For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണത്തിനു പിന്നിലെ സിനിമാക്കഥ

|

നിങ്ങളൊരു സിനിമാ പ്രേമിയാണോ? സിനിമ കാണുന്നതും തടിയും തമ്മില്‍ എന്തു ബന്ധം. എന്നാല്‍ ചില ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ സിനിമ കാണുന്നത് തടി വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. ആരും വിളിക്കില്ല ടാ തടിയാ എന്ന്‌

എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ ദു:ഖ സിനിമ കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഡോക്ടര്‍ ബ്രയാന്‍ വാസ്‌നിക് നടത്തിയ പഠനത്തിലാണ് ഇത് തെളിയിച്ചിട്ടുള്ളത്.

തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

അതുകൊണ്ടു തന്നെ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം മാനിച്ച് ദു:ഖ സിനിമ കാണുന്നത് അല്‍പമൊന്ന് കുറച്ചോളൂ. അല്ലാത്ത പക്ഷം നിങ്ങളെ പൊണ്ണത്തടിയന്‍മാരാക്കാന്‍ അത് മതി. സിനിമയും തടിയും തമ്മില്‍ എന്തു ബന്ധമെന്ന് നോക്കാം.

ഭക്ഷണം കൂടുതല്‍ കഴിക്കുന്നു

ഭക്ഷണം കൂടുതല്‍ കഴിക്കുന്നു

ദു:ഖസിനിമ കാണുമ്പോള്‍ നമ്മുടെ ഭക്ഷണത്തിന്റെ കഴിപ്പ് കൂടുന്നു. സങ്കടപ്പെടുത്തുന്നതിന്റെ അളവ് കൂടുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കൂടുന്നു. ഇത് നമ്മളെ പൊണ്ണത്തടിയന്‍മാരാക്കി മാറ്റുന്നു.

കോമഡിയിലും ഭക്ഷണം വേണ്ട

കോമഡിയിലും ഭക്ഷണം വേണ്ട

കോമഡി സിനിമ കാണുമ്പോള്‍ ഭക്ഷണത്തോടുള്ള നമ്മുടെ ആഗ്രഹം അവിടെ നില്‍ക്കും. ഇനിയെന്ത് സംഭവിക്കും എന്ന് അറിയാനുള്ള ആഗ്രഹമായിരിക്കും നമ്മുടെ ഉള്ളില്‍ അതുകൊണ്ടു തന്നെ തമാശ രംഗങ്ങള്‍ക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ നാം പലപ്പോഴും മറന്നു പോകും.

ഹൊറര്‍ സിനിമ തടി കുറയ്ക്കും

ഹൊറര്‍ സിനിമ തടി കുറയ്ക്കും

എന്നാല്‍ ഭക്ഷണ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത ഹൊറര്‍ സിനിമ നമ്മുടെ തടി കുറയ്ക്കും. പേടിപ്പെടുത്തുന്ന രംഗങ്ങള്‍ നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നു. നമ്മള്‍ പേടിക്കുന്ന ഓരോ രംഗത്തിലും ഇത് നമ്മുടെ ശരീരത്തേയും സഹായിക്കുന്നു എന്നതാണ്.

തീയറ്റര്‍ നല്ലത്

തീയറ്റര്‍ നല്ലത്

സിനിമ കാണാന്‍ തീയറ്ററില്‍ പോവുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തീയറ്ററിലാണെങ്കില്‍ എപ്പോഴും കഴിക്കുന്നതില്‍ നിന്ന് ചെറിയ ആശ്വാസം ഉണ്ടാവും. എന്നാല്‍ വീട്ടിലാണെങ്കില്‍ അടുക്കളയില്‍ നിന്ന് വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍ നമ്മുടെ കയ്യെത്തും ദൂരത്ത് കൊണ്ടു വെയ്ക്കും.

ആക്ഷന്‍ സിനിമകളും പണിതരും

ആക്ഷന്‍ സിനിമകളും പണിതരും

ആക്ഷന്‍ സിനിമകളിലെ ഉദ്വേഗജനകമായ പല രംഗങ്ങളും നമ്മെ പൊണ്ണത്തടിയന്‍മാരാക്കുന്നു. അവിടേയും വില്ലന്‍ ഭക്ഷണം തന്നെയാണ്. നായകന്റെ വിജയമാഘോിക്കാന്‍ അല്‍പം കൂടുതല്‍ കഴിക്കുന്നവരും ഇല്ലാതില്ല.

പ്രണയ സിനിമയും തടിയും

പ്രണയ സിനിമയും തടിയും

കോമഡി സിനിമ കാണുമ്പോള്‍ കഴിക്കുന്ന സ്‌നാക്കിനേക്കാള്‍ 55 ശതമാനമാണ് പ്രണയസിനിമ കാമുമ്പോള്‍ നാം കഴിക്കുന്നത്. ഇത് അമിത വണ്ണം മാത്രമല്ല അതിനോടനുബന്ധിച്ചുള്ള പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നതാണ് സത്യം.

കുട്ടികള്‍ക്കും ദോഷകരം

കുട്ടികള്‍ക്കും ദോഷകരം

നമ്മുടെ കുട്ടികള്‍ പൊണ്ണത്തടിയന്‍മാരായി പോവുന്നതില്‍ മുഖ്യപങ്കും സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കുമാണ്. സിനിമ കാണുന്നതിലൂടെ അമിത കലോറി അടങ്ങിയ സ്‌നാക്‌സ് കഴിക്കുകയും ഇത് പൊണ്ണത്തടിയിലേക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു.

പ്രതിരോധിക്കാം എങ്ങനെ?

പ്രതിരോധിക്കാം എങ്ങനെ?

സിനിമ കാണുമ്പോള്‍ എന്തെങ്കിലും കഴിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്കായി പഴങ്ങളടങ്ങിയ സാലഡുകള്‍ കഴിക്കാം. ഇത് ആരോഗ്യദായകമാണെന്നു മാത്രമല്ല പൊണ്ണത്തടി ഇല്ലാതാക്കുകയും ചെയ്യും.

 സ്ലോ മോഷന്‍ പ്രശ്‌നം

സ്ലോ മോഷന്‍ പ്രശ്‌നം

പല രംഗങ്ങളും സ്ലോമോഷനില്‍ ചിത്രീകരിക്കുന്നതിനാലാണ് കഴിപ്പിന്റെ അളവ് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യ്ക്തമാക്കുന്നു. സ്ലോ മോഷനിലുള്ള രംഗങ്ങള്‍ കാണുമ്പോള്‍ ഇത് കഴിപ്പിനേയും സ്ലോമോഷന്‍ ആക്കുന്നു. എന്നാല്‍ അതുകൊണ്ടു തന്നെ എത്ര കഴിച്ചു എന്നതിനെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാവില്ല. അത് വയററിയാതെയുള്ള കഴിപ്പിന് കാരണമാകുന്നു.

English summary

Watching Sad Films Can Make You Fat

Love watching sad movies? Check out your weight. According to interesting study, movie goers watching tearjerkers ate more popcorn in various settings.
Story first published: Tuesday, August 11, 2015, 11:25 [IST]
X
Desktop Bottom Promotion