For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാം

By Super
|

ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ശരീരം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുന്നത്‌ ഈ പ്രോട്ടീനാണ്‌. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുക എന്നതാണ്‌ ഇതിന്റെ പ്രധാന ചുമതല, അതിനാല്‍ ജീവകോശങ്ങള്‍ക്ക്‌ ശരിയായ പ്രവര്‍ത്തിക്കാന്‍ കഴിയും. കോശങ്ങളില്‍ നിന്നും കാര്‍ബണ്‍ഡയോക്‌സൈഡിനെ അകറ്റി ശ്വാസകോശത്തില്‍ തിരിച്ചെത്തിക്കുന്നതും ഹീമോഗ്ലോബിനാണ്‌.

ആരോഗ്യകരമായ ജീവിതത്തിന്‌ ഹീമോഗ്ലോബിന്റെ പങ്ക്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതിനാല്‍, രക്തത്തിലെ ഇതിന്റെ സാധാരണ അളവ്‌ നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌.

പ്രായപൂര്‍ത്തിയായ പുരുഷന്‍മാരിലെ ഹീമോഗ്ലോബിന്റെ സാധാരണ അളവ്‌ 14-18 എംജി/ ഡിഎല്‍ ആണ്‌.

പ്രായപൂര്‍ത്തിയായ സ്‌ത്രീകളിലെ ഹീമോഗ്ലോബിന്റെ സാധാരണ അളവ്‌ 12-16 എംജി/ ഡിഎല്‍ ആണ്‌.

ഹീമോ ഗ്ലോബിന്റെ അളവ്‌ കുറഞ്ഞാല്‍ ക്ഷീണം, ശ്വാസം മുട്ട്‌, തലകറക്കം, തലവേദന, വിളര്‍ച്ച, നഖം പെട്ടന്ന്‌ പൊട്ടുക, ദ്രുതഗതിയിലുള്ള ഹൃദയമിടുപ്പ്‌, വിശപ്പില്ലായ്‌മ എന്നിവ എല്ലാം അനുഭവപ്പെടും.

ഹീമോഗ്ലോബിന്റെ അളവ്‌ വളരെ താഴുന്ന അവസ്ഥയെ അനീമിയ എന്നാണ്‌ പറയുന്നത്‌.ഇതിന്റെ ലക്ഷണങ്ങളും അസഹനീയമാണ്‌. ഗര്‍ഭകാലത്തും ആര്‍ത്തവ സമയത്തും സ്‌ത്രീകള്‍ക്ക്‌ പൊതുവെ ഹീമോഗ്ലോബിന്റെ അളവ്‌ കുറയാറുണ്ട്‌. ഇത്‌ കൂടാതെ മറ്റ്‌ പല കാരണങ്ങളും ഇതിന്‌ പിന്നിലുണ്ട്‌. ഇരുമ്പ്‌, ഫോലിക്‌ ആസിഡ്‌, വിറ്റാമിന്‍ സി, ബി12 തുടങ്ങിയ വിവിധ പോഷകങ്ങളുടെ ആഭാവം പ്രധാന കാരണമാണ്‌.

സര്‍ജറി, മുറിവ്‌ എന്നിവ മൂലം ധാരാളം രക്തം നഷ്ടമാവുക, തുര്‍ച്ചയായ രക്തദാനം,മജ്ജയെ ബാധിക്കുന്ന രോഗങ്ങള്‍,അര്‍ബുദം, വൃക്കയുടെ തകരാറുകള്‍, പ്രമേഹം, സന്ധിവാതം, അള്‍സര്‍, ആമശയത്തെ ബാധിക്കുന്ന മറ്റ്‌ രോഗങ്ങള്‍ എന്നിവ മൂലവും ഇത്‌ സംഭവിക്കാം.

ചുവന്ന രക്താണുക്കള്‍ കുറയുന്നത്‌ മൂലമാണ്‌ മിക്കപ്പോഴും ഹീമോഗ്ലോബിന്റെ അളവ്‌ താഴുന്നത്‌. ഹീമോഗ്ലോബിന്റെ അളവ്‌ താഴുന്നതിന്റെ കാരണത്തെ അടിസ്ഥാനമാക്കി സാധാരണ നിലയിലേക്ക്‌ ഇത്‌ കൊണ്ടുവരാന്‍ നിരവധി വഴികളുണ്ട്‌.

ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്താന്‍ 10 സ്വാഭാവിക വഴികള്‍

ഇരുമ്പ്‌ അടങ്ങിയ ഭക്ഷണം

ഇരുമ്പ്‌ അടങ്ങിയ ഭക്ഷണം

ഹീമോഗ്ലോബിന്റെ അളവ്‌ താഴുന്നതിനുള്ള പ്രധാന കാരണം ഇരുമ്പിന്റെ ആഭാവമാണ്‌ എന്നാണ്‌ നാഷണല്‍ അനീമിയ ആക്ഷന്‍ കൗണ്‍സിലിന്റെ അഭിപ്രായം.

ഹീമോഗ്ലോബിന്‍ ഉത്‌പാദനത്തിലെ പ്രധാന ഘടകമാണ്‌ ഇരുമ്പ്‌. കരള്‍, ചുവന്ന മാംസം, ചെമ്മീന്‍, തോഫു, ചീര, ബദാം, ഈന്തപ്പഴം, പയര്‍, ധാന്യങ്ങള്‍,ചിപ്പി, ശതാവരി തുടങ്ങിയവ ഇരുമ്പ്‌ അടങ്ങിയ മികച്ച ഭക്ഷണങ്ങളാണ്‌.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയുടെ കുറവ്‌ മൂലം ഹീമോഗ്ലോബിന്റെ അളവ്‌ കുറയുന്നത്‌ തടയാന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. വിറ്റാമിന്‍ സിയുടെ സഹായമില്ലാതെ ശരീരത്തിന്‌ ഇരുമ്പ്‌ നന്നായി ആഗീരണം ചെയ്യാന്‍ കഴിയില്ല.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പപ്പായ,ഓറഞ്ച്‌, നാരങ്ങ, സ്‌ട്രോബെറി, കാപ്‌സിക്കം,ബ്രോക്കോളി, മുന്തിരിങ്ങ,തക്കാളി, ചീര തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച്‌ വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കുക.

ഫോലിക്‌ ആസിഡ്‌

ഫോലിക്‌ ആസിഡ്‌

ബി കോംപ്ലക്‌സ്‌ വിറ്റാമിനായ ഫോലിക്‌ ആസിഡ്‌ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കാന്‍ ആവശ്യമാണ്‌. അതിനാല്‍ ഫോലിക്‌ ആസിഡിന്റെ ആഭാവം ഹീമോഗ്ലോബിന്റെ അളവ്‌ കുറയ്‌ക്കും. പച്ച ഇലക്കറികള്‍, കരള്‍, അരി, മുളപ്പിച്ച ധാന്യങ്ങള്‍, ഉണക്കിയ പയര്‍, ഗോതമ്പ്‌ വിത്ത്‌, പോഷകം നിറച്ച ധാന്യങ്ങള്‍, നിലക്കടല, പഴം, ബ്രോക്കോളി ,കരള്‍ എന്നിവ ഫോലിക്‌ ആസിഡിന്റെ മികച്ച സ്രോതസ്സുകളാണ്‌. കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച്‌ 200 -400 മില്ലിഗ്രാം ഫോലേറ്റ്‌ സപ്ലിമെന്റ്‌ ദിവസവും കഴിക്കുക.

ബീറ്റ്‌ റൂട്ട്‌

ബീറ്റ്‌ റൂട്ട്‌

ബീറ്റ്‌ റൂട്ട്‌ ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്തും. ഇതില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ്‌, ഫോലിക്‌ ആസിഡ്‌ എന്നിവയ്‌ക്ക്‌ പുറമെ ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്‌. ഇതിന്റെ പോഷകഗുണങ്ങള്‍ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ്‌ ഉയര്‍ത്തും.

ഒന്നോ രണ്ടോ ബീറ്റ്‌ റൂട്ട്‌ തൊലിയോടു കൂടി മൈക്രോവേവിലോ സ്‌്‌റ്റൗവിലോ വച്ച്‌ പൊരിക്കുക. തണുത്തതിന്‌ ശേഷം തൊലികളഞ്ഞ്‌ കഴിക്കുക.

1 ഇടത്തരം ബീറ്റ്‌ റൂട്ട്‌, 3 കാരറ്റ്‌, മധുര കിഴങ്ങിന്റെ പകുതി എന്നിവ ഉപയോഗിച്ച്‌ ആരോഗ്യദായകമായ ജ്യൂസ്‌ ഉണ്ടാക്കാം. ദിവസവും ഒരുനേരം ഇത്‌ കുടിക്കുക.

ആപ്പിള്‍

ആപ്പിള്‍

ദിവസം ഒരു ആപ്പിള്‍ വീതം കഴിക്കുന്നത്‌ ഹീമോഗ്ലോബിന്റെ അളവ്‌ സാധാരണ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ആപ്പിളില്‍ ഇരുമ്പിന്‌ പുറമെ ഹീമോഗ്ലോബിന്റെ അളവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

ദിവസം കുറഞ്ഞത്‌ ഒരാപ്പിള്‍ തൊലിയോടു കൂടി കഴിക്കുക( സാധ്യമെങ്കില്‍ പച്ച ആപ്പിള്‍ തിരഞ്ഞെടുക്കുക)

ആപ്പിള്‍ ജ്യൂസും ബീറ്റ്‌ റൂട്ട്‌ ജ്യൂസും അരകപ്പ്‌ വീതം ചേര്‍ത്ത്‌ ജ്യൂസ്‌ തയ്യാറാക്കാം. അല്‍പം ഇഞ്ചിയോ നാരങ്ങാ നീരോ ചേര്‍ത്ത്‌ ദിവസം രണ്ട്‌ നേരം വീതം ഇത്‌ കുടിക്കുക.

ശര്‍ക്കരപ്പാവ്‌

ശര്‍ക്കരപ്പാവ്‌

അനീമിയയെ ചെറുക്കാനും ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്താനും ശര്‍ക്കരപ്പാവ്‌ സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്‌, ഫോലേറ്റ്‌, വിവിധ ബി വിറ്റാമിനുകള്‍ എന്നിവ ചുവന്ന രക്താണുക്കളുടെ ഉത്‌പാദനം ഫലപ്രദമാക്കും.

1. 2 ടീസ്‌പൂണ്‍ വീതം ശര്‍ക്കരപ്പാനിയും ആപ്പിള്‍ സിഡര്‍ വിനഗറും ഒരു കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്തിളക്കുക.

2. ദിവസം ഒരു നേരം ഇത്‌ കുടിക്കുക.

മാതളനാരങ്ങ

മാതളനാരങ്ങ

മാതള നാരങ്ങയില്‍ ഇരുമ്പ്‌,കാത്സ്യം എന്നിവയ്‌ക്ക്‌ പുറമെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഇതിന്റെ പോഷകഗുണങ്ങള്‍ ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

ദിവസവും പ്രഭാതഭക്ഷണത്തിനൊപ്പം ഒരു ഇടത്തരം മാതളനാരങ്ങ കഴിക്കുകയോ ഇതിന്റെ ജ്യൂസ്‌ കുടിക്കുകയോ ചെയ്യുക.

അല്ലെങ്കില്‍ ഉണങ്ങിയ മാതളനീരങ്ങ വിത്തിന്റെ പൊടി 2 ടീസ്‌പൂണ്‍ വീതം ഒരു ഗ്ലാസ്സ്‌ ചൂട്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസം ഒരു നേരം കുടിക്കുക.

കൊടിത്തൂവ

കൊടിത്തൂവ

ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്താന്‍ സഹായിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ഔഷധമാണ്‌ കൊടിത്തൂവ. ഇരുമ്പ്‌, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, മറ്റ്‌ വിറ്റാമിനുകള്‍ എന്നിവയുടെ നല്ല സ്രോതസ്സായ ഇവ ഹീമോഗ്ലോബിന്റെ അളവ്‌ ഉയര്‍ത്താന്‍ സഹായിക്കും.

1. 2 ടീസ്‌പൂണ്‍ ഉണങ്ങിയ കൊടിത്തൂവ ഇല ഒരു കപ്പ്‌ ചൂട്‌ വെള്ളത്തില്‍ ഇടുക

2. പത്ത്‌ മിനുട്ട്‌ നേരം കുതിര്‍ത്തു വയ്‌ക്കുക

3. പിഴിഞ്ഞെടുത്ത്‌ അല്‍പം തേന്‍ ചേര്‍ക്കുക

4. ദിവസം രണ്ട്‌ നേരം കുടിക്കുക

ഇരുമ്പിന്റെ തടസ്സങ്ങള്‍ ഒഴിവാക്കുക

ഇരുമ്പിന്റെ തടസ്സങ്ങള്‍ ഒഴിവാക്കുക

ഹീമോഗ്ലോബിന്റെ അളവ്‌ കുറവാണെങ്കില്‍ ഇരുമ്പ്‌ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. ഇരുമ്പിനെ തടസ്സപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍

കാപ്പി

ചായ

കോള

വൈന്‍

ബിയര്‍

നിയമപരാമിയ നിര്‍ദ്ദേശിക്കാത്ത അന്റാസിഡുകള്‍

കാത്സ്യം അധികം അടങ്ങിയ പാലുത്‌പന്നങ്ങളും കാത്സ്യം സപ്ലിമെന്റുകളും

വ്യായാമം

വ്യായാമം

പതിവ്‌ ശീലങ്ങളില്‍ വ്യായാമവും ഉള്‍പ്പെടുത്തുക. വ്യായാമം ചെയ്യുമ്പോള്‍ ശരീരരം മുഴുവന്‍ വേണ്ടി വരുന്ന ഓക്‌സിജന്റെ ഉയര്‍ന്ന ആവശ്യകത നിറവേറ്റാനായി കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉത്‌പാദിപ്പിക്കപ്പെടും. കഠിനമേറിയതും അല്ലാത്തതുമായ എയറോബിക്‌ വ്യായാമങ്ങളാണ്‌ കൂടുതല്‍ നിര്‍ദ്ദേശിക്കുന്നത്‌.

പേശീബലം കൂട്ടുന്നതിനും ക്ഷീണം കുറയ്‌ക്കുന്നതിനും ഉള്ള വ്യായാമങ്ങളും ചെയ്യുക.

മറ്റ്‌ നിര്‍ദ്ദേശങ്ങള്‍

മറ്റ്‌ നിര്‍ദ്ദേശങ്ങള്‍

ഗ്ലൂട്ടെന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

സമ്പൂര്‍ണധാന്യ ബ്രഡ്‌, ധാന്യങ്ങള്‍, പാസ്‌ത എന്നിവ കഴിക്കുക

ആര്‍ത്തവത്തിന്‌ ശേഷവും ഗര്‍ഭകാലത്തും ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.

ഊര്‍ജ നില താഴ്‌ന്നിരിക്കുകയാണെങ്കില്‍ നിയമപരമായി നിര്‍ദ്ദേശിക്കാത്ത ഉത്തേജകങ്ങള്‍ ഉപേക്ഷിക്കുക

ദിവസം രണ്ടു നേരം ചൂടുവെള്ളത്തില്‍ കുളിക്കുന്നത്‌ രക്തയോട്ടം മെച്ചപ്പെടുത്തും.


Read more about: health ആരോഗ്യം
English summary

Ways To Increase Your Hemoglobin Level

Depending on the reason behind the drop in hemoglobin, there are certain natural ways that are effective in restoring it to a normal level. The length of time you’ll need to continue using these remedies depends on your hemoglobin level and how often your doctor checks it for improvement.
X
Desktop Bottom Promotion