For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

|

ശരീരത്തിന് ആവശ്യമുള്ള പല വൈറ്റമിനുകളുമുണ്ട്. ഇതിലൊരു പ്രധാനപ്പെട്ട വൈറ്റമിനാണ് ബി 12. ഇതിന്റെ കുറവ് നിസാരമല്ല, ബ്രെയിന്‍ പ്രശ്‌നങ്ങളടക്കമുള്ള പലതിനും ഇത് വഴിയൊരുക്കും.

ഗര്‍ഭിണികള്‍, എച്ച്‌ഐവി പൊസറ്റീവ് ആയവര്‍, തടി കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ എന്നിവര്‍ക്ക് സാധാരണ വൈറ്റമിന്‍ ബി 12 കുറവുണ്ടാകാറുണ്ട്. വീട്ടില്‍ സമാധാനം നിറയട്ടെ....

വൈറ്റമിന്‍ ബി 12ന്റെ കുറവുകള്‍ നമ്മുടെ ശരീരത്തില്‍ തന്നെ പലലക്ഷണങ്ങളോ
ടും കാണപ്പെടും. ഇവയെന്തൊക്കെയെന്നു നോക്കൂ,

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

എപ്പോഴും ക്ഷീണവും മടിയും അനുഭവപ്പെടുകയാണെങ്കില്‍ ഇതിനു കാരണം വൈറ്റമിന്‍ ബി 12 ആയിരിയ്ക്കും. കാരണം ഈ വൈറ്റമിന്‍ കുറവ് ഒാക്‌സിജന്‍ സഞ്ചാരത്തെ കുറയ്ക്കുന്നു. ഇത് തളര്‍ച്ചയും ക്ഷീണവുമുണ്ടാക്കും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

ഈ വൈറ്റമിന്‍ കുറവുള്ളവരില്‍ നാവ് വീര്‍ത്തിരിയ്ക്കും. രുചിക്കുറവനുഭവപ്പെടും. ചിലപ്പോള്‍ നാവ് വളരെ മിനുസപ്പെട്ടു കാണപ്പെടും. ചിലപ്പോള്‍ വേദനയനുഭവപ്പെടും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

വൈറ്റമിന്‍ ബി 12 കുറവ് കണ്ണ്, നഖം, ചര്‍മം എന്നിവ മഞ്ഞ നിറത്തില്‍ കാണപ്പെടാന്‍ വഴിയൊരുക്കും. ലിവറിന്റെ പ്രവര്‍ത്തനം കുറയുന്നതു കാരണം മഞ്ഞപ്പിത്തത്തിനും സാധ്യതയുണ്ട്.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

ഇതിന്റെ കുറവ് മസിലുകളുടെ ശക്തി കുറയാനും ശരീരം വിറക്കാനും ബാലന്‍സ് നഷ്ടപ്പെടാനും കാരണമാകും. നടക്കുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴുമെല്ലാം ബാലന്‍സ് ന്ഷ്ടപ്പെടും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

ശ്വസനവേഗവും ഹൃദയമിടിപ്പുമെല്ലാം കൂടാന്‍ കാരണമാകും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

സന്ധിവേദനയാണ് മറ്റൊരു ലക്ഷണം. സന്ധികളില്‍ നീരും ചുവപ്പു നിറവുമെല്ലാം ഇതൊടൊപ്പം അനുഭവപ്പെടും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

വൈറ്റമിന്‍ ബി 12 കുറവ് ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ക്കും വഴിയൊരുക്കും.

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?

കൈകളില്‍ മരവിപ്പു പോലുള്ള പ്രശ്‌നങ്ങളും വൈറ്റമിന്‍ ബി 12ന്റെ കുറവ് ഉണ്ടാക്കും.

English summary

Vitamin B12 Deficiency Symptoms

There are many deficiency signs of vitamin B12. Mostly vegetarians suffer from vitamin B12 deficiency and must take vitamin B12 supplements.
Story first published: Friday, November 27, 2015, 10:20 [IST]
X
Desktop Bottom Promotion