For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്റര്‍നെറ്റ് നിങ്ങളെ രോഗിയാക്കും

|

സ്ഥിരമായി ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ആ ഇന്റര്‍നെറ്റു തന്നെ നിങ്ങള്‍ക്ക് പണിയും തരുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ. കൂടുതല്‍ സമയം ഇന്റര്‍നെറ്റിനു മുന്നില്‍ ചിലവഴിക്കുന്നവര്‍ അല്‍പം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.

ഇന്റര്‍നെറ്റിന് അടിമയായവരില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും എന്നാണ് പഠനങ്ങളില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ ?

ഏറ്റവും അധികം യുവാക്കളാണ് ഇന്റര്‍നെറ്റിനു മുന്നില്‍ ചിലവഴിക്കുന്നതെന്നും ഇവരില്‍ പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. ഏതൊക്കെ തരത്തിലാണ് ഇന്റര്‍നെറ്റ് ഉപയോഗം നമ്മളെ ബാധിക്കുക എന്നു നമുക്കു നോക്കാം.

 വിഷാദരോഗത്തില്‍ ഇവര്‍

വിഷാദരോഗത്തില്‍ ഇവര്‍

വിഷാദ രോഗം ഏറ്റവും അധികം ബാധിക്കുന്നത് ഇന്റര്‍നെറഅറ് സ്ഥിരമായി ഉപയോഗിക്കുന്നവരെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇന്‍ര്‍നെറ്റിനു മുന്നില്‍ ചിലവഴിക്കുന്നവരില്‍ ഏറ്റവും ആദ്യം വിഷാദരോഗം കണ്ടെത്തുന്നത്.

 ഒരേ ഇരിപ്പും പ്രശ്‌നം

ഒരേ ഇരിപ്പും പ്രശ്‌നം

ഒരേ തരത്തിലുള്ള ഇരിപ്പ് ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കാണുന്ന കാഴ്ചയാണ്. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

 ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറങ്ങാന്‍ പോലും ചിലര്‍ക്ക് സമയമുണ്ടാവില്ല എന്നതാണ് സത്യം. ചിലപ്പോള്‍ ഉറക്കം പോലും കംമ്പ്യൂട്ടറിന്റെ മുന്നില്‍ ആയിരിക്കും. ആവശ്യത്തിന് ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്.

 മാനസിക സമ്മര്‍ദ്ദം കൂടുതല്‍

മാനസിക സമ്മര്‍ദ്ദം കൂടുതല്‍

ജോലിയുടെ ഭാഗമായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം വളരെ കൂടിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുണ്ടാക്കുന് പ്രശ്‌നങ്ങള്‍ ഭാവിയെവരെ അവതാളത്തിലാക്കുന്നു.

കണ്ണിന് എട്ടിന്റെ പണി

കണ്ണിന് എട്ടിന്റെ പണി

വിശ്രമമില്ലാതെ ഏത് നേരവും ഇന്റര്‍നെറ്റും കംമ്പ്യൂട്ടറുമായി ഇരിക്കുന്നവരില്‍ കണ്ണിന്റെ കാഴ്ചയ്ക്കു വരെ സാരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്നതാണ്.

അമിത വണ്ണവും ഫലം

അമിത വണ്ണവും ഫലം

അമിതവണ്ണം ഇന്റര്‍നെറ്റ് ഉപയോഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ അമിത വണ്ണം കണ്ടെത്തുന്നു.

ഭക്ഷണത്തിലും ശ്രദ്ധയില്ലായാമ

ഭക്ഷണത്തിലും ശ്രദ്ധയില്ലായാമ

ഭക്ഷണകാര്യത്തില്‍ താല്‍പ്പര്യം കുറഞ്ഞു വരുന്നതും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ കൂടുതലാണ്. ചിലര്‍ക്ക് ജോലി കൊണ്ടും ചിലര്‍ക്ക് ഭക്ഷണത്തോടു പോലും വെറുപ്പും ഉണ്ടാകുന്നു.

സോഷ്യല്‍ മീഡിയ വില്ലനാകുമ്പോള്‍

സോഷ്യല്‍ മീഡിയ വില്ലനാകുമ്പോള്‍

പലരുടേയും കാര്യത്തില്‍ സംഭവിക്കുന്നതാണിത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം പലപ്പോഴും നമ്മളെ അനാരോഗ്യത്തിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും തള്ളി വിടുന്നു.

English summary

Use Of Internet Will Leads To Many Illness

If you find yourself constantly logging on to Facebook on browsing for hours at time. You may be setting yourself up for poor mental health.
Story first published: Saturday, August 29, 2015, 15:15 [IST]
X
Desktop Bottom Promotion