For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങാന്‍ പറ്റിയ പൊസിഷനുകള്‍

By Super
|

കിടപ്പിന്‍റെ രീതികള്‍ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നതാണ്. അതിനാലാണ് നീണ്ടുനിവര്‍ന്ന് കിടക്കുന്നതും, ഭ്രൂണം പോലെ ചുരുണ്ടുകൂടിക്കിടക്കുന്നതുമൊക്കെ നിങ്ങള്‍ക്ക് നല്ല ഉറക്കം നല്കുന്നത്.

രാത്രിയില്‍ ഉറക്കം ലഭിക്കാത്ത ഇന്‍സോമ്നിയ അഥവാ നിദ്രാഹാനി എന്ന പ്രശ്നം പലരും നേരിടുന്നതാണ്. പല രാത്രികള്‍ തുടര്‍ച്ചയായി ഉറക്കം ലഭിക്കാതിരിക്കുന്നത് ഉത്കണ്ഠക്കും മാനസിക സമ്മര്‍ദ്ധത്തിനും കാരണമാവുകയും, പ്രമേഹം, ഹൃദയത്തിന്‍റെ തകരാറ് എന്നിവയ്ക്കിടയാക്കുകയും ചെയ്യും. ഉറക്കമില്ലായ്മ പരിഹരിക്കാനായി മരുന്നുകള്‍ കഴിക്കുക, ഭക്ഷണത്തില്‍ മാറ്റം വരുത്തുക, വ്യത്യസ്ഥമായ വ്യായാമങ്ങള്‍ ചെയ്യുക എന്നിവ പലരും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇവയ്ക്കുപരിയായി ശരിയായ നിലയില്‍ കിടന്നുറങ്ങുക എന്നത് വളരെ ലളിതമായ ഒരു പ്രതിവിധിയാണ്.

വേഗത്തില്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പൊസിഷനുകള്‍ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അവ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഭ്രൂണം

ഭ്രൂണം

ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ ഒരു പൊസിഷനാണ് ഭ്രൂണത്തിന്‍റേത് പോലെയുള്ള കിടപ്പ്. ഏതെങ്കിലും ഒരു വശം ചരിഞ്ഞ് കാല്‍ മുട്ടുകള്‍ മുകളിലേക്ക് വലിച്ച് വെച്ച് കിടക്കുക. ഇങ്ങനെ കിടക്കുന്നത് ശരീരത്തിലൂടെ വായു സുഗമമായി സഞ്ചരിക്കാനും വയറിന്‍റെ ചീര്‍ക്കല്‍ തടയുകയും ചെയ്യും. ഇതിനൊരു ദോഷമായി വിദഗ്ദര്‍ പറയുന്നത് മുഖത്ത് ചുളിവുകള്‍ വീഴാനിടയാക്കുമെന്നതാണ്.

നിവര്‍ന്നുള്ള കിടപ്പ്

നിവര്‍ന്നുള്ള കിടപ്പ്

കവിളുകള്‍ തലയിണയില്‍ വെച്ച് കാലുകള്‍ നിവര്‍ത്തി വശം ചരിഞ്ഞ് ഒരു തടി പോലെ കിടക്കുന്ന രീതിയാണിത്. തലയിണയും കിടക്കയും ആവശ്യത്തിന് ഉറപ്പുള്ളതായിരിക്കണം. നട്ടെല്ലിന് അനുയോജ്യമായ കിടപ്പാണിത്.

സൈനികന്‍

സൈനികന്‍

കാലുകള്‍ നിവര്‍ത്തി മലര്‍ന്ന് കിടക്കുക. കൈകള്‍ ഇരുവശത്തും നിവര്‍ത്തി വെയ്ക്കുക. എന്നാല്‍ ഈ കിടപ്പ് കൂര്‍ക്കം വലിക്ക് കാരണമാകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ വിധത്തില്‍ കിടന്നുറങ്ങുന്നവര്‍ ശാന്തരും മിതഭാഷികളുമായാണ് കാണപ്പെടുന്നത്.

യേണര്‍

യേണര്‍

തലയിണയുടെ മധ്യത്തില്‍ അല്പം താഴെയായി തല വെച്ച് ഉറങ്ങുന്ന രീതിയാണിത്. കൈകള്‍ നിവര്‍ത്തി സമാന്തരമായി വെച്ച് കാലുകള്‍ അല്പം വളച്ച് വെച്ച് കിടക്കുക. ഇത് പിന്‍ഭാഗത്തെ പേശികള്‍ക്ക് ഗുണം ചെയ്യും. ഉത്തമമായ ഈ നില ഏറെ ശുപാര്‍ശ ചെയ്യപ്പെടുന്നതാണ്.

നക്ഷത്രമത്സ്യം

നക്ഷത്രമത്സ്യം

മലര്‍ന്ന് കിടന്ന് കൈകളും കാലുകളും വിടര്‍ത്തി വെയ്ക്കുന്ന രീതിയാണിത്. റിലാക്സേഷന് ഉത്തമമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്ന ഈ നിലയില്‍, ശരീരത്തിന് നല്ല അയവ് ലഭിക്കും. യോഗയിലെ ശവാസനത്തോട് ഏറെ അടുത്ത വരുന്ന നിലയാണിത്. കൂര്‍ക്കം വലിയുണ്ടാക്കും എന്നതാണ് ഇതിന്‍റെയൊരു പോരായ്മ.

നിങ്ങള്‍ക്കു നന്നായുറങ്ങാം....

നിങ്ങള്‍ക്കു നന്നായുറങ്ങാം....

സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങുക. കുറെ ദിവസങ്ങള്‍ രാത്രി ഒരു മണിക്ക് ഉറങ്ങുകയും പിന്നീട് പതിനൊന്ന് മണിക്ക് ഉറങ്ങാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് വിജയിക്കില്ല. അതിനാല്‍ തന്നെ കിടക്കുന്നത് കൃത്യമായ സമയക്രമം പാലിക്കുക.

സമ്മര്‍ദ്ധം ഒഴിവാക്കുക -

സമ്മര്‍ദ്ധം ഒഴിവാക്കുക -

സമ്മര്‍ദ്ധമുണ്ടാക്കുന്ന കാര്യങ്ങള്‍ കിടക്കുന്നതിന് മുമ്പ് ഒഴിവാക്കുക. വീട് വൃത്തിയാക്കുക അല്ലെങ്കില്‍ ആരെങ്കിലുമായി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയവ ഉദാഹരണം. ടിവി കണ്ടയുടന്‍ കിടക്കുന്നതും ഉറക്കം വൈകാന്‍ കാരണമാകും. അതിനാല്‍ കിടക്കുന്നതിന് മുമ്പ് ടിവി കാണുന്നത് ഒഴിവാക്കുക.

ഇന്‍റര്‍നെറ്റിന് ബ്രേക്ക്

ഇന്‍റര്‍നെറ്റിന് ബ്രേക്ക്

കിടക്കുന്നതിന് മുമ്പായി ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുക, സോഷ്യല്‍ നെറ്റ്‍വര്‍ക്കുകള്‍ നോക്കുക എന്നിവ ഒഴിവാക്കുക. പകരം പുസ്തകം വായിക്കുക.

പകലുറക്കം വേണ്ട -

പകലുറക്കം വേണ്ട -

പകല്‍ ഉറങ്ങുന്നത് രാത്രിയുറക്കത്തെ ബാധിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അഥവാ പകല്‍ വിശ്രമം വേണമെങ്കില്‍ മൂന്ന് മണിക്ക് മുമ്പായി 15 മിനുട്ട് മയങ്ങുക.

Read more about: sleep ഉറക്കം
English summary

Top Positions To Sleep Right

The way you sleep can affect your shut-eye time. Here's why stretching out like a log or curling up like a foetus, can give you sound sleep.
X
Desktop Bottom Promotion