For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ശരീരത്തില്‍ വിഷം കയറ്റുന്നു....

|

ആരോഗ്യത്തിന് വിഷാംശം നല്ലതല്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരെങ്കിലും ശരീരത്തില്‍ അറിഞ്ഞു കൊണ്ട് വിഷം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുമോയെന്ന സംശയം തോന്നിയേക്കാം.

എന്നാല്‍ നാമറിയാതെ തന്നെ നമ്മുടെ ശരീരത്തില്‍ നാം തന്നെ ദിവസവും വിഷാംശം എത്തിയ്ക്കുന്നുണ്ട്.

വിഷാംശമെന്നു പറഞ്ഞാല്‍ ആരോഗ്യത്തിനു ദോഷം വരുത്തുന്ന, അസുഖങ്ങള്‍ വരുത്തുന്നവ. ഇതെങ്ങനെയെന്നു നോക്കൂ. അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജ് കാരണങ്ങള്‍

പ്രോസസ്ഡ്, പാക്ക്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ്, പാക്ക്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ്, പാക്ക്ഡ് ഭക്ഷണങ്ങള്‍ നാം കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ ട്രാന്‍സ്ഫാറ്റ് എത്തുന്നു. ഇവ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ക്കു വഴിയൊരുക്കും.

കൃത്രിമ നിറങ്ങള്‍

കൃത്രിമ നിറങ്ങള്‍

കൃത്രിമ നിറങ്ങള്‍ അടങ്ങിയ ഭക്ഷണം നാം കഴിയ്ക്കുന്നുണ്ട്. ഇതും ആരോഗ്യത്തിനു നല്ലതല്ല. ഇവ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കു കാരണമാകും.

മധുരം

മധുരം

മധുരം തന്നെ ശരീരത്തിന് നല്ലതല്ല. കൃത്രിമ മധുരങ്ങള്‍ ഏറെ ദോഷം ചെയ്യും. ഇവ തടി കൂട്ടും. പലതരം അസുഖങ്ങള്‍ക്കും വഴിയൊരുക്കും.

ജങ്ക് ഫുഡ്‌

ജങ്ക് ഫുഡ്‌

മിക്കവാറും ജങ്ക് ഫുഡുകളില്‍ സോഡിയും നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമാകും.

നോണ്‍സ്റ്റിക്

നോണ്‍സ്റ്റിക്

നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ടെഫ്‌ളോണ്‍ എന്നൊരു കെമിക്കലുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല, കൂടുതല്‍ ചൂടാക്കുമ്പോള്‍ ഇത്തരം പാത്രങ്ങളിലെ കെമിക്കലുകള്‍ ഭക്ഷണത്തില്‍ കൂടുതലായി ചേരുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് ദിവസവും നമ്മുടെ ശരീരത്തിലെത്തുന്നു. ഇത് അമിതമാകുന്നത് ഹൈ ബിപി, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കാരണമാകും.

രാസവസ്തുക്കള്‍

രാസവസ്തുക്കള്‍

നമുക്ക് ഇന്ന് ലഭിയ്ക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമെല്ലാം ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍, വന്ധ്യതാ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കു വഴി വയ്ക്കുന്നു.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇവ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

പുകവലി

പുകവലി

പുകവലിയ്ക്കുന്ന ശീലമുള്ളവര്‍ നിക്കോട്ടിന്‍ പോലുള്ള വിഷവസ്തുക്കള്‍ ശരീരത്തില്‍ എത്തിയ്ക്കുകയാണ് ചെയ്യുന്നത്.

മദ്യം

മദ്യം

മദ്യം ആരോഗ്യത്തിന് ദോഷം വരുത്തുന്ന മറ്റൊന്നാണ്. ശരീരത്തിന് ഇത് വിഷമെന്നു തന്നെ പറയാം. പ്രത്യേകിച്ചു നിലവാരമില്ലാത്ത മദ്യം.

Read more about: health ആരോഗ്യം
English summary

Toxins Your Put Daily In Your Body

The foods we eat contain many toxins. Everyday we are exposed to cancer causing foods. The toxins in fast foods can also cause liver damage.
Story first published: Friday, June 26, 2015, 19:56 [IST]
X
Desktop Bottom Promotion