For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിഞ്ഞവരെന്തേ മെലിഞ്ഞത്??

|

മെലിഞ്ഞിരിയ്ക്കുന്നവരെ മെലിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ അല്‍പം അസൂയയോടെയാകും നോക്കുക. മെലിയാന്‍ എന്തു ചെയ്തുവെന്ന ചോദ്യവും മനസിലുണ്ടാകും.

മെലിയാന്‍ കാരണങ്ങള്‍ പലതുണ്ട്, നല്ലതും ചീത്തയുമായ കാരണങ്ങള്‍. അസുഖങ്ങള്‍ കാരണം മെലിയുന്നവരുണ്ട്, പാരമ്പര്യം ഒരു കാരണമാണ്, ഡയറ്റും വ്യായാമവും കാരണം മെലിഞ്ഞിരിയ്ക്കുന്നവരും കുറവല്ല. ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ

മുകളില്‍ പറഞ്ഞതില്‍ രണ്ടു കാരണങ്ങള്‍ കൊണ്ടല്ലാതെ മെലിഞ്ഞവര്‍, അതായത് തങ്ങളുടെ പരിശ്രമം കാരണം മെലിഞ്ഞവര്‍ക്ക് ഇതിനു പുറകില്‍ പറയാനും ചില കാരണങ്ങളുണ്ടാകും. ഇവര്‍ പാലിയ്ക്കുന്ന ചില ചിട്ടകളും ശീലങ്ങളുമെല്ലാം കാണും. ഇവയെന്തൊക്കെയെന്നു നോക്കൂ,

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

വയര്‍ നിറയെയെന്ന പ്രമാണം ഇവര്‍ക്കുണ്ടാകില്ല. അതായത് വയറിന്റെ 80 ശതമാനം മാത്രമായിരിയ്ക്കും ഇവര്‍ കഴിയ്ക്കുക. ഇത് ദഹത്തിനു നല്ലതാണ്, മാത്രമല്ല, വയറിന് സുഖവും തോന്നും.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

തോന്നുമ്പോഴെല്ലാം കഴിയ്ക്കുകയെന്ന സ്വഭാവം ഇവര്‍ക്കുണ്ടാകില്ല. കൃത്യസമയത്ത്, അതും ഭക്ഷണത്തിന് കൂടുതല്‍ സമയത്തെ ഇടവേള നല്‍കാതെ കഴിയ്ക്കുന്നവരായിരിയ്ക്കും ഇവര്‍.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

കഴിയ്ക്കാന്‍ ജീവിയ്ക്കുകയെന്ന പ്രമാണം ഇവര്‍ക്കുണ്ടാകില്ല. പകരം ജീവിയ്ക്കാന്‍ കഴിയ്ക്കുകയെന്നതായിരിയ്ക്കും പ്രമാണംം.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

ദുഖവും സ്‌ട്രെസും ഡിപ്രഷനുമെല്ലാം മറക്കാന്‍ ഇമോഷണല്‍ ഈറ്റിംഗ് പതിവാക്കിയവരുണ്ടാകും. തടി കൂട്ടുന്ന ഒരു പ്രധാന കാര്യം. എന്നാല്‍ മെലിഞ്ഞവര്‍ക്ക് ഈ ശീലമുണ്ടാകില്ല.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

സ്‌നാക്‌സ് പലര്‍ക്കും വറുത്തതും പൊരിച്ചതുമെല്ലാമായിരിയ്ക്കും. തടി കൂട്ടുന്ന ഒരു പ്രധാന കാര്യമാണിത്. എന്നാല്‍ മെലിഞ്ഞവര്‍ മിക്കവാറും ഫലവര്‍ഗങ്ങളെ ആശ്രയിക്കുന്നവരായിരിയ്ക്കും.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

ടിവിയ്ക്കു മുന്നില്‍ കഴിച്ചും കുടിച്ചുമിരിയ്ക്കുന്ന ശീലവും ഇവര്‍ക്കുണ്ടാകില്ല. തടി കൂട്ടുന്ന ഒരു പ്രധാന ഘടകമാണ് ടിവിയ്ക്കു മുന്നിലിരുന്നുള്ള തീറ്റ.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

ഭക്ഷണം തങ്ങളെ നിയന്ത്രിയ്ക്കാതെ ഭക്ഷണത്തെ നിയന്ത്രിയ്ക്കുന്ന ശീലമാണ് മെലിഞ്ഞവര്‍ക്കുള്ളത്.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

സ്‌ട്രെസ് അമിതമാകുന്നത് തടി കൂടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസിനെ നിയന്ത്രിച്ചു നിര്‍ത്തുക.

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

മെലിഞ്ഞവരെന്തേ മെലിഞ്ഞത്?

ശരീരം അറിഞ്ഞുള്ള വ്യായാമവും ഭക്ഷണരീതികളുമെല്ലാം ഇത്തരക്കാരുടെ ശീലമായിരിയ്ക്കും.

Read more about: weight തടി
English summary

Why Slim People Are Slim

What are the secrets of slim people? Do they eat less? Well, getting slim is more about self control; read on for more.
Story first published: Wednesday, August 26, 2015, 11:53 [IST]
X
Desktop Bottom Promotion