For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടാവട്ടെ, അരവണ്ണം കുറയും

|

തടി കൂടുന്നത് ഭൂരിഭാഗത്തിനും സന്തോഷമുള്ള കാര്യമാകണമെന്നില്ല. ശരീരത്തില്‍ തന്നെ കൊഴുപ്പടിഞ്ഞു കൂടുന്ന ചില പ്രത്യേക ഭാഗങ്ങളുണ്ട്, വയര്‍, തുട, അരക്കെട്ട് എന്നിവയെല്ലാം ഇതില്‍ ഏറെ പ്രധാനമാണ്. തടി കുറയ്‌ക്കാന്‍ ചെറിയ കാര്യങ്ങള്‍

തടി കൂടുന്നതു പോലെ തടി കുറയ്ക്കാനും പല വഴികളുണ്ട്. അരക്കെട്ടിെല തടി കുറയ്ക്കാനും വഴികള്‍ പലത്. ഇതില്‍ ഭക്ഷണങ്ങളും പ്രധാന പങ്കു വഹിയ്ക്കുന്നു.

ചില ഭക്ഷണങ്ങളുണ്ട്, ശരീരത്തിന് ചൂടു നല്‍കുന്നവ. പ്രത്യേകിച്ചു മഞ്ഞുകാലത്ത്. ഇവ കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. കാരണം ശരീരത്തിന്റെ താപനില ഉയരുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഏതെല്ലാം ഭക്ഷണങ്ങളാണ് അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ണ്ടു തവണ കുടിയ്ക്കുന്നത് അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കും.

ബദാം മില്‍ക്

ബദാം മില്‍ക്

ബദാം മില്‍ക് കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും. സാധാരണ പാലിനു പകരം ഇതുപയോഗിയ്ക്കാം. ഇതില്‍ പ്രോ്ട്ടീനുകള്‍, വൈറ്റമിന്‍ എന്നിവ ധാരാളമുണ്ട്.

ചമോമൈല്‍ ചായ

ചമോമൈല്‍ ചായ

ചമോമൈല്‍ ചായ കുടിയ്ക്കുന്നതും അരക്കെട്ടിന്റെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ശരീരത്തിന് ചൂടു നല്‍കി അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി മിതമായ അളവില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ചൂടു നല്‍കുന്ന ഒരു ഭക്ഷണമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ സാധ്യത കൂടുതലുള്ളതു കൊണ്ട് മിതമായി കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

 ഇഞ്ചി

ഇഞ്ചി

ശരീരത്തിന് ചൂടു നല്‍കി അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഇഞ്ചി. ഇതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഓട്‌സ്

ഓട്‌സ്

കാല്‍സ്യം, സോഡിയം, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഓട്‌സ് ശരീരത്തിനു ചൂടേകി തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്.

ബ്ലാക് ബീന്‍ സൂപ്പ്

ബ്ലാക് ബീന്‍ സൂപ്പ്

അയേണ്‍, കോപ്പര്‍ എന്നിവ അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ബ്ലാക് ബീന്‍ സൂപ്പ് തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ഇലക്കറികള്‍

ഇലക്കറികള്‍

ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് ഇലക്കറികള്‍. ഇതിലെ നാരുകള്‍ ശരീരത്തിന് ചൂടു നല്‍കും.

മുളക്

മുളക്

ശരീരത്തിന് ചൂടു നല്‍കി അരക്കെട്ടിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുളക്. ഇതും പരീക്ഷിയ്ക്കാം.

English summary

Warm Foods That Help Burn Waistline Fat

It is time to kill that waistline number with the help of these warm winter foods that aid in weight loss. Take a look at these foods that burn waist fat.
Story first published: Wednesday, December 23, 2015, 11:14 [IST]
X
Desktop Bottom Promotion