For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കൂടാതെ പിസ കഴിയ്‌ക്കാം

|

ആരോഗ്യത്തിന്‌ നല്ലതല്ലെന്നറിയാമെങ്കിലും നമ്മള്‍ പലപ്പോഴും ഇഷ്ടപ്പെടുന്ന ഭക്ഷണം ഒഴിവാക്കുന്നവരല്ല. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്കാവട്ടെ, നല്ല രുചിയുമായിരിയ്‌ക്കും.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത്തരത്തിലൊരു ഭക്ഷണമാണ്‌ പിസ. കൊഴുപ്പു ധാരാളമുള്ളതു കൊണ്ടുതന്നെ തടി കൂട്ടാന്‍ സാധ്യതയുള്ള നമ്പര്‍ വണ്‍ ഭക്ഷണം.

തടി കൂടാതെ തന്നെ പിസ കഴിയ്‌ക്കാന്‍ ചില വഴികളുണ്ട്‌. ഇവയെന്തൊക്കയെന്നു നോക്കൂ,

pizza1

മിക്കവാറും പിസകളില്‍ ചീസ്‌ ടോപ്പിംഗ്‌ ധാരാളമുണ്ടായിരിയ്‌ക്കും. ഇവ പകുതിയാക്കി ഉണ്ടാക്കാന്‍ ആവശ്യപ്പെടാം.

ടോപ്പിംഗില്‍ കൊഴുപ്പു കൂടിയ ഇറച്ചിയ്‌ക്കു പകരം ലീന്‍ മീറ്റ്‌ ഉപയോഗിച്ചുള്ളവ വാങ്ങാം. ഇറച്ചിയ്‌ക്കു പകരം പച്ചക്കറികളുള്ളതായിരിയ്‌ക്കും കൂടുതല്‍ നല്ലത്‌.

pizza2

സാധാരണ പിസയുണ്ടാക്കുന്നത്‌ മൈദ കൊണ്ടാണ്‌. തിന്‍ക്രസ്റ്റ്‌ പിസ നോക്കി വാങ്ങാം. അതായത്‌ അധികം കട്ടിയില്ലാത്തത്‌. ഗോതമ്പ്‌, മുഴുവന്‍ ധാന്യങ്ങള്‍ കൊണ്ടുള്ളവയും ഇപ്പോള്‍ ലഭ്യമാണ്‌. ഇവ സാധാരണ പിസകള്‍ ചെയ്യുന്ന ദോഷം ചെയ്യില്ല.

പിസയ്‌ക്കൊപ്പം ആരോഗ്യകരമായ ആപ്പിറ്റൈസറുകള്‍ ഓര്‍ഡര്‍ ചെയ്യാം. ചീസ്‌ ഗാര്‍ലിക്‌ ബ്രെഡ്‌, ഫ്രഞ്ച്‌ ഫ്രൈ എന്നിവയ്‌ക്കു പകരം ഗ്രീന്‍ സാലഡ്‌ കഴിയ്‌ക്കാം.

pizza3

പിസയ്‌ക്കൊപ്പം സോഡ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കി ജ്യൂസ്‌ പോലുള്ളവ കുടിയ്‌ക്കുക. ഇത്‌ കലോറിയൊഴിവാക്കാന്‍ സഹായിക്കും.

വലിയ പിസയ്‌ക്കു പകരം ചെറുതു വാങ്ങുക. വലുതെങ്കില്‍ ഷെയര്‍ ചെയ്‌തു കഴിയ്‌ക്കാം.

pizza4

ഡിന്നറിന്‌ പിസ ഒഴിവാക്കുക. രാത്രി ഇത്‌ ദഹിയ്‌ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്‌. ഇത്‌ തടി കൂട്ടും. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്‌ക്കൂ

Read more about: food ഭക്ഷണം
English summary

Ways To Eat Pizza Without Weight Gain

Here are some of the ways to eat pizza without weight gain. Read more to know about,
Story first published: Friday, March 27, 2015, 12:39 [IST]
X
Desktop Bottom Promotion