For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്ട്രോള്‍ അകറ്റും പാചകരീതികള്‍

By Super
|

നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റം. ട്രാന്‍സ്ഫാറ്റ്, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ കൊളസ്ട്രോള്‍ ഗണ്യമായ അളവില്‍ കുറയ്ക്കാനാവും.

എന്നാല്‍ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ നിയന്ത്രിതമായ ആഹാരക്രമം ഇതിലില്ല. ഹൃദയാരോഗ്യത്തിന് അനുയോജ്യമായ തരത്തില്‍ ഭക്ഷണം കഴിക്കാന്‍ ആരോഗ്യകരമായ പാചക രീതി പിന്തുടരണം. ഇവിടെ പറയുന്ന പാചകരീതികള്‍ പിന്തുടരുക വഴി ഉയര്‍ന്ന കൊളസ്ട്രോളിനെ അകറ്റുകയും, അടിസ്ഥാന പോഷകങ്ങളെ നഷ്ടമാവാതെ സംരക്ഷിക്കുകയും ചെയ്യാന്‍ സാധിക്കും. ബേസിക് യോഗമുദ്രകള്‍ അറിയൂ

കൊഴുപ്പ് കുറഞ്ഞ പാചകരീതി

കൊഴുപ്പ് കുറഞ്ഞ പാചകരീതി

വെള്ളത്തില്‍ വേവിക്കുക, ഗ്രില്‍, സ്റ്റിര്‍-ഫ്രൈയിങ്ങ്, പുഴുങ്ങല്‍, വരട്ടുക പോലുള്ള രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഡീപ് ഫ്രൈയിങ്ങ് പോലുള്ള രീതികളേക്കാള്‍ അ നുയോജ്യമാണ് ഇവ. കാരണം അടിസ്ഥാന പോഷകങ്ങളും രുചിയും നഷ്ടമാവാതിരിക്കും.

ചെറിയ മാംസക്കഷ്ണങ്ങള്‍

ചെറിയ മാംസക്കഷ്ണങ്ങള്‍

കോഴിയിറച്ചിയും മറ്റ് മാംസങ്ങളും ചെറിയ കഷ്ണങ്ങളാക്കി പാചകം ചെയ്യുന്നത് ഫലപ്രദമാണ്. പന്നിയിറച്ചിയില്‍ ലോയിന്‍ ചോപ്സ്, ടെണ്ടര്‍ലോയിന്‍ എന്നിവയും, ബീഫില്‍ ചക്ക്, സില്‍ലോയിന്‍ തുടങ്ങിയവയും ഈ ഇനത്തില്‍ പെടുന്നു. കോഴിയിറച്ചി പാകം ചെയ്യുമ്പോള്‍ എല്ലില്ലാത്ത ബ്രെസ്റ്റ് ഭാഗങ്ങള്‍ ഉപയോഗിക്കുകയും അധികമുള്ള കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുക.

കാണാവുന്ന കൊഴുപ്പുകള്‍ നീക്കം ചെയ്യുക -

കാണാവുന്ന കൊഴുപ്പുകള്‍ നീക്കം ചെയ്യുക -

മാംസവും കോഴിയിറച്ചിയും വേവിക്കുമ്പോള്‍ പ്രത്യക്ഷത്തിലുള്ള കൊഴുപ്പുകള്‍ ഒഴിവാക്കുക. ഓയിലുകള്‍, ബട്ടര്‍, മാംസത്തിലെ നെയ്യ് എന്നിവ ഇതിലുള്‍പ്പെടുന്നു. തൊലിയില്‍ ഏറെ കൊഴുപ്പും കലോറിയും അടങ്ങിയിരിക്കുന്നതിനാല്‍ അത് നീക്കം ചെയ്യുക. പാകം ചെയ്യുമ്പോള്‍ തൊലി ചേര്‍ത്താലും കഴിക്കുമ്പോള്‍ ഒഴിവാക്കുക.

പാചകത്തിന് ശേഷം കൊഴുപ്പ് നീക്കം ചെയ്യുക

പാചകത്തിന് ശേഷം കൊഴുപ്പ് നീക്കം ചെയ്യുക

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് പാചകം ചെയ്ത ശേഷം കൊഴുപ്പ് നീക്കം ചെയ്യുന്നത്. ഒരിക്കല്‍ മാംസം ശരിയായി വേവിച്ചാല്‍ പാനില്‍ നിന്ന് അധികമുള്ള എണ്ണ നീക്കം ചെയ്യുകയും, മാംസം ചൂടുള്ള വെള്ളത്തില്‍ കഴുകി പേപ്പര്‍ ടൗവ്വല്‍ ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യാം.

വെജിറ്റബിള്‍ ഓയിലുകള്‍

വെജിറ്റബിള്‍ ഓയിലുകള്‍

കൊഴുപ്പുകള്‍ക്ക് പകരം ശുദ്ധമായ വെജിറ്റബിള്‍ ഓയിലുകള്‍ - ഒലിവ് ഓയില്‍, സൂര്യകാന്തി എണ്ണ, കടുകെണ്ണ തുടങ്ങിയവ പന്നിക്കൊഴുപ്പിനും വെണ്ണയ്ക്കും പകരം ഉപയോഗിക്കുക. ഹൃദയാരോഗ്യത്തിന് ഉത്തമമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയവയാണ് ഇവ.

കൊഴുപ്പ് ഘടകങ്ങള്‍ ഒഴിവാക്കുക

കൊഴുപ്പ് ഘടകങ്ങള്‍ ഒഴിവാക്കുക

രുചിക്ക് വേണ്ടി കൊഴുപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തുളസി, മല്ലിയില, പനിക്കൂര്‍ക്ക തുടങ്ങിയവ ഉപയോഗിക്കുക. ബട്ടര്‍ പോലുള്ളവ ഉപയോഗിക്കുന്നതിന് പകരം ഇവ കഴിക്കുന്നത് ആരോഗ്യകരവും കൊഴുപ്പിനെ നിയന്ത്രിക്കുന്നതുമാണ്.

മാംസം നേരത്തെ വേവിക്കുക

മാംസം നേരത്തെ വേവിക്കുക

സ്റ്റ്യൂ, സൂപ്പ് തുടങ്ങിയവ തയ്യാറാക്കുന്നതിന് ഒരു ദിവം മുമ്പ് തന്നെ മാംസം വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ആഹാരം തണുക്കുമ്പോള്‍ കൊഴുപ്പ് മുകളില്‍ അടിയുന്നതിന് ഇത് സഹായിക്കും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനുമാകും.

ഫൈബര്‍ കഴിക്കുക

ഫൈബര്‍ കഴിക്കുക

കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ ഫൈബര്‍ കൂടുതലായി അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. ഫൈബര്‍ ഫുഡുകളെ ലയിക്കുന്നവയും ലയിക്കാത്തവയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലയിക്കാത്തവയില്‍ ഇലക്കറികള്‍, ധാന്യങ്ങള്‍‌, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലയിക്കുന്ന ഫൈബറുകള്‍ വാഴപ്പഴം, ഓട്ട്മീല്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നു.


English summary

Tips For Low Cholesterol Cooking

Cholesterol if not controlled will be a life threatening disease which badly affect. Here are some of the tips for low cholesterol cooking. Read more to know about,
Story first published: Tuesday, April 28, 2015, 16:53 [IST]
X
Desktop Bottom Promotion