For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുറയും ഈ വയര്‍...

|

വയര്‍ ചാടുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷകരമായ ഒന്നാണ്. കുടവയറുണ്ടാകാന്‍ അത്ര ബുദ്ധിമുട്ടില്ല. എന്നാല്‍ ഒരിക്കല്‍ വന്നാല്‍ ഇത് കുറയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

ശരീരത്തിന്റെ മറ്റു ഭാഗത്തെ തടി കുറഞ്ഞാലും വയര്‍ ഇതുപോലെ കുറയില്ല. വയറ്റിലെ കൊഴുപ്പു കുറയാന്‍ ഏറെ ബുദ്ധിമുട്ടു തന്നെയാണ്.

വയര്‍ കുറയാനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഇവ നിങ്ങള്‍ക്കു തന്നെ പരീക്ഷിയ്ക്കാവുന്നവയാണെന്നതുമുണ്ട്.

തേന്‍, ചെറുനാരങ്ങാനീര്

തേന്‍, ചെറുനാരങ്ങാനീര്

രാവിലെ വെറുവയറ്റില്‍ അല്‍പം ചൂടുവെള്ളത്തില്‍ തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തു കുടിയ്ക്കുക.

വെള്ളം

വെള്ളം

ദിവസം രണ്ടുമൂന്നു ലിറ്റര്‍ വെള്ളം കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പകറ്റാന്‍ വളരെ പ്രധാനമാണ്.

ആരോഗ്യകരമായ കൊഴുപ്പുകള്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍

ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിന് ആവശ്യമാണ്. ഇതു കഴിയ്ക്കുക. ഇത് ശരീരത്തിന് ആവശ്യമാണ്. അപചയപ്രക്രിയ ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പു കുറയാന്‍ പ്രധാനം.

വൈറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍

വൈറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍

വൈറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക. ഇത് വളരെ പ്രധാനം.

പഞ്ചസാര

പഞ്ചസാര

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നതിന് ഒരു പ്രധാന കാരണമാണിത്.

ഉപ്പ്

ഉപ്പ്

ഉപ്പ് ശരീരത്തില്‍ വാട്ടര്‍ വെയ്റ്റ് കൂട്ടാന്‍ ഇടയാക്കും. വയര്‍ ചാടുവാനുള്ള ഒരു പ്രധാന കാരണമാണിത്. ഉപ്പു കുറയ്ക്കൂ.

കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍

കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍

കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍ കഴിയ്ക്കാം. തൊലി കളഞ്ഞ ചിക്കന്‍ പോലുള്ളവ ഉദാഹരണം.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിലെ നാരുകള്‍ അപചയപ്രക്രിയയയും ദഹനവും വേഗത്തിലാക്കി വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ഒഴിവാക്കുക. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ തോത് തെറ്റിയ്ക്കും. വയറ്റില്‍ കൊഴുപ്പും തടിയുമെല്ലാം വരാന്‍ ഇട വരുത്തും.

ദിവസവും വ്യായാമം

ദിവസവും വ്യായാമം

ദിവസവും വ്യായാമം ശീലമാക്കുക. ക്രഞ്ചസ് പോലുള്ളവ ചെയ്യാന്‍ ജിമ്മില്‍ പോകേണ്ട കാര്യമില്ല. ഇതും പുഷ് അപ് വ്യായാമവുമെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഫാസ്റ്റ്ഫുഡ്, സോഡ

ഫാസ്റ്റ്ഫുഡ്, സോഡ

ഫാസ്റ്റ്ഫുഡ്, സോഡ ഇവയെല്ലാം കുറയ്ക്കുക. ഇവ വയര്‍ ചാടിയ്ക്കുന്ന ചില കാരണങ്ങളാണ്.

വെയ്റ്റ് ട്രെയിനിംഗ്

വെയ്റ്റ് ട്രെയിനിംഗ്

ജിമ്മില്‍ പോകുന്നവരെങ്കില്‍ ക്രഞ്ചസിനൊപ്പം വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങളും ചെയ്യാം.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം ഉപേക്ഷിച്ചു വയര്‍ കുറയ്ക്കാമെന്നു കരുതരുത്. ആവശ്യത്തിനു ഭക്ഷണം ലഭിയ്ക്കാതാകുമ്പോള്‍ ശരീരം കൊഴുപ്പു സംഭരിയ്ക്കും. ഇത് ദോഷമാണു വരുത്തുക.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം നിര്‍ബന്ധം. പ്രത്യേകിച്ച് ആരോഗ്യകരമായതും ആവശ്യത്തിനും.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം എട്ടിനു മുന്‍പ്. നേരം വൈകി അത്താഴം കഴിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. വയര്‍ ചാടാന്‍ ഇട വരുത്തും.

സാലഡുകളെ ആശ്രയിക്കുക

സാലഡുകളെ ആശ്രയിക്കുക

വിശപ്പിന് വറുത്തതൊഴിവാക്കി സാലഡുകളെ ആശ്രയിക്കുക. തടി കുറയും, വയര്‍ കുറയും.

ഒരു ഗ്ലാസ് വെള്ളം

ഒരു ഗ്ലാസ് വെള്ളം

ഭക്ഷണം കഴിയ്ക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇത് അധിക ഭക്ഷണം കുറയ്ക്കും. വയര്‍ കുറയ്ക്കും.

തടി=വയര്‍

തടി=വയര്‍

പ്രധാന കാര്യം ശരീരത്തിന് ആകെ തടിയുണ്ടെങ്കില്‍ വയറും ചാടും. ഇത് സ്വാഭാവികം. തടി കുറയ്ക്കാതെ വയര്‍ കുറയ്ക്കാനും വയര്‍ കുറയ്ക്കാതെ തടി കുറയ്ക്കാനും സാധിയ്ക്കില്ല. ഇക്കാര്യം ഓര്‍മയില്‍ വേണം.


Read more about: weight തടി
English summary

Tips To Reduce Belly Fat Without Gym

Here are some of the tips to reduce belly fat. Try these methods and find your lose tummy without gym,
Story first published: Monday, April 6, 2015, 12:04 [IST]
X
Desktop Bottom Promotion