For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരവും മനസും നന്നാവാന്‍ ജല ഉപവാസം!!

By Super
|

ജല ഉപവാസം പേര്‌ നിര്‍ദ്ദേശിക്കുന്നത്‌ പോലെ തന്നെ വെള്ളം മാത്രം കുടിച്ച്‌ മറ്റൊന്നും കഴിക്കാതെ ഉപവസിക്കുന്നതാണ്‌. നിങ്ങളുടെ സാധാരണയുള്ള തിരക്കേറിയ ജീവിതരീതിയ്‌ക്ക്‌ തികച്ചും വിപരീതമാണിത്‌. തീവ്രമായ ആന്തരിക പ്രതിഫലനത്തിന്റെ കാലയളവായിരിക്കും ഇത്‌.

ഫലപ്രദമായ വിഷവിമുക്ത മാര്‍ഗ്ഗമായി തലമുറകളില്‍ നിന്നും സ്വീകരിച്ചിട്ടുള്ളതാണിത്‌. ശരീരത്തിന്റെ സ്വയം ഭേദമാകാനുള്ള കഴിവാണ്‌ ഇതിന്റെ അടിസ്ഥാനം. നമ്മുടെ ദഹന സംവിധാനം രാത്രിയും പകലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്‌. നമ്മള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുക മാത്രമല്ല ഇത്‌ ചെയ്യുന്നത്‌ മറിച്ച്‌ ശരീരത്തിലെത്തുന്ന വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു.

Drinking Water

ഒരു പ്രത്യേക കാലയളവില്‍ വെള്ളം ഒഴികെ മറ്റൊന്നും കഴിക്കാതിരിക്കുകയാണ്‌ ഉപവാസത്തില്‍ ചെയ്യുന്നത്‌. അര ദിവസം മുതല്‍ പത്ത്‌ ദിവസം വരെയാകാം ഇത്‌. ആരോഗ്യം നിലനിര്‍ത്തുന്നതിന്‌ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഒരു ദിവസത്തെ ജല ഉപവാസം ചെയ്യാറുണ്ട്‌.

ഇടയ്‌ക്കിടെ ഉപവസിക്കുന്നത്‌ ആളുകളെ തളര്‍ത്തുമെന്ന്‌ ഒരു തെറ്റിധാരണയുണ്ട്‌. എന്നാല്‍ ഇത്‌ ശരിയല്ല. അതിന്‌ വീപരീതമായി ആരോഗ്യവും ശക്തിയും മെച്ചപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഉപവാസത്തിന്‌ ശേഷം കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും. നിങ്ങള്‍ ഉപവാസം തുടങ്ങി കഴിയുമ്പോള്‍ വളര്‍ച്ച ഹോര്‍മോണ്‍ (എച്ച്‌ജിഎച്ച്‌) സ്രവിക്കുന്നതിന്‌ ശരീരം അന്തസ്രാവ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാന്‍ തുടങ്ങും. ഈ ഹോര്‍മോണിന്റെ അളവ്‌ ഉയരുന്നതോടെ ശരീരം ഊര്‍ജത്തിനായി കൂടുതല്‍ കൊഴുപ്പ്‌ ഉപയോഗിച്ച്‌ തുടങ്ങും.

ആരോഗ്യവും ഊര്‍ജവും മെച്ചപ്പെടുത്താന്‍ ഒരു ദിവസത്തെ ഉപവാസം മതിയാകും. എന്നാല്‍, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ എന്താണ്‌ ചെയ്യേണ്ടത്‌? 3 മുതല്‍ 21 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ദീര്‍ഘകാല ഉപവാസം ഇതിന്‌ വേണ്ടി വരും.

വിദഗ്‌ധരുടെ ശരിയായ നിര്‍ദ്ദേശം അനുസരിച്ചുള്ള മിതമായ ഭക്ഷണക്രമവും ഉപവാസവും കൊണ്ട്‌ പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയും.

water1

നിങ്ങളുടെ അവസ്ഥയ്‌ക്ക്‌ അനുയോജ്യമായ ഉപവാസം താഴെ പറയുന്നവയില്‍ ചിലതോ അല്ലെങ്കില്‍ എല്ലാമോ നിങ്ങള്‍ക്ക്‌ ലഭ്യമാക്കും.

കൂടുതല്‍ ഊര്‍ജം

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള പല്ലും മോണയും

നല്ല ഉറക്കം

ശുദ്ധവും ആരോഗ്യവുമുള്ള ഹൃദയധമനി സംവിധാനം

ഉത്‌കണ്‌ഠയിലും ആശങ്കയിലും കുറവ്‌

സന്ധികളിലെയും പേശികളിലെയും വേദനകള്‍ക്ക്‌ കുറവ്‌ അല്ലെങ്കില്‍ പൂര്‍ണമായ ശമനം

തലവേദനയ്‌ക്ക്‌ കുറവും ശമനവും

രക്തസമ്മര്‍ദ്ദത്തില്‍ സ്ഥിരത

ശക്തവും ഫലപ്രദവുമായ ദഹനം

കുടലിന്റ ചലനത്തില്‍ സ്ഥിരത

അമിത ഭാരത്തില്‍ കുറവ്‌

അടിഞ്ഞ്‌ കൂടിയ വിഷാംശം നീക്കം ചെയ്യും

രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന തകരാറുകള്‍ ഉള്‍പ്പടെ പല വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം

Water

ജല ഉപവാസത്തിന്‌ വേണ്ട തയ്യാറെടുപ്പുകള്‍

ജല ഉപവാസത്തിന്‌ മാനസികമായ തയ്യാറെടുപ്പ്‌ ആവശ്യമാണ്‌. ആഴ്‌ചാവസാനമാണ്‌ നിങ്ങള്‍ ഉപവസിക്കുന്നതെങ്കില്‍ കലണ്ടറില്‍ അടയാളപ്പെടുത്തുക, ഉപവാസത്തെ ഒരു ചടങ്ങാക്കുക. ജല ഉപവാസ വേളയില്‍ സമ്മര്‍ദ്ദങ്ങളും ഉത്തരവാദിത്തങ്ങളും പരമാവധി കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. സാധാരണ ജീവിത രീതികളില്‍ നിന്നും മാറി ഇത്‌ ഒരു അവധി ദിവസമാണന്ന്‌ കരുതുക. ഉപവാസത്തിനും ഒരാഴ്‌ച മുമ്പ്‌ ജ്യൂസ്‌ കുടിച്ചും പഴങ്ങളും പച്ചക്കറികളും പച്ചയ്‌ക്ക്‌ കഴിച്ചും ശരീരത്തെ വൃത്തിയാക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌ അങ്ങനെയെങ്കില്‍ ജല ഉപവാസ വേളയിലെ വിഷവിമുക്തമാക്കാല്‍ എളുപ്പമാകും.

ഭേദമാക്കല്‍

ജല ഉപവാസം ശരീരത്തെ വളരെ പെട്ടെന്ന്‌ വിഷവിമുക്തമാക്കും. ജ്യൂസ്‌ മാത്രം കുടിച്ചു കൊണ്ടുള്ള ഉപവാസത്തേക്കാള്‍ കൂടുതല്‍ ഗുണകരം ഇതാണന്നാണ്‌ വിലയിരുത്തല്‍. അര്‍ബുദത്തെ പ്രതിരോധിക്കാനും കോശങ്ങള്‍ വൃത്തിയാക്കുന്നതിനും കൂടുതല്‍ ഫലപ്രദം ജല ഉപവാസമാണ്‌.

ശരീര ഭാരം കുറയക്കാന്‍

നിങ്ങളുടെ ശരീരപ്രവര്‍ത്തനങ്ങള്‍ കുറവാണെങ്കില്‍ ജ്യൂസിന്‌ പകരം വെള്ളം മാത്രം കുടിക്കുകയാണെങ്കില്‍ ഉപവാസം ശക്തമാവുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ അല്ലെങ്കില്‍ തീരെ ഇല്ലാത്ത ദിവസം വേണം ജല ഉപവാസത്തിലേക്ക്‌ മാറാന്‍

water floating
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ടാപ്പില്‍ നിന്നും നേരിട്ട്‌ വെള്ളം കുടിക്കരുത്‌. സ്വാഭാവികവും കാന്തികവുമായ ഗുണങ്ങളും വിഷാംശങ്ങള്‍ ആഗീരണം ചെയ്യാനും ശരീരത്തില്‍ നിന്നും പുറന്തള്ളാനുമുള്ള കഴിവുള്ളതിനാല്‍ ശുദ്ധീകരിച്ച വെള്ളമാണ്‌ വൃത്തിയാക്കലിന്‌ മികച്ചത്‌. ധാതുജലം ശരിയായ രീതിയില്‍ ആഗിരണം ചെയ്യപ്പെടാത്തതിനാല്‍ ചര്‍മ്മപാളികള്‍ക്ക്‌ വലിയ തടസ്സം സൃഷ്ടിച്ചേക്കും. .

2. ജലത്തില്‍ കലോറിയോ പോഷക മൂല്യങ്ങളോ ഇല്ല. അതിനാല്‍ ജല ഉപവാസ വേളയില്‍ ശരീരത്തിന്‌ മറ്റ്‌ വഴികള്‍ ഇല്ലാത്തതിനാല്‍ ഇന്ധനത്തിനായി അകമേ ശേഖരിച്ചിട്ടുള്ള ഊര്‍ജം ഉപയോഗിക്കേണ്ടി വരുന്നു. കഴിക്കുന്നതില്‍ നിന്നും വര്‍ഷങ്ങളായി ശേഖരിച്ചിട്ടുള്ള അശുദ്ധ ഇന്ധനം ചെലവഴിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഉപവാസ വേളയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അശുദ്ധ ഇന്ധനം ഉപയോഗിച്ച്‌ ജീവിക്കുന്നതിന്‌ നല്ല ധൈര്യവും ബലവും വേണം. ജല ഉപവാസം എളുപ്പമാക്കുന്നതിന്‌ ഉപവാസ കാലയളവില്‍ കുറച്ച്‌ ദിവസങ്ങള്‍ ജ്യൂസ്‌ മാത്രം കുടിച്ചു കൊണ്ട്‌ ഉപവസിക്കുക. ഉദാഹരണത്തിന്‌ മൂന്ന്‌ ദിവസം ജ്യൂസ്‌ കുടിച്ച്‌ ഉപവസിക്കുക, 2 ദിവസം വെള്ളം മാത്രം കുടിക്കുക, 5 ദിവസം ജ്യൂസ്‌ മാത്രം കുടിക്കുക, വീണ്ടും 3 ദിവസം വെള്ളം മാത്രം കുടിക്കുക .

3. ജല ഉപവാസ വേളയില്‍ ധാരാളം വിശ്രമം ആവശ്യമാണ്‌. ഈ സമയത്ത്‌ ഊര്‍ജവും കരുത്തും കുറയുന്നതായി അനുഭവപ്പെടും. കൂടുതല്‍ അദ്ധ്വാനിക്കരുത്‌. നന്നായി ഉറങ്ങുക.

4. വൃത്തിയുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരം കഴിച്ച്‌ ഉപവാസം അവസാനിപ്പിക്കുക. പഴങ്ങള്‍ ആദ്യവും പച്ചക്കറികള്‍ രണ്ടാമതും എന്ന രീതിയില്‍ വേണം കഴിക്കാന്‍. സംസ്‌കരിച്ച ജങ്ക്‌ ഫുഡ്‌ കള്‍ ഒഴിവാക്കുക. വയറ്‌ സ്‌തംഭിക്കാന്‍ ഇവ കാരണമാകും.

5. ഉപവാസ വേളയില്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. പകരം യോഗ ചെയ്‌തു നോക്കുക. ശാന്തമായ വഴിയിലൂടെ ശരീര പേശികള്‍ നിവര്‍ത്തി ഉപവാസം ചെയ്യുന്ന ശരീരത്തിന്‌ ആവശ്യമായ വ്യായാമങ്ങള്‍ ലഭ്യമാകാന്‍ ഇത്‌ സഹായിക്കും. പേശികള്‍ക്ക്‌ ബലം നല്‍കുന്നതിനും വിഷവിമുക്തമാക്കല്‍ പ്രക്രിയയെ സഹായിക്കുന്നതിനും കുറച്ച്‌ നടക്കുന്നത്‌ നല്ലതാണ്‌.

6. ഉപവാസത്തിന്‌ മുമ്പുള്ള ദിവസം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക.

7. ഉപവസിക്കുമ്പോള്‍ പ്രത്യേകിച്ച്‌ 5-30 ദിവസം ജല ഉപവാസം നടത്തുമ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ വേണം ചെയ്യുന്നത്‌ എന്നതാണ്‌ പ്രധാന നിയമങ്ങളില്‍ ഒന്ന്‌. നിങ്ങള്‍ക്ക്‌ അനുയോജ്യമായ ഉപവാസം ഏതാണ്‌ എന്നറിയാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ജല ഉപവാസം ലളിതമായി എടുക്കരത്‌.

8. ആരോഗ്യദായകമായ ഇതരമാര്‍ഗമാണ്‌ അന്വേഷിക്കുന്നതെങ്കില്‍ , ജ്യൂസ്‌ മാത്രം കുടിച്ചു കൊണ്ടുള്ള ഉപവാസം പരീക്ഷിച്ചു നോക്കാം.

9. ശരീരഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. എന്നാല്‍ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ക്ക്‌ പകരം ജങ്ക്‌ ഫുഡുകള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ ശരീര ഭാരം വീണ്ടും കൂടി തുടങ്ങുകയും നിങ്ങള്‍ കഷ്ടപ്പെട്ട്‌ പുറന്തള്ളിയ വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തിലേക്ക്‌ തിരിച്ചെത്തി തുടങ്ങുകയും ചെയ്യും.

water

ഉപവസിക്കാന്‍ പാടില്ലാത്തവര്‍

മിക്കവര്‍ക്കും ഉപവസിക്കാം, എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ചിലര്‍ ഉപവസിക്കരുത്‌

വളരെ മെലിഞ്ഞിരിക്കുന്നവര്‍ , പട്ടിണി കിടക്കുന്നവര്‍

ഒട്ടും വിശപ്പില്ലാത്തവരും അമിതമായി വിശപ്പുള്ളവരും

പ്രമേഹം ഉള്ള ഗര്‍ഭിണികള്‍

മുലയൂട്ടുന്ന അമ്മമാര്‍

അമിതമായ വിളര്‍ച്ചയും രക്തക്കുറവും ഉള്ളവര്‍.

പ്രമേഹം ഇല്ലെങ്കില്‍ ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ ഉപവസിക്കുന്നത്‌ കൊണ്ട്‌ അമ്മയ്‌ക്കും കുഞ്ഞിനും ഹാനികരമാവില്ല. എന്നാലും പ്രമേഹമില്ലാത്ത ഗര്‍ഭിണികളും 2-3 ആഴ്‌ചയില്‍ കൂടുതല്‍ ഉപവസിക്കരുത്‌. ഡോക്ടറുടെ മേല്‍നോട്ടത്തോടെ ഉപവസിക്കാവു.

കുട്ടികള്‍ക്ക്‌ , ശിശുക്കള്‍ക്ക്‌ പോലും, സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ കുറഞ്ഞ കാലയളവില്‍ ഉപവസിക്കാം. കുറഞ്ഞ കാലയളവിലേക്കായാലും ഡോക്ടറുടെ നിര്‍ദ്ദേശം തേടിയിട്ടേ കുട്ടികള്‍ ഉപവസിക്കാവു. കുട്ടികള്‍ക്ക്‌ ഉപവസിക്കേണ്ടി വരുന്ന സാഹചര്യം കുറവാണ്‌. ക്യാന്‍സറകറ്റാന്‍ വാട്ടര്‍ തെറാപ്പി!!

English summary

Water Fasting Detox Your Body And Mind

Fasting is a simple way of getting healthy mind and body. Water fasting is one among them to clean your body and mind. Read more to know about,
X
Desktop Bottom Promotion