For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാത്സ്യം കുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍

By Sruthi K M
|

മനുഷ്യ ശരീരത്തില്‍ കാത്സ്യത്തിന്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങള്‍ക്കറിയാമോ..? കാത്സ്യത്തിന്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. മനുഷ്യശരീരത്തിലെ കാത്സ്യത്തിന്റെ 99 ശതമാനവും എല്ലുകള്‍ക്കും പല്ലുകള്‍ക്കും വേണ്ടിയുള്ളതാണ്.

തലച്ചോര്‍ ഭക്ഷിച്ചാല്‍ മറവിരോഗം മാറ്റാം

ശരീരത്തില്‍ കാത്സ്യത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. കാത്സ്യത്തിന്റെ അഭാവം എങ്ങനെ നിങ്ങള്‍ക്ക് തിരിച്ചറിയാം. അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇന്നിവിടെ പറയുന്നത്.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയസ്പന്ദനനിരക്ക്, ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയയി നടക്കാന്‍ കാത്സ്യം കൂടിയേ തീരൂ. കാത്സ്യത്തിന്റെ കുറവ് നിങ്ങളുടെ നിങ്ങളുടെ ഹൃദയസ്പന്ദന നിരക്ക് സാധാരണയില്‍ നിന്നും കൂടാന്‍ കാരണമാകുന്നു. കാത്സ്യം ഹൃദയത്തില്‍നിന്നും രക്തം ശരിയായി പമ്പുചെയ്യാന്‍ സഹായിക്കുന്നു.

സന്ധിവേദന

സന്ധിവേദന

ശരീരത്തിലെ കാത്സ്യം കൂടുതലും വലിച്ചെടുക്കുന്നത് എല്ലുകളാണ്. ശരീരത്തിലെ മറ്റുഭാഗങ്ങള്‍ക്ക് കാത്സ്യം ലഭിക്കുന്നതിന്റെ അളവ് കുറയുന്നു. ഇത് സന്ധികളില്‍ വേദനയുണ്ടാക്കാന്‍ കാരണമാകുന്നു,

കാത്സ്യം ധാരാളം അടങ്ങിയവ

കാത്സ്യം ധാരാളം അടങ്ങിയവ

കാത്സ്യം കൂടുതല്‍ അടങ്ങിയ തൈര്, ചീര,വെണ്ണ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കുക.

വിഷാദരോഗം

വിഷാദരോഗം

വിഷാദരോഗം, ഉറക്കമില്ലായ്മ, മറവിരോഗം എന്നിങ്ങനെ പല പ്രശ്‌നങ്ങളും കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്നു.

പേശികള്‍

പേശികള്‍

പേശികള്‍ കൊളുത്തിപിടിക്കുന്നുണ്ടെങ്കില്‍ കാത്സ്യത്തിന്റെ കുറവാണെന്ന് ഉറപ്പിക്കാം.

നഖം

നഖം

പെട്ടെന്ന് നഖം പൊട്ടുന്നതും കാത്സ്യത്തിന്റെ കുറവുമൂലമാണ്. നഖത്തില്‍ വെളുത്തപാടുകളും ഉണ്ടാകും.

ചര്‍മ്മം

ചര്‍മ്മം

കാത്സ്യത്തിന്റെ കുറവ് ചര്‍മ്മം വരണ്ടതാകാന്‍ കാരണമാകും.

മരവിപ്പ്

മരവിപ്പ്

കാത്സ്യത്തിന്റെ അഭാവം തോളിലും മറ്റും മരവിപ്പ് അനുഭവപ്പെടാന്‍ കാരണമാകും. ഇത് അസ്ഥിക്ഷയത്തിലേക്ക് വരെ നയിക്കും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

എല്ലുകളിലെ ബലകുറവും കാത്സ്യത്തിന്റെ കുറവുമൂലമാണ്.

സ്ത്രീകളില്‍

സ്ത്രീകളില്‍

നടുവേദനയും വയര്‍ കൊളുത്തിപിടിക്കലും കാത്സ്യത്തിന്റെ കുറവ് സ്ത്രീകളില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

പല്ല്

പല്ല്

പല്ലുകള്‍ക്ക് മഞ്ഞനിറവും കാത്സ്യത്തിന്റെ അഭാവം ആകാം.

English summary

If your body needs calcium

The body needs calcium to maintain strong bones and to carry out many .The amount of calcium you need each day depends on your age.
Story first published: Monday, June 29, 2015, 17:16 [IST]
X
Desktop Bottom Promotion