For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ഡി കുറവോ, കാരണം??

By Super
|

വിറ്റാമിന്‍ ഡി എല്ലുകളുടെ ബലത്തിനും മൊത്തം ആരോഗ്യത്തിനും വളരെ പ്രധാനമാണ്‌.

വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തത മൂലം വിവിധ തരത്തിലുള്ള മാറാ രോഗങ്ങളും അണുബാധകളും ശരീരത്തിലുണ്ടാവാം.

വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയുടെ കാരണങ്ങളെ കുറിച്ച്‌ ഡയറ്റീഷ്യനും ഹോല്‍ത്ത്‌ ബ്ലോഗറുമായ അകന്‍ഷാ ജലാനി വിശദമാക്കുന്നു.ഇവ ഒഴിവാക്കുന്നത്‌ മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

പല കാരണങ്ങള്‍ കൊണ്ട്‌ വിറ്റാമിന്‍ ഡി അപര്യാപ്‌തത ഉണ്ടാകാം

seacode

1. അവശ്യമായത്ര വിറ്റാമിന്‍ ഡി ഉപയോഗിക്കാതിരിക്കുക

പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ്‌ ഇത്‌ സംഭവിക്കുക. മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ്‌ വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്സുകള്‍

sunlight

2.സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കുക

സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും. കൂടുതല്‍ സമയവും അകത്തിരുന്ന്‌ ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക, ഇരുണ്ട ചര്‍മ്മം എന്നിവ മൂലം ആവശ്യമായത്ര സൂര്യപ്രകാശം ഏല്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല.

kidney

3. വൃക്കയുടെ ശേഷി കുറയുക

പ്രായം ആകുമ്പോള്‍ വിറ്റാമിന്‍ ഡിയെ സജീവമാക്കി മാറ്റാനുള്ള വൃക്കയുടെ പ്രവര്‍ത്തന ക്ഷമത കുറയും.ഇത്‌ വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയ്‌ക്ക്‌ കാരണമാകും.

bone

4. ആഗിരണ നിരക്ക്‌ കുറയുക

സെലിയാക്‌ , ക്രോന്‍സ്‌ രോഗങ്ങള്‍ പോലുള്ള ദഹന പ്രശ്‌നങ്ങള്‍ വയറ്റിലെ വിറ്റാമിന്‍ ഡിയുടെ ആഗിരണ നിരക്കില്‍ കുറവ്‌ വരുത്തും.

English summary

Top Causes Of Vitamin D Deficiency

Vitamin D is very important for bone health. Here are some of the reasons for vitamin d deficiency,
Story first published: Friday, May 29, 2015, 19:31 [IST]
X
Desktop Bottom Promotion