ടമാണോ? അവയില്‍ ലെഡ് അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ലിപ്സ്റ്റിക്കിലെ ലെഡ് വലിയ തോതിലല്ലെങ്കിലും ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടും. അതുപോലെ ബ്രാന്‍ഡഡ് അല്ലാത്തവ ഉപയോഗിക്കുമ്പോളും ശ്രദ്ധിക്കുക.

പെയിന്‍റ്

പെയിന്‍റ്

വീടിനും മറ്റും ഭംഗി നല്കാനുപയോഗിക്കുന്ന പെയിന്‍റില്‍ ലെഡ് കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. പെയിന്‍റ് അടര്‍ന്ന് പോകാന്‍ തുടങ്ങുന്നതോടെ അവയുടെ പൊടിയിലെ ലെഡ് നിങ്ങള്‍ ശ്വസിക്കാനിടയാകും.

സെറാമിക് പാത്രങ്ങള്‍

സെറാമിക് പാത്രങ്ങള്‍

സെറാമിക് കോട്ടിങ്ങ് ഉള്ളതോ, കൈ കൊണ്ട് പെയിന്‍റ് ചെയ്തതോ ആയ പാത്രങ്ങള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ?. നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന കാര്യമാണിത്. സെറാമിക് തിളക്കം ഉണ്ടാക്കുന്നത് ലെഡ് വഴിയാണ്. അത്തരം പാത്രത്തില്‍ അസിഡിക് ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തില്‍ ലെഡ് കലരാനും നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കാനും കാരണമാകും.

പച്ചക്കറികള്‍

പച്ചക്കറികള്‍

ലെഡ് കലര്‍ന്ന മലിനമായ മണ്ണില്‍ വളര്‍ത്തുന്ന പച്ചക്കറികളില്‍ ലെഡ് ഉണ്ടായിരിക്കും എന്നത് ഞെട്ടിക്കുന്ന ഒരു കാര്യമാണ്. ഇവ കഴിക്കുന്നതോടെ ലെഡ് നമ്മുടെ ശരീരത്തിലുമെത്തും. എന്നാല്‍ ശരിയായി കഴുകുകയും പാചകം ചെയ്യുകയും വഴി ഒരു പരിധി വരെ ഇത് കുറയ്ക്കാനാകും.

മത്സ്യം

മത്സ്യം

വ്യവസായ മാലിന്യങ്ങള്‍ ലെഡ് ധാരാളമായി അടങ്ങിയവയാണ്. ഇവ ശുദ്ധീകരിക്കാതെ കടല്‍ ജലത്തിലേക്ക് കലരുമ്പോള്‍ മത്സ്യങ്ങളിലേക്ക് പ്രവേശിക്കും. മത്സ്യം കഴിക്കുക വഴി ലെഡ് നമ്മുടെ ശരീരത്തിലുമെത്തും.

കളിപ്പാട്ടങ്ങള്‍

കളിപ്പാട്ടങ്ങള്‍

കുട്ടികള്‍ക്ക് പ്രിയപ്പെട്ട തിളക്കമുള്ള നിറങ്ങളിലുള്ള പാവകളിലും ലെഡ് അടങ്ങിയിട്ടുണ്ട്. ഇത്തരം പാവകള്‍ കുട്ടികള്‍ വായില്‍ വെയ്ക്കുന്നത് വഴി ലെഡ് ഉള്ളില്‍ കടക്കും. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ ബ്രാന്‍ഡ‍ഡാവാനും, ലെഡ് അടങ്ങാത്തതുമാകാന്‍ ശ്രദ്ധിക്കുക.

English summary

You Are Not Exposed To Lead Everyday Not Just By Eating Magi

Do you know that you are exposed to lead in many ways and forms. Here are a few everyday things that may contain lead.
X
Desktop Bottom Promotion