For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് ഒഴിവാക്കാന്‍ ഇതൊന്നും ചെയ്യല്ലേ.....

|

സ്‌ട്രെസ് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മാനസികമായും ശാരീരികമായും പ്രയാസങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.

സ്‌ട്രെസ് കുറയ്ക്കാന്‍ പലരും പല വഴികളും സ്വീകരിയ്ക്കാറുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും.

സ്‌ട്രെസ് കുറയ്ക്കാന്‍ സ്വീകരിയ്ക്കുന്ന ചില വഴികള്‍ അനാരോഗ്യകരമാണെന്നു പറയാതെ വയ്യ. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

കാപ്പി

കാപ്പി

കാപ്പി കുടിച്ചു സ്‌ട്രെസ് കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. കഫീന്‍ ശരീരത്തില്‍ അധികമാകുന്നത് പലതരം പാര്‍ശ്വഫലങ്ങള്‍ വരുത്തി വയ്ക്കും.

പുകവലി

പുകവലി

പുകവലി പലരും സ്‌ട്രെസ് കുറയ്ക്കാന്‍ സ്വീകരിയ്ക്കുന്ന ഒന്നാണ്. ഇത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിത ഭക്ഷണം

അമിത ഭക്ഷണം

അമിതമായി ഭക്ഷണം കഴിയ്ക്കുകയാണ് ചിലര്‍ സ്‌ട്രെസ് കുറയ്ക്കാന്‍ കണ്ടുപിടിയ്ക്കുന്ന ഒരു വഴി. ഇത് അമിതവണ്ണത്തിലേയ്ക്കും ഇതുവഴിയുള്ള പലതരം ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും വഴി വയ്ക്കും.

ദേഷ്യം

ദേഷ്യം

തങ്ങളുടെ സ്‌ട്രെസ് കുറയ്ക്കാന്‍ മറ്റുള്ളവരോട് ദേഷ്യപ്പെടുന്നവരുണ്ട്. ഇത് ആരോഗ്യത്തിനും നല്ലതല്ല. പരസ്പര ബന്ധങ്ങള്‍ക്കും ദോഷം വരുത്തും.

മദ്യപാനം

മദ്യപാനം

മദ്യപാനം സ്‌ട്രെസ് കുറയ്ക്കാന്‍ പലരും സ്വീകരിയ്ക്കുന്ന ഒരു പൊതുവഴിയാണ്. ആരോഗ്യം കെടുത്തുന്ന മറ്റൊന്ന്.

ടിവി

ടിവി

ടിവി പരിപാടികള്‍ കണ്ട് സ്‌ട്രെസില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിയ്ക്കുന്നവരുണ്ട്. ഇതും അനാരോഗ്യകരമായ ഒരു പ്രവണതയാണ്.

 ഒറ്റപ്പെടല്‍

ഒറ്റപ്പെടല്‍

സ്‌ട്രെസ് വരുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞു മാറി ഇരിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യകരമല്ല.

ഉറക്കം

ഉറക്കം

അമിതമായി ഉറങ്ങി സ്‌ട്രെസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നവരും ധാരാളം. ഇതും ആരോഗ്യകരമല്ല.

അമിത ജോലി

അമിത ജോലി

സ്‌ട്രെസ് വരുമ്പോള്‍ അമിതമായി ജോലി ചെയ്യുന്ന ചിലരുണ്ട്. ഇതും മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ വരുത്തി വയ്ക്കും.

English summary

Unhealthy Ways Of Copying With Stress

Coping with stress is not easy. We embrace bad habits. Read on to know about unhealthy ways of coping with stress.
Story first published: Monday, June 15, 2015, 10:03 [IST]
X
Desktop Bottom Promotion