For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം വീണ്ടും തിളപ്പിക്കരുത്‌, എന്തു കൊണ്ട്‌?

By Super
|

ഇത്‌ പലപ്പോഴും സംഭവിക്കുന്നതാണ്‌. ചായയോ കാപ്പിയോ ഉണ്ടാക്കാനായി വെള്ളം തിളപ്പിക്കും. എന്നാല്‍, മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ മാറുന്നതിനാല്‍ അപ്പോള്‍ ഉണ്ടാക്കില്ല, വീണ്ടും ചായ കുടിക്കുന്ന കാര്യം ഓര്‍ക്കുമ്പോഴേക്കും വെള്ളം തണുത്തിട്ടുണ്ടാകും. അപ്പോള്‍ വീണ്ടും അത്‌ തിളപ്പിക്കും. എന്നാല്‍ , ഇനി മുതല്‍ അങ്ങനെ ചെയ്യരുത്‌. തിളപ്പിച്ച്‌ വെള്ളം വീണ്ടും തിളപ്പിക്കുന്നത്‌ ഒഴിവാക്കുക.

നിങ്ങള്‍ പലപ്പോഴും ഇങ്ങനെ ചെയ്‌തിട്ടുണ്ടാവാം .എന്നാല്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം വീണ്ടും തിളപ്പിക്കുന്നത്‌ അപകടകരമാണ്‌. എന്തുകൊണ്ട്‌? കാരണം വെള്ളം തിളയ്‌ക്കുമ്പോള്‍ അതിന്റെ രാസസംയുക്തത്തില്‍ മാറ്റം വരും.

boil water

വെള്ളം തിളപ്പിക്കുമ്പോള്‍ നീരാവി വരുന്നത്‌ എങ്ങനെയാണന്ന്‌ നിങ്ങള്‍ കണ്ടിട്ടുണ്ട്‌. ഈ നീരാവി എളുപ്പം വാതകമാകുന്ന സംയുക്തങ്ങളാല്‍ നിര്‍മ്മിതമാണ്‌. വെള്ളം ചൂടാക്കുമ്പോള്‍ വാതകമായിമാറുന്ന ഇവ വെള്ളത്തില്‍ നിന്നും നീരാവിയായി പുറത്ത്‌ കടക്കും. തിളച്ച വെള്ളം തണുക്കുമ്പോള്‍ വിഘടിച്ച ഈ വാതകങ്ങള്‍ , ധാതുക്കള്‍ എന്നിവ തിരിച്ചടിയും. വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ഇതിന്റെ രാസസംയുക്തം വീണ്ടും വ്യത്യാസപ്പെടും. എന്നാല്‍ ഇവ വ്യത്യാസപ്പെടുന്ന രീതി വളരെ അപകടകരമാണ്‌. വെള്ളം വീണ്ടും തിളപ്പിയ്‌ക്കുമ്പോള്‍ അപകടരങ്ങളായ പദാര്‍ത്ഥങ്ങള്‍ പുറത്തേയ്‌ക്ക്‌ പോകുന്നതിന്‌ പകരം വെള്ളത്തില്‍ അടിയുകയാണ്‌ ചെയ്യുന്നത്‌.

വെള്ളം വീണ്ടും തിളപ്പിയ്‌ക്കുമ്പോള്‍ കാണപ്പെടുന്ന ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ആഴ്‌സനിക്‌, നൈട്രേറ്റ്‌സ്‌, ഫ്‌ളൂറൈഡ്‌ എന്നിവയാണ്‌.

ആഴ്‌സനിക്‌ അടങ്ങിയ വെള്ളം നമ്മള്‍ ഒരിക്കലും വാങ്ങില്ലല്ലോ? അതിനാല്‍ ആഴ്‌സനിക്‌ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളം വീണ്ടും തിളപ്പിയ്‌ക്കരുത്‌. തിളപ്പിച്ച വെള്ളത്തില്‍ ആരോഗ്യദായകങ്ങളായ ധാതുകള്‍ നിലനില്‍ക്കുന്നുണ്ടാവും എന്നാല്‍്‌ ഇത്‌ വീണ്ടും തിളപ്പിക്കുകയാണെങ്കില്‍ ഇവയും അപകടരങ്ങളായി മാറും. ഉദാഹരണത്തിന്‌ ഇത്തരത്തില്‍ വെള്ളത്തില്‍ ഉണ്ടാകുന്ന കാത്സ്യം ഉപ്പ്‌ അമിതമായി അകത്ത്‌ ചെല്ലുന്നത്‌ വൃക്കയിലും പിത്താശയത്തിലും കല്ലുണ്ടാവാന്‍ കാരണമാകും.

വീണ്ടു തിളപ്പിച്ച വെള്ളം എങ്ങനെയാണ്‌ നിങ്ങളെ ബാധിക്കുക

നൈട്രേറ്റ്‌

വെള്ളത്തിലെ നൈട്രേറ്റ്‌ ഉയര്‍ന്ന ചൂടില്‍ വളരെ വിഷമയമായി മാറും.രണ്ടാമതും തിളപ്പിക്കുമ്പോള്‍ ഉള്ള ഉയര്‍ന്ന താപനില നൈട്രേറ്റിന്റെ രാസമിശ്രിതത്തെ പൂര്‍ണ്ണമായും മാറ്റി നൈട്രോസാമൈന്‍സ്‌്‌ ആക്കി മാറ്റും. ഇവ അര്‍ബുദ കാരികളാണ്‌. ഇവ പല തരത്തിലുള്ള അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ത്തും.

ആഴ്‌സെനിക്‌

വീണ്ടും തിളപ്പിച്ച വെള്ളം അമിതമായി കുടിച്ചാല്‍ നിങ്ങള്‍ക്ക്‌ ആഴ്‌സനിക്‌ ഉദ്ദീപനം അനുഭവപ്പെടും. അര്‍ബുദം, ഹൃദ്രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍ , വന്ധ്യത എന്നിവയ്‌ക്ക്‌ വരെ ഇത്‌ കാരണമാകും.

ഫ്‌ളൂറൈഡ്‌

ഫ്‌ളൂറൈഡ്‌ അമിതമായി അകത്ത്‌ ചെല്ലുന്നത്‌ നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായി ഫ്‌ളൂറൈഡ്‌ സ്വീകരിക്കുന്നത്‌ കുട്ടികളില്‍ തിരച്ചറിയില്‍ ശേഷി ഉണ്ടാവുന്നത്‌ താമസിപ്പിക്കും. വീണ്ടും ചൂടാക്കിയാല്‍ ഇൗ ഭക്ഷണങ്ങള്‍ വിഷം!!

English summary

Warning Why You Should Never Reboil Water

Re-boiling water can be extremely dangerous. Why? – Because the composition of water is altered when it is boiled. Read more to know...
X
Desktop Bottom Promotion