For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്..

By Super
|

തുടര്‍ച്ചയായി ഏറെ സമയം ഇരുന്ന് ജോലികള്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടുന്നതായ പല കാര്യങ്ങളുമുണ്ട്. ഇരിക്കുന്നത് ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കുകയും ചെയ്യും.

അവ അറിഞ്ഞിരിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായിക്കും. ചിരിച്ചാല്‍ ഗുണങ്ങളേറെ

തുടര്‍ച്ചയായുള്ള ഇരിപ്പ് നിങ്ങള്‍ക്ക് എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുമെന്നറിയൂ,

ശരീരത്തിന്‍റെ താഴ്ഭാഗം

ശരീരത്തിന്‍റെ താഴ്ഭാഗം

കാലിലെ രക്തയോട്ടം കുറയുന്നത് കണങ്കാലിലെ വീക്കത്തിനും, വെരിക്കോസ് വെയ്നിനും, കൂടുതല്‍ ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ന്‍ ത്രോംബോസിസ്)ക്കും കാരണമാകാം. ഡെസ്ക്ജോബുകള്‍ വഴിയുണ്ടാകുന്ന ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷതത്തെയും, അരക്കെട്ടും, ശരീരത്തിന്‍റെ താഴ്ഭാഗത്തെ അസ്ഥികള്‍ക്ക് ബലവും കട്ടിയും നല്കുന്ന വ്യായാമങ്ങളുടെ അപര്യാപ്തതയെയും ആരോഗ്യവിദഗ്ദര്‍ കുറ്റകരമായി കാണുന്നു. അടുത്തകാലത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളുടെ വര്‍ദ്ധനവ് ഭാഗികമായി വ്യായാമങ്ങളുടെ അപര്യാപ്തത മൂലമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഗുരുതര രോഗങ്ങള്‍

ഗുരുതര രോഗങ്ങള്‍

ദിവസം നാലുമണിക്കൂറിലേറെ ഇരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ആസ്ട്രേലിയയില്‍ നടന്ന ഒരു സര്‍വ്വേ അനുസരിച്ച് കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ പതിവ് വ്യായാമം, ബിഎംഐ(ബോഡി മാസ് ഇന്‍ഡക്സ്) എന്നിവ ഫലം നല്കാത്ത വിധത്തില്‍ മേല്‍പറഞ്ഞ ഗുരുതര രോഗങ്ങളിലൊന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

മാനസികാരോഗ്യക്കുറവ്

മാനസികാരോഗ്യക്കുറവ്

ആര്‍ക്കാണ് തിരക്കേറിയ ദിവസത്തിനൊടുവില്‍ സ്വസ്ഥമായി ഒന്നിരുന്ന് വിശ്രമിക്കാന്‍ താല്പര്യമില്ലാത്തത്? എന്നാലും ഇത് നിങ്ങളുടെ പ്രത്യുദ്പാദനക്ഷമതയെ തടയുന്നവതാണ്. മാനസിക സൗഖ്യവും ഇരുന്നുള്ള ജീവിതശൈലിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നടത്തിയ ഒരു പഠനമനുസരിച്ച് ഏറിയ സമയം ടിവിക്ക് മുന്നില്‍ ഇരിക്കുക, അല്ലെങ്കില്‍ ലാപ്ടോപ്പില്‍ സിനിമ കാണുക പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തില്‍ നെഗറ്റീവായ ആഘാതമുണ്ടാക്കും. കൂടാതെ മാനസികമായ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും.

വൃക്കരോഗങ്ങള്‍

വൃക്കരോഗങ്ങള്‍

കുറഞ്ഞ സമയം ഇരിക്കുന്നവര്‍ക്ക് വൃക്കസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. ഇത് കൂടുതല്‍ ശരിയായി കാണുന്നത് സ്ത്രീകളിലാണ്. എട്ട് മണിക്കൂര്‍ സമയം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ അത് മൂന്ന് മണിക്കൂറാക്കി ചുരുക്കുന്നത് വൃക്ക തകരാറിനുള്ള സാധ്യത 30 ശതമാനവും, പുരുഷന്മാരില്‍ 15 ശതമാനവും കുറയും. അല്ലെങ്കില്‍ അന്തിമ ഫലം സമ്പൂര്‍ണ്ണമായ വൃക്ക തകരാറായിരിക്കും.

അഡള്‍ട്ട് മെറ്റബോളിക് സിന്‍ഡ്രോം

അഡള്‍ട്ട് മെറ്റബോളിക് സിന്‍ഡ്രോം

അമിതവണ്ണം ഒരു വ്യക്തമായ അനന്തരഫലമാണെങ്കിലും പ്രധാന തകരാറ് ഇതിനൊപ്പമുള്ള മെറ്റബോളിക് സിന്‍ഡ്രോമാണ്. അമിതവണ്ണം, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അല്ലെങ്കില്‍ ഹൈപ്പര്‍ഗ്ലൈസീമിയ എന്നിവ മെറ്റബോളിക് സിന്‍ഡ്രോമിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ഗുരുതരമായ ഹൃദയതകരാറ്, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കിടയാക്കും. ഈ ആപത് സാധ്യത 73 ശതമാനത്തോളമാണ്. ഓഫീസിന് പുറത്തുള്ള ടിവി, കംപ്യൂട്ടര്‍ ഉപയോഗം ദിവസം ഒരു മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തുക. ഇത് മെറ്റബോളിക് സിന്‍ഡ്രോമിനുള്ള സാധ്യത കുറയ്ക്കും.

പേശി തകരാറ്

പേശി തകരാറ്

ഏറെ സമയം ഇരിക്കുന്നത് മൂലം, ഉപയോഗിക്കാതിരിക്കുന്നതിനാല്‍ ഗ്ലൂട്ട് മൃദുവാകും. ഇത് രോഗം മറികടക്കാനുള്ള കഴിവ് കുറയ്ക്കും. നിങ്ങള്‍ നടക്കുകയോ നില്‍ക്കുകയോ ചെയ്യുമ്പോള്‍ അടിവയറ്റിലെ പേശികള്‍ നിവര്‍ന്നായിരിക്കും. പക്ഷേ വളഞ്ഞ് അല്ലെങ്കില്‍ കസേരയില്‍ പിന്നോട്ട് ചാഞ്ഞിരിക്കുന്നത് ഉദരപേശികളെ അയക്കുന്നതിനൊപ്പം നിങ്ങളുടെ പിന്നിലെ പേശികളില്‍ മുറുക്കമുണ്ടാക്കും. ഇത് നട്ടെല്ലിന്‍റെ സ്വഭാവികമായ വളവിനെ ബാധിക്കുകയും, ഹൈപ്പര്‍ലോര്‍ഡോസിസിന് കാരണമാവുകയും ചെയ്യും. ഏറെ സമയം ഇരിക്കുന്നവര്‍ തങ്ങളുടെ ഹിപ് ഫ്ലെക്സര്‍ പേശികളെ ഉപയോഗിക്കില്ല. ഇത് നിങ്ങളുടെ ചലനത്തെ പരിമിതപ്പെടുത്തുകയും നടപ്പിനെ ബാധിക്കുകയും ചെയ്യും.

ടിപ്സ് -

ടിപ്സ് -

. ഫോണില്‍ സംസാരിക്കുമ്പോള്‍ നില്‍ക്കുകയോ നടക്കുകയോ ചെയ്യുക.

. നിങ്ങളുടെ ഓഫീസില്‍ സ്റ്റാന്‍ഡിങ്ങ് ഡെസ്ക് ഇല്ലെങ്കില്‍ ഒരു ഉയര്‍‌ന്ന ടേബിള്‍ അല്ലെങ്കില്‍ കൗണ്ടര്‍ സ്ഥാപിക്കുക.

. സാധിക്കുന്നിടത്തോളം പടിക്കെട്ടുകള്‍ നടന്ന് കയറുക.

.രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് തല ഉയര്‍ത്തിപ്പിടിക്കുക. ഇത് നിങ്ങള്‍ക്ക് ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

. ഉച്ചഭക്ഷണ സമയത്ത് ഓഫീസ് പരിസരത്തു കൂടി നടക്കുക. അഥവാ നടക്കാനുളള സ്ഥലമില്ലെങ്കില്‍ സമീപത്തുള്ള പാര്‍ക്കിലൂടെ നടക്കുക.

Read more about: health ആരോഗ്യം
English summary

Ways Sitting Is Killing You

Here are some of the bad effects of sitting for a long time, especially during office hours. Read more to know about,
X
Desktop Bottom Promotion