For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെല്‍ ഫോണ്‍ റേഡിയേഷന്‍ ഒഴിവാക്കാം

By Super
|

ലോകാരോഗ്യസംഘടന അടുത്തിടെ സെല്‍ഫോണുകളെ കാന്‍സറിന്‌ കാരണമാകുന്ന ആപത്ത്‌ എന്നാണ്‌ വിശേഷിപ്പിച്ചത്‌്‌, മനുഷ്യരില്‍ അര്‍ബുദം വരാനുള്ള സാധ്യത ഉയരാന്‍ ഇവ കാരണാകുന്നതിനാലാണിത്‌. സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ മസ്‌തിഷ്‌ക അര്‍ബുദം വരുന്നവരുടെ എണ്ണം അല്ലാത്ത ഫോണുകള്‍ ഉപയോഗിക്കുന്നവരിലും കൂടുതലാണന്നാണ്‌ കാണുന്നത്‌.ആറ്‌ വര്‍ഷത്തില്‍ കൂടുതലായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ നന്നായി ബാധിക്കുന്ന ശ്രവണ നാഡിയില്‍ അപകടകരമല്ലാത്ത ട്യൂമര്‍ ആയ അക്കൗസ്റ്റിക്‌ ന്യൂറോമ വരാനുള്ള സാധ്യത അമ്പത്‌ ശതമാനം കൂടുതലാണ്‌. ഇതിന്‌ പുറമെ സെല്‍ഫോണിന്റെ ഉപയോഗവും ഇത്തരം ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നതും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഗ്രാഫ്‌ വളരുന്നതായാണ്‌ കാണുന്നത്‌.

<strong>മൊബൈല്‍ ഫോണ്‍ വരുത്തും ആരോഗ്യപ്രശനങ്ങള്‍ </strong>മൊബൈല്‍ ഫോണ്‍ വരുത്തും ആരോഗ്യപ്രശനങ്ങള്‍

തലച്ചോറിന്‌ പുറത്തായി വളരെ അപൂര്‍വമായി കാണപ്പെടുന്ന എപ്പിതേലിയല്‍ ട്യൂമര്‍ വരാനുള്ള സാധ്യത സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരില്‍ അവ ഉപയോഗിക്കാത്തവരേക്കാള്‍ ഇരട്ടിയാണ്‌. സെല്‍ഫോണ്‍ വയ്‌ക്കുന്ന തലയുടെ വലത്‌ വശത്താണ്‌ കൂടുതലായും അര്‍ബുദം കാണപ്പെടുന്നത്‌ എന്നൊരു പരസ്‌പര ബന്ധം കൂടിയുണ്ട്‌.

സെല്‍ഫോണിന്റെ റേഡിയേഷന്‍ ഏല്‍ക്കുന്നത്‌ കുറയ്‌ക്കാനും അതുവഴി അര്‍ബുദ സാധ്യത കുറയ്‌ക്കാനുമുളള ചില വഴികളിതാ

1. ഹെഡ്‌സെറ്റ്‌ , സ്‌പീക്കര്‍ എന്നിവ ഉയോഗിക്കുക

1. ഹെഡ്‌സെറ്റ്‌ , സ്‌പീക്കര്‍ എന്നിവ ഉയോഗിക്കുക

ഫോണുകളേക്കാള്‍ വളരെ കുറച്ച്‌ റേഡിയേഷനെ ഹെഡ്‌ സെറ്റില്‍ നിന്നും ഉണ്ടാകു. വയര്‍ലെസ്സ്‌ ഹെഡ്‌ സെറ്റുകളാണോ അല്ലാത്തവയാണോ സുരക്ഷിതമെന്ന്‌ വിദഗ്‌ധര്‍ പറയും. ചില വയര്‍ലെസ്സ്‌ ഹെഡ്‌സെറ്റുകള്‍ തുടര്‍ച്ചയായി താഴ്‌ന്ന റേഡിയേഷന്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കും, അതുകൊണ്ട്‌ കോളില്‍ അല്ലെങ്കില്‍ ഇവ മാറ്റി വയ്‌ക്കുക. ഫോണ്‍ സ്‌പീക്കര്‍ മോഡില്‍ ഇടുന്നതും റേഡിയേഷന്‍ കുറയ്‌ക്കാന്‍ സഹായിക്കും.

2. കൂടുതല്‍ കേള്‍ക്കുക, കുറച്ച്‌ പറയുക

2. കൂടുതല്‍ കേള്‍ക്കുക, കുറച്ച്‌ പറയുക

നിങ്ങള്‍ സംസാരിക്കുമ്പോഴും മെസ്സേജ്‌ അയക്കുമ്പോഴും ആണ്‌ ഫോണില്‍ നിന്നും റേഡിയേഷന്‍ ഉണ്ടാകുന്നത്‌ , മെസ്സേജ്‌ സ്വീകരിക്കുമ്പോള്‍ ഉണ്ടാകില്ല. കൂടുതല്‍ കേള്‍ക്കുകയും കുറച്ച്‌ പറയുകയും ചെയ്‌താല്‍ റേഡിയേഷന്‍ കുറയ്‌ക്കാന്‍ കഴിയും.

3. ടെക്‌സ്റ്റ്‌

3. ടെക്‌സ്റ്റ്‌

ഫോണില്‍ കൂടി ശബ്ദം അയക്കുമ്പോള്‍ ഉണ്ടാകുന്നതിലും കുറവ്‌ റേഡിയേഷനേ ടെക്‌സ്‌റ്റ്‌ അയക്കുമ്പോള്‍ ഉണ്ടാകു. മെസ്സേജ്‌ ചെയ്യുമ്പോഴും റേഡിയേഷന്‍ ഉണ്ടാകുമെന്നതിനാല്‍ തലയ്‌ക്കടുത്തു നിന്നും ഫോണ്‍ അകറ്റി വയ്‌ക്കുക.

4. ഫോണ്‍ കൈ അകലത്തില്‍

4. ഫോണ്‍ കൈ അകലത്തില്‍

ഹെഡ്‌സെറ്റും ലൗഡ്‌സ്‌പീക്കറും ഉപയോഗിച്ച്‌ ഫോണില്‍ക്കൂടി സംസാരിക്കുമ്പോള്‍ ഫോണ്‍ ചെവിക്ക്‌ അടുത്തോ, പോക്കറ്റിലോ, ബെല്‍റ്റിലോ വെയ്‌ക്കാതെ കൈ അകലത്തില്‍ വയ്‌ക്കുക. മൃദുലമായ ശരീര കോശങ്ങള്‍ റേഡിയേഷന്‍ ആഗിരണം ചെയ്യും.

5. റേഡിയേഷന്‍ കുറഞ്ഞ ഫോണ്‍

5. റേഡിയേഷന്‍ കുറഞ്ഞ ഫോണ്‍

എല്ലാ ഫോണുകളും ഒരു പോലെയല്ല റേഡിയേഷന്‍ പുറപ്പെടുവിക്കുന്നത്‌. നിങ്ങളുടെ ഫോണ്‍ ഇഡബ്ല്യുജി യുടെ ബയേഴ്‌സ്‌ ഗൈഡില്‍ നോക്കുക( നിങ്ങളുടെ ഫോണിന്റെ മോഡല്‍ നമ്പര്‍ ബാറ്ററിയുടെ അടിയില്‍ എഴുതിയിട്ടുണ്ടാവും) പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന റേഡിയേഷന്‍ കുറഞ്ഞ ഫോണുകള്‍ വാങ്ങുക.

6. സിഗ്നല്‍ ദുര്‍ബലമാണോ? ഫോണ്‍ ഓഫ്‌ ചെയ്യുക

6. സിഗ്നല്‍ ദുര്‍ബലമാണോ? ഫോണ്‍ ഓഫ്‌ ചെയ്യുക

സിഗ്‌നല്‍ കുറവാണന്നാണ്‌ കാണിക്കുന്നതെങ്കില്‍ ഫോണ്‍ ടവറുമായി ബന്ധപ്പെടാന്‍ കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുവെന്നാണ്‌ അര്‍ത്ഥം. നല്ലപോലെ സിഗ്നല്‍ ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം ഫോണ്‍ വിളിക്കുക.

7. റേഡിയേഷന്‍ ഷീല്‍ഡ്‌ ഉപയോഗിക്കുക

7. റേഡിയേഷന്‍ ഷീല്‍ഡ്‌ ഉപയോഗിക്കുക

ആന്റിന കാപ്‌, കീപാഡ്‌ കവര്‍ പോലുള്ള റേഡിയേഷന്‍ ഷീല്‍ഡുകള്‍ ഉപയോഗിക്കുന്നത്‌ റേഡിയേഷന്‍ ഏല്‍ക്കുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും. കണക്ഷന്റെ നിലവാരം താഴ്‌ത്തി കൊണ്ട്‌ ഉയര്‍ന്ന പവറില്‍ ട്രാന്‍സ്‌മിറ്റ്‌ ചെയ്യാന്‍ ഫോണുകളെ ഇത്‌ പ്രേരിപ്പിക്കും.

8. കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്‌ക്കുക

8. കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്‌ക്കുക

മുതിര്‍ന്നവരിലേതിനേക്കാള്‍ കുട്ടികളുടെ മസ്‌തിഷകം രണ്ട്‌ മടങ്ങ്‌ കൂടുതല്‍ സെല്‍ഫോണ്‍ റേഡിയേഷന്‍ ആഗിരണം ചെയ്യും. ഇഡബ്ല്യുജിയും ആരോഗ്യസംഘടകളും ചേര്‍ന്ന്‌ കുറഞ്ഞത്‌ ആറ്‌ രാജ്യങ്ങളില്‍ അത്യാവശ്യങ്ങള്‍ക്ക്‌ മാത്രം എന്ന തരത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

9. സംഭാഷണ ദൈര്‍ഘ്യം കുറയ്‌ക്കുക

9. സംഭാഷണ ദൈര്‍ഘ്യം കുറയ്‌ക്കുക

കിടക്കുന്നതിന്‌ മുമ്പ്‌ ആണ്‍/പെണ്‍ സുഹൃത്തുക്കളുമായുള്ള മണിക്കൂറുകള്‍ നീളുന്ന സംഭാഷണം കുറയ്‌ക്കുക. രണ്ട്‌ മിനുട്ട്‌ കോള്‍ പോലും ഒരു മണിക്കൂറിന്‌ ശേഷം തലച്ചോറിന്റെ സ്വാഭാവിക ഇലക്ട്രിക്കല്‍ പ്രവര്‍ത്തനത്തെ വ്യതിചലിപ്പിക്കുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ ദീര്‍ഘനേരം സംസാരിക്കണമെന്നുണ്ടെങ്കില്‍ സ്‌കൈപ്പ്‌ ഉപയോഗിക്കുക. ഇതിന്‌ വലിയ സ്‌ക്രീനുള്ള കമ്പ്യൂട്ടര്‍ വേണമെന്നില്ല.

10. സിഗ്നല്‍ ശ്രദ്ധിക്കുക

10. സിഗ്നല്‍ ശ്രദ്ധിക്കുക

സിഗ്നല്‍ കിട്ടാന്‍ പ്രയാസമുണ്ടെങ്കില്‍ ഫോണ്‍ കൂടുതല്‍ റേഡിയേഷന്‍ പുറപ്പെടുവിക്കും. സിഗ്നല്‍ കിട്ടാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. റേഞ്ച്‌ നന്നായി കിട്ടുന്ന സ്ഥലങ്ങളില്‍ എത്തിയിട്ട്‌ സംസാരിക്കുക. വാഹനങ്ങള്‍, ലിഫ്‌റ്റ്‌ പോലെ ലോഹ നിര്‍മ്മിതമായ ഇടങ്ങളില്‍ കയറുമ്പോള്‍ സെല്‍ഫോണ്‍ വിളിക്കാതിരിക്കുക. ഫോണ്‍ കണക്ട്‌ ചെയ്‌തതിന്‌ ശേഷം മാത്രം ചെവിയില്‍ വയ്‌ക്കുക.

11. ഫോണ്‍ പോക്കറ്റില്‍ വയ്‌ക്കരുത്‌

11. ഫോണ്‍ പോക്കറ്റില്‍ വയ്‌ക്കരുത്‌

പുരുഷന്‍മാര്‍ സെല്‍ഫോണുകള്‍ പാന്റ്‌സിന്റെയും മറ്റും മുന്‍ പോക്കറ്റില്‍ പതിവായി വയ്‌ക്കുന്നത്‌ ബീജത്തിന്റെ അളവ്‌ കുറയാന്‍ കാരണമാകുമെന്ന്‌ പറയുന്നുണ്ട്‌. അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്‌ സെല്‍ഫോണിന്റെ ഉപയോഗം ബീജത്തിന്റെ ശേഷി കുറയുന്നതിനും വന്ധ്യതയ്‌ക്കും കാരണമാകുന്നുണ്ട്‌ എന്നാണ്‌. സെല്‍ഫോണിന്റെ ഉപയോഗം ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റിറോണിന്റെ അളവ്‌ കൂട്ടുന്നതിനാല്‍ പ്രത്യുത്‌പാദന സംവിധാനത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ല്യൂടെനൈസിങ്‌ ഹോര്‍മോണിന്റെ അളവ്‌ കുറയ്‌ക്കും. കുടുംബമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സെല്‍ഫോണ്‍ ഉപയോഗം കുറയ്‌ക്കുന്നതാണ്‌ ഉചിതം. ഉപയോഗം ഇല്ലാത്തപ്പോള്‍ ഫോണ്‍ ഓഫ്‌ ചെയ്യുകയോ പ്ലെയ്‌ന്‍ മോഡില്‍ ഇടുകയോ മറ്റോ ചെയ്യുക.

12 . അര്‍ധരാത്രിയില്‍ ഫേസ്‌ബുക്ക്‌ നോക്കരുത്‌

12 . അര്‍ധരാത്രിയില്‍ ഫേസ്‌ബുക്ക്‌ നോക്കരുത്‌

ഫോണും കൊണ്ടാണ്‌ ചിലര്‍ കിടക്കാന്‍ പോകുന്നത്‌. ഇത്‌ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങാന്‍ പോകുമ്പോഴും ഫോണ്‍ കൈയില്‍ കരുതുന്നവര്‍ക്കിടയില്‍ ഐപാസ്സ്‌ ഒരു സര്‍വെ നടത്തിയിരുന്നു.ഇതില്‍ കാണാന്‍ കഴിഞ്ഞത്‌ സര്‍വെയില്‍ പങ്കെടുത്ത 58 ശതമാനം പേര്‍ ഫോണ്‍ പരിശോധിക്കുന്നതിനായി രാത്രി ഉണരുന്നു എന്നാണ്‌. പതിനൊന്ന്‌ ശതമാനം പേര്‍ ഏല്ലാ രാത്രിയിലും ഫോണ്‍ പതിവായി പരിശോധിക്കുന്നുണ്ട്‌. നിങ്ങള്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരല്ല മറിച്ച്‌ അലാറമായിട്ടാണ്‌ ഉപയോഗിക്കുന്നതെങ്കിലും , സെല്‍ഫോണിന്റെ റേഡിയേഷന്‍ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. സ്വീഡനിലെ ചില ഗവേഷകര്‍ 4,000 ത്തോളം ചെറുപ്പക്കാരായ സെല്‍ഫോണ്‍ ഉപയോക്താക്കളില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തി. ഇവരുടെ പഠനത്തില്‍ കണ്ടെത്തിയത്‌ ഉയര്‍ന്ന ആവൃത്തിയിലുള്ള സെല്‍ഫോണ്‍ ഉപയോഗം ഉറക്ക പ്രശ്‌നങ്ങള്‍ ഉയരാന്‍ കാരണമാകുമെന്നാണ്‌. നിങ്ങള്‍ അലാറമായിട്ടാണ്‌ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതെങ്കില്‍ എയര്‍പ്ലെയ്‌ന്‍ മോഡില്‍ ഇടുക

13. എല്ലായ്‌പ്പോഴും ബ്ലൂടൂത്ത്‌ വയ്‌ക്കരുത്‌

13. എല്ലായ്‌പ്പോഴും ബ്ലൂടൂത്ത്‌ വയ്‌ക്കരുത്‌

ചെവിയില്‍ വയ്‌ക്കുന്ന വയര്‍ലെസ്സ്‌ ബ്ലൂടൂത്ത്‌ ഡിവൈസും റേഡിയേഷന്‍ ഏക്കാന്‍ കാരണമാകും. എന്നാല്‍, സെല്‍ഫോണിനേക്കാള്‍ കുറഞ്ഞ റേഡിയേഷനായിരിക്കും ഇതില്‍ നിന്നും ഉണ്ടാവുക. പല ആളുകളും എപ്പോഴും അവരുടെ ബ്ലൂടൂത്ത്‌ വച്ചു കൊണ്ടിരിക്കുന്നു എന്നതാണ്‌ പ്രശ്‌നം. ഇത്‌ അത്ര നല്ലതല്ല. നിങ്ങള്‍ ബ്ലൂടൂത്ത്‌ ഡിവൈസ്‌ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇരു ചെവിയിലും മാറി മാറി ഉപയോഗിക്കുക, അങ്ങനെയെങ്കില്‍ ഒരു വശത്ത്‌ മാത്രമായി എപ്പോഴും റേഡിയേഷന്‍ ഏല്‍ക്കില്ല. ഫോണില്‍ അല്ലാത്തപ്പോള്‍ ഇവ ചെവിയില്‍ നിന്നും മാറ്റി വയ്‌ക്കുക.പുരുഷനെന്തേ പ്രഭാതസെക്‌സിനോടിഷ്ടം?

ഞങ്ങളുടെ ഗൂഗിള്‍ പേജ്‌ ഫോളോ ചെയ്യൂ

English summary

Tips To Avoid Cell Phone Radiation

The World Health Organization just re-labeled cell phones as “carcinogenic hazards,” meaning that they post a significant cancer risk to humans.
X
Desktop Bottom Promotion