For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും തറയെങ്കില്‍ ആരോഗ്യം നന്നാവും!!

By Super
|

നിങ്ങള്‍ തറയില്‍ കിടന്നുറങ്ങാറുണ്ടെങ്കില്‍ അത് സന്തോഷകരമായിരിക്കും. തീര്‍ച്ചയായും തുടക്കത്തില്‍ നിങ്ങള്‍ കിടക്ക ഉപയോഗിച്ചിരുന്നിരിക്കില്ല. ക്രമേണ നിങ്ങള്‍ അത് ഉപയോഗിക്കാനാരംഭിച്ചു.

കൊളസ്‌ട്രോള്‍ കൂട്ടും 10 കാരണങ്ങള്‍

നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പേശി വേദന, പരുക്കുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ തറയില്‍ കിടന്ന് ഉറങ്ങരുത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. തറയില്‍ കിടന്നുറങ്ങുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്ന് വായിക്കുക.

1. നടുവ് വേദന തടയാം

1. നടുവ് വേദന തടയാം

തറയില്‍ കിടക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കുമെന്നും അത് സ്വയം ക്രമീകരിക്കപ്പെടുമെന്നും ചില ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇത് വഴി നടുവ് വേദന വരെ തടയാനാവും.

2. നിദ്രാഹാനി അകറ്റാം

2. നിദ്രാഹാനി അകറ്റാം

ചില പഠനങ്ങള്‍ വിശ്വസിച്ചാല്‍ തറയില്‍ കിടക്കുന്നത് വഴി ഇന്‍സോമ്നിയ(നിദ്രാഹാനി) അകറ്റാനാവും.

3. തോളുകളുടെ ആരോഗ്യം

3. തോളുകളുടെ ആരോഗ്യം

നിങ്ങളുടെ തോളുകള്‍ ശരിയായിട്ടല്ലെ ഇരിക്കുന്നതെങ്കില്‍ അത് കഴുത്തിനും നടുവിനും വേദനയുണ്ടാക്കും. തറയില്‍ കിടന്നുറങ്ങുന്നത് വഴി തോളുകള്‍ ക്രമേണ ശരിയായി വരുന്നത് മനസിലാക്കാനാവും.

4. മികച്ച രക്തചംക്രമണം

4. മികച്ച രക്തചംക്രമണം

തറയില്‍ കിടക്കുന്നത് വഴി രക്തചംക്രമണം സുഗമമാവുകയും ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയുംചെയ്യും.

5. റിലാക്സ് ചെയ്യാം

5. റിലാക്സ് ചെയ്യാം

നിങ്ങള്‍ ബെഡ്ഡില്‍ കിടക്കുമ്പോള്‍ ശരീരം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. എന്നാല്‍ തറയില്‍ കിടക്കുമ്പോള്‍ ശരീരം പൂര്‍ണ്ണമായി റിലാക്സ് ചെയ്യും.

6. അരക്കെട്ട്

6. അരക്കെട്ട്

തറയില്‍ കിടക്കുമ്പോള്‍ അരക്കെട്ട് പോലും ശരിയായി ക്രമീകരിക്കപ്പെടും.

7. അസ്വസ്ഥത തടയാം

7. അസ്വസ്ഥത തടയാം

ചിലപ്പോള്‍ നിങ്ങള്‍ അസ്വസ്ഥമായി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. തറയില്‍ കിടക്കുമ്പോള്‍ ഇത് ഒഴിവാക്കാനാവും.

8. ശാരീരികനില

8. ശാരീരികനില

ഏറെയാളുകളും ജോലി സമയത്ത് തെറ്റായ ശാരീരിക നിലകളിലാണുണ്ടാവുക. ഉറങ്ങുമ്പോളും അത്തരം തെറ്റായ ശാരീരിക നില തുടരുന്നത് പല പ്രശ്നങ്ങള്‍ക്കുമിടയാക്കും. തറയില്‍ കിടക്കുന്നത് വഴി അത് പരിഹരിക്കാനാവും.

9. മറ്റ് ഗുണങ്ങള്‍

9. മറ്റ് ഗുണങ്ങള്‍

തറയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ വേഗത്തില്‍ ഉറങ്ങും. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മാനസികമായ സ്വസ്ഥത അനുഭവപ്പെടും. മൊത്തത്തിലുള്ള സൗഖ്യത്തിനും ഇത് സഹായിക്കും.

Read more about: health ആരോഗ്യം
English summary

Why Sleeping On The Floor Is Healthy

Is sleeping on the floor good for you? Yes, of course. You can prevent muscle pains. Read on to know about the health benefits of sleeping on the floor,
X
Desktop Bottom Promotion