For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയാന്‍ വീട്ടുവൈദ്യം

By Super
|

അര്‍ബുദം ഇന്ന്‌ മനുഷ്യന്‌ ഒരു വലിയ ഭീഷണിയാണ്‌. ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഈ രോഗത്തിന്‌ കാരണമാകുന്നുണ്ട്‌.

ആരോഗ്യവും ശരീരവും ശരിയായ രീതിയില്‍ സംരക്ഷിക്കുകയാണെങ്കില്‍ അര്‍ബുദ രഹിത സമൂഹം സൃഷ്ടിക്കുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല.

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന വഴികള്‍ പരീക്ഷിച്ച്‌ നോക്കുക.

ബ്രസീല്‍ നട്‌സ്‌

ബ്രസീല്‍ നട്‌സ്‌

മണ്ണില്‍ കാണപ്പെടുന്ന ധാതുവായ സെലേനിയം ഇയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. അര്‍ബുദകോശങ്ങളെ ഇവ നശിപ്പിക്കുകയും ഡിഎന്‍എയുടെ തകരാറുകള്‍ പരിഹരിക്കാന്‍ കോശങ്ങളെ സഹായിക്കുകയും ചെയ്യും.

ബ്രോക്കോളി

ബ്രോക്കോളി

അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവ്‌ ബ്രോക്കോളിക്കുണ്ട്‌ -ഇവ പതിവായി കഴിക്കുക

നില്‍ക്കുന്നത്‌ കൂട്ടുക, ഇരിക്കുന്നത്‌ കുറയ്‌ക്കുക

നില്‍ക്കുന്നത്‌ കൂട്ടുക, ഇരിക്കുന്നത്‌ കുറയ്‌ക്കുക

ദിവസത്തില്‍ കൂടുതല്‍ സമയവും ഇരിക്കുന്നവര്‍ക്ക്‌ കുടലിലും വയറ്റിലും അര്‍ബുദം വരാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ 24 ശതമാനം കൂടുതലാണന്നാണ്‌ അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്‌.

പ്രതിരോധ അന്നജം

പ്രതിരോധ അന്നജം

പഴം, ഓട്‌സ്‌, വെള്ള പയര്‍ പോലുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പ്രതിരോധ അന്നജം ചുവന്ന മാംസം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ മൂലം കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയ്‌ക്കും.

മധുര പാനീയങ്ങള്‍ കുറയ്‌ക്കുക

മധുര പാനീയങ്ങള്‍ കുറയ്‌ക്കുക

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ പൊണ്ണത്തടിയ്‌ക്കും പ്രമേഹത്തിനും മാത്രമല്ല കാരണമാവുക, ഇവ ഗര്‍ഭപാത്രത്തിലെ അര്‍ബുദത്തിനും കാരണമാകും.

യൂണിവേഴ്‌സിറ്റി ഓഫ്‌ മിന്നെസോട്ട സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷണത്തില്‍ പറയുന്നത്‌ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഉയര്‍ന്ന അളവില്‍ കുടിക്കുന്ന സ്‌ത്രീകള്‍ക്ക്‌ 87 ശതമാനം സാധ്യത കൂടുതലാണ്‌ ഗര്‍ഭപാത്രത്തില്‍ അര്‍ബുദം വരാന്‍ എന്നാണ്‌.

വെളുത്തുള്ളി

വെളുത്തുള്ളി

അര്‍ബുദത്തെ സ്വാഭാവികമായി പ്രതിരോധിക്കുന്നതിനായി രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്‌.അര്‍ബുദ കാരികളായ രാസവസ്‌തുക്കളെ അകറ്റാന്‍ സഹായിക്കുന്നതിന്‌ ഒപ്പം അര്‍ബുദ കോശങ്ങള്‍ സ്വാഭാവികമായി നശിക്കാനും ഇവ സഹായിക്കുകയും ചെയ്യും.

15 മിനുട്ട്‌ സൂര്യപ്രകാശം ഏക്കുക

15 മിനുട്ട്‌ സൂര്യപ്രകാശം ഏക്കുക

നിങ്ങളുടെ ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ 90 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നും നേരിട്ട്‌ ലഭിക്കുന്നതാണ്‌- ഭക്ഷണത്തില്‍ നിന്നോ മറ്റോ അല്ല. വിറ്റാമിന്‍ ഡിയുടെ ആഭാവം കോശങ്ങള്‍ക്കിടയിലെ ആശയവിനിമയം കുറയ്‌ക്കും എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌ , ഇത്‌ ഇവയുടെ പരസ്‌പരമുള്ള യോജിപ്പ്‌ തടയുകയും അര്‍ബുദ കോശങ്ങള്‍ വ്യാപിക്കാന്‍ കാരണമാവുകയും ചെയ്യും.

 മാംസം മാരിനേറ്റ്‌ ചെയ്യുക

മാംസം മാരിനേറ്റ്‌ ചെയ്യുക

ഉയര്‍ന്ന ചൂടില്‍ ഇറച്ചി ഗ്രില്‍ ചെയ്യുമ്പോള്‍ ഹെറ്ററോസൈക്ലിക്‌ അമൈന്‍ എന്ന സംയുക്തം ഉണ്ടാകും. ഇവ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്‌. ഈ സംയുക്തം ഡിഎന്‍എയെ തകര്‍ക്കുകയും കുടല്‍, സ്‌തനങ്ങള്‍, പ്രോസ്‌റ്റേറ്റ്‌ എന്നിവയില്‍ അര്‍ബുദ വളര്‍ച്ചയ്‌ക്ക്‌ കാരണമാകുകയും ചെയ്യും. യൂണിവേഴ്‌സിറ്റി ഓഫ്‌ മിന്നെസോട്ട നടത്തിയ ഒരു പഠനം പറയുന്നത്‌ ദിവസവും പൊരിച്ച മാസം കഴിക്കുന്നത്‌ പാന്‍ക്രിയാസിലെ അര്‍ബുദത്തിന്റെ സാധ്യത 60 ശതമാനം ഉയര്‍ത്തും എന്നാണ്‌. ജേര്‍ണല്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ ആന്‍ഡ്‌ ഫുഡ്‌ കെമിസ്‌ട്രിയില്‍ വന്ന ഗവേഷണത്തില്‍ പറയുന്നത്‌ ചുവന്ന മാംസം പാകം ചെയ്യുന്നതിന്‌ മുമ്പ്‌ ബിയറിലോ വൈനിലോ രണ്ട്‌ മണിക്കൂര്‍ മാരിനേറ്റ്‌ ചെയ്‌ത്‌ വയ്‌ക്കുന്നത്‌ ഇത്തരം ഹാനികരമായ സംയുക്തങ്ങള്‍ ഉണ്ടാകുന്നത്‌ കുറയ്‌ക്കുമെന്നാണ്‌.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഏഷ്യയില്‍ ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതാണ്‌. ഗ്രീന്‍ ടീയിലെ ഒരു രാസവസ്‌തുവായ ഇജിസിജി ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച അര്‍ബുദ പ്രതിരോധ സംയുക്തമാണന്നാണ്‌ ശാസ്‌ത്രജ്ഞര്‍ വിശ്വസിക്കുന്നത്‌. ഇതിലെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകളാണ്‌ ഇതിന്‌ കാരണം.

ബിയര്‍, വൈന്‍

ബിയര്‍, വൈന്‍

ദിവസം ഒരു ഗ്ലാസ്സ്‌ ബിയര്‍ അല്ലെങ്കില്‍ വൈന്‍ കുടിക്കുന്നത്‌ അള്‍സറിനും അതുവഴി വയറിലെ അര്‍ബുദത്തിനും കാരണമാകുന്ന ബാക്ടീരിയം ഹെലികോബാക്ടര്‍ പൈലോറിയെ ചെറുക്കാന്‍ സഹായിക്കും.

 സാല്‍മണ്‍

സാല്‍മണ്‍

ആഴ്‌ചയില്‍ മൂന്ന തവണയോ അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ പോളിപ്‌സ്‌ അല്ലെങ്കില്‍ അര്‍ബുദമായി മാറാവുന്ന കുടലിലെ കോശ വളര്‍ച്ച 33 ശതമാനം കുറവായിരിക്കും.

 കിവി

കിവി

കിവി വളരെ ചെറുതാണെങ്കിലും അര്‍ബുദത്തെ പ്രതിരോധിക്കുന്ന വിറ്റാമിന്‍ സി വിറ്റാമിന്‍ ഇ, ലുട്ടീന്‍, ചെമ്പ്‌ ഉള്‍പ്പടെ നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌.

 ദിവസം 30 മിനുട്ട്‌ നടക്കുക

ദിവസം 30 മിനുട്ട്‌ നടക്കുക

വ്യായാമം ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ചെയ്യാത്തവരേക്കാള്‍ സ്‌തനാര്‍ബുദം വരാനുള്ള സാധ്യത 30-40 ശതമാനം കുറവായിരിക്കുമെന്ന്‌ നിരവധി പഠനങ്ങള്‍ കാണിച്ചു തരുന്നതായി ഫ്രഡ്‌ ഹട്‌ച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്റര്‍ പറയുന്നു.

ഡ്രൈക്ലീനറുകള്‍ ഒഴിവാക്കുക

ഡ്രൈക്ലീനറുകള്‍ ഒഴിവാക്കുക

പല ഡ്രൈക്ലീനറുകളും ഇപ്പോഴും പെര്‍ക്ലോറോഎതിലീന്‍ എന്ന രാസവസ്‌തു ഉപയോഗിക്കുന്നുണ്ട്‌. ഇവ പതിവായി ഉപയോഗിക്കുന്നതും ശ്വസിക്കുന്നതും മൂലം വൃക്കയ്‌ക്കും കരളിനും തകരാറുകളും അര്‍ബുദവും ഉണ്ടാകുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഡ്രൈക്ലീനിങ്‌ ആവശ്യമില്ലത്ത വസ്‌ത്രങ്ങളും സ്വയം കഴുകാവുന്ന വസ്‌ത്രങ്ങളും വാങ്ങുന്നത്‌ ഈ രാസവസ്‌തുവുമായുള്ള ഇടപെടല്‍ കുറയ്‌ക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക്‌ വസ്‌ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമാണെങ്കില്‍ , ഇവ പ്ലാസ്റ്റിക്‌ ബാഗില്‍ നിന്നും പുറത്തെടുത്ത്‌ ധരിക്കുന്നതിന്‌ മുമ്പ്‌ പുറത്തോ മറ്റു മുറിയിലോ ഇട്ട്‌ കാറ്റു കൊള്ളിക്കുക.

പാല്‍ കുടിക്കുക

പാല്‍ കുടിക്കുക

കാത്സ്യം കുടല്‍ അര്‍ബുദത്തെ പ്രതിരോധിക്കുമെന്നാണ്‌ അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്‌. നഴ്‌സസ്‌ ഹെല്‍ത്ത്‌ സ്‌റ്റഡിയില്‍ പങ്കെടുത്തവരില്‍ ദിവസം 700എംജിയില്‍ കൂടുതല്‍ കാത്സ്യം കഴിച്ചവര്‍ക്ക്‌ കുടലിലെ അര്‍ബുദം വരാനുള്ള സാധ്യത 500 എംജിയോ അതില്‍ കുറവോ കാത്സ്യം കഴിച്ചവരിലും 45 ശതമാനം വരെ കുറഞ്ഞു.

 ഉപ്പിലിട്ട ആഹാരങ്ങള്‍ കുറയ്‌ക്കുക

ഉപ്പിലിട്ട ആഹാരങ്ങള്‍ കുറയ്‌ക്കുക

ഉപ്പിലിട്ടതും പുകച്ചുമായ ആഹാരങ്ങളില്‍ അര്‍ബുദകാരികള്‍ അടങ്ങിയിട്ടുണ്ട്‌ എന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. അതുകൊണ്ട്‌ അച്ചാറിന്‌ പകരം വെള്ളരിക്കയും ഉണക്ക മത്സ്യത്തിന്‌ പകരം പച്ച സാല്‍മണും തിരഞ്ഞെടുക്കുക. ഉപ്പിലിട്ട പച്ചക്കറികള്‍ ജപ്പാനിലെയും കൊറിയയിലെയും വിഭവങ്ങളില്‍ കൂടുതലാണ്‌. ജപ്പാനിലും കൊറിയയിലും യുഎസിലേതിനേക്കാള്‍ വയറ്റില്‍ അര്‍ബുദം വരുന്നവരുടെ എണ്ണം കൂടുതലാണ്‌.

 വെയിലേറ്റ്‌ നിറം മങ്ങുന്നത്‌ ഒഴിവാക്കുക

വെയിലേറ്റ്‌ നിറം മങ്ങുന്നത്‌ ഒഴിവാക്കുക

വെയില്‍ ഏറ്റ്‌ ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത്‌ ചര്‍മ്മാര്‍ബുദ സാധ്യത ഉയര്‍ത്തും. ഇത്തരം ചര്‍മ്മത്തില്‍ സ്‌പ്രേ ചെയ്യുന്നതും അപകടസാധ്യത ഉയര്‍ത്തും. ഡൈഹൈഡ്രോക്‌സിഅസെറ്റോണ്‍(ഡിഎച്ച്‌എ) എന്ന രാസവസ്‌തു ലോഷന്‍, ടാനിങ്‌ സ്‌പ്രേ ഉള്‍പ്പെടയുള്ള ക്രിത്രിമ ടാനിങ്‌ ഉത്‌പന്നങ്ങളില്‍ സജീവമായി കാണുന്ന ചേരുവയാണ്‌. ഡിഎച്ച്‌എ ലായിനി വായ, കണ്ണുകള്‍, മൂക്ക്‌ എന്നിവയില്‍ അടിക്കരുതെന്ന്‌ എഫ്‌ഡിഎ മുന്നറിയിപ്പ്‌ തരുന്നുണ്ട്‌. കാരണം ഇവ ശ്വസിക്കുന്നതിന്റെ അപകടം അറിയാന്‍ കഴിയില്ല.

കിടപ്പുമുറിയില്‍ ഇരുട്ട്‌ നിലനിര്‍ത്തുക

കിടപ്പുമുറിയില്‍ ഇരുട്ട്‌ നിലനിര്‍ത്തുക

രാത്രിയില്‍ പ്രകാശം കൂടുതല്‍ ഏല്‍ക്കേണ്ടി വരുന്ന സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭാശയത്തിലും സ്‌തനങ്ങളിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്‌. ഉറക്കം-ഉണരല്‍ ചക്രത്തെ നിയന്ത്രിക്കുന്ന മസ്‌തിഷക രാസപദാര്‍ത്ഥമായ മെലാടോണിന്റെ സാധാരണ ഉത്‌പാദനം പ്രകാശം കുറയ്‌ക്കും. ഇത്‌ അര്‍ബുദ സാധ്യത കൂട്ടും.

ലൈംഗികാരോഗ്യം

ലൈംഗികാരോഗ്യം

ലൈംഗിക പങ്കാളികളുടെ എണ്ണം കൂടുന്നത്‌( കോണ്ടം ഇല്ലാതെ) എച്ച്‌പിവി അഥവ ഹ്യുമന്‍ പാപ്പിലോമാവൈറസ്‌ ബാധിക്കാനുള്ള സാധ്യതയും കൂട്ടും. ഇവ ഗര്‍ഭാശയ മുഖം, തൊണ്ട, യോനി തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്ക്‌ കാരണമാകും.

English summary

Ways Prevent Cancer

Here are some tips to prevent cancer. Read more to know about,
X
Desktop Bottom Promotion