For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം, അതല്ലേ എല്ലാം

|

ജീവിതത്തില് എന്നും ആരോഗ്യത്തോടെയിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതുകൊണ്ടു തന്നെ ആവശ്യമില്ലാത്ത ശീലങ്ങളെല്ലാം നമ്മെ അനാരോഗ്യത്തില്‍ കൊണ്ടു ചെന്നെത്തിക്കും. ജീവിത രീതിക്കനുസരിച്ചാണ് നമ്മുടെ ഓരോ ശീലങ്ങളും എന്നാല്‍ ജീവിത രീതി മാറുന്നതിനനുസരിച്ച് നമ്മുടെ ശീലങ്ങളും മാറിക്കൊണ്ടിരിക്കും. ആഹാരത്തിനൊപ്പം വെള്ളം കുടിയ്ക്കാമോ??

നാം ശീലിക്കുന്ന ഓരോ മാറ്റവും നമ്മുടെ ആരോഗ്യത്തിനു വേണ്ടിയുള്ളതാണെങ്കില്‍ അത് നല്ലതിനായിരിക്കും. എന്നാല്‍ അല്ലാത്ത പക്ഷം നമ്മള്‍ അതിന് വലിയ വില നല്‍കേണ്ടി വരും. നല്ലതിനാണെങ്കിലും ചീത്തയ്ക്കു വേണ്ടിയാണെങ്കിലും പല ദുശ്ശീലങ്ങളും നമ്മളെ അനാരോഗ്യത്തിലാക്കുമെന്ന് നിസ്സംശയം പറയാം. ചിലപ്പോള്‍ അത് നമ്മുടെ ജീവിതം തന്നെ തകര്‍ത്തേക്കാം. ജിമ്മില്‍ പോവാതെ തടി കുറയ്ക്കാം?

നമ്മള്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന ദുശ്ശീലങ്ങളേ നമ്മള്‍ പലര്‍ക്കിടയിലും ഉള്ളൂ. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ഇവയെല്ലാം. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

ആവശ്യത്തിന് ഉറങ്ങാതിരിക്കുക

ആവശ്യത്തിന് ഉറങ്ങാതിരിക്കുക

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ നമ്മുടെ മരണത്തിന് വരെ കാരണമാകും. ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. അല്ലാത്തപക്ഷം അത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പല അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

 വെള്ളം കുടിച്ചില്ലെങ്കില്‍ പാടു പെടും

വെള്ളം കുടിച്ചില്ലെങ്കില്‍ പാടു പെടും

ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് നമ്മളെ വളരെ മോശമായി തന്നെ ബാധിക്കും. ദിവസം നാല് ലിറ്റര്‍ വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്.അത്രയും വെള്ളമെങ്കിലും കുടിച്ചില്ലെങ്കില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കില്ല.

 ശ്വാസോച്ഛാസം ശരിയല്ലെങ്കില്‍

ശ്വാസോച്ഛാസം ശരിയല്ലെങ്കില്‍

ശ്വാസമെടുക്കുന്ന കാര്യത്തില്‍ പോലും പിശുക്ക് കാണിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. മാത്രമല്ല ഇന്ന് നഗരത്തില്‍ ജീവിക്കുന്ന ഒരാള്‍ക്കു പോലും ശുദ്ധവായു കിട്ടുന്നില്ലെന്നതാണ് ഏറ്റവും വലിയ സത്യം. ആരോഗ്യമുള്ള ഹൃദയത്തിനും ശരീരത്തിനും ശുദ്ധവായു അത്യാവശ്യമാണ്. അല്ലാത്ത പക്ഷം

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തേയും ശരീരത്തെ മൊത്തവും ഇത് ബാധിക്കും.

പഞ്ചസാരയുടേയും ഉപ്പിന്റേയും അമിത ഉപയോഗം

പഞ്ചസാരയുടേയും ഉപ്പിന്റേയും അമിത ഉപയോഗം

അമൃതും അധികമായാല്‍ വിഷം എന്നാണല്ലോ. പഞ്ചസാരയായാലും ഉപ്പായാലും അധികമായാല്‍ അത് ശരീരത്തിന് വിഷം തന്നെയാണ്. അതുകൊണ്ടു തന്നെ എല്ലാം മിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക.

രോഗാണുക്കളെ ക്ഷണിച്ചു വരുത്തും ശീലങ്ങള്‍

രോഗാണുക്കളെ ക്ഷണിച്ചു വരുത്തും ശീലങ്ങള്‍

രോഗാണുക്കളെ ക്ഷണിച്ചു വരുത്തുന്ന ചില ശീലങ്ങള്‍ നമുക്കുണ്ട്. ആവശ്യമില്ലാതെ നഖം കടിക്കുക, ടൂത്ത് ബ്രഷ് ആവശ്യമില്ലാതെ കടിക്കുക തുടങ്ങി നിരവധി മോശം ശീലങ്ങള്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെ ഇവയെല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഹെഡ്‌ഫോണ്‍ മുഴുവന്‍ സമയവും

ഹെഡ്‌ഫോണ്‍ മുഴുവന്‍ സമയവും

മുഴുവന്‍ സമയവും ഹെഡ്‌ഫോണ്‍ ചെവിയില്‍ വെച്ച് പാട്ടു കേട്ടുകൊണ്ടിരിക്കുന്നതും നല്ല ശീലമല്ല. ചെവിക്കു ചുറ്റും ബാക്ടീരിയയുടെ പ്രവര്‍ത്തനം അതിക്രമിക്കുകയും ഇത് പിന്നീട് കേള്‍വിശക്തി തന്നെ നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും.

പഴയബന്ധത്തില്‍ നിന്നും വിടാനുള്ള പ്രയാസം

പഴയബന്ധത്തില്‍ നിന്നും വിടാനുള്ള പ്രയാസം

പഴയ പ്രണയബന്ധങ്ങളില്‍ നിന്നും വിടാനുള്ള പ്രയാസം പലപ്പോഴും നമ്മളെ ആരോഗ്യകരമായി തകര്‍ക്കും. ആ ബന്ധത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും അതില്‍ നിന്നും മുക്തി നേടാന്‍ പല മോശം സ്വഭാവങ്ങളിലേക്ക് ചേക്കേറുകയുെ ചെയ്യും.

ഞാന്‍ മിസ്റ്റര്‍ പെര്‍ഫക്ട്

ഞാന്‍ മിസ്റ്റര്‍ പെര്‍ഫക്ട്

ഞാന്‍ എല്ലാം തികഞ്ഞവനാണെന്ന ചിന്ത തന്നെ വളരെ ആപത്താണ്. ഇത് നമുക്ക് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ആ ചിന്താഗതി മാറ്റേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യകരമായ ഒരു ചിന്താഗതി അല്ല.

ഹോബികള്‍ക്കു സമയമില്ല

ഹോബികള്‍ക്കു സമയമില്ല

ഒന്നിനും സമയമില്ല. അതാണ് എല്ലാത്തിനും കുഴപ്പം. സ്വന്തം കുടുംബത്തിന്റെ കൂടെ ചിലവഴിക്കാന്‍ പോലും സമയമില്ലാത്തത് ഏറ്റവും വലിയ പ്രശ്‌നം തന്നെ. അതുകൊണ്ടു തന്നെ സ്വന്തം ഹോബികളെ തള്ളിക്കളയേണ്ട അവസ്ഥയാണ് ഇന്നത്തെ ചെറുപ്പക്കാരില്‍ നിലവിലുള്ളത്.

English summary

Unhealthy Habits That Will Cost You Dearly

Our life styles now demand that we skimp on sleep, pay little attention to our food and ensure perfection in each and every task.
Story first published: Saturday, August 1, 2015, 11:50 [IST]
X
Desktop Bottom Promotion