For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാദങ്ങള്‍ പറയും......

By Super
|

നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കാര്യങ്ങല്‍ നിങ്ങളുടെ പാദങ്ങള്‍ക്ക്‌ പറയാന്‍ കഴിയും.വിറ്റാമിന്റെ ആഭാവം മുതല്‍ തൈറോയിഡ്‌ പ്രശ്‌നങ്ങള്‍ വരെ പലതും ഇതില്‍ ഉള്‍പ്പെടും

നിങ്ങള്‍ ശരീരത്തില്‍ വിഷം കയറ്റുന്നു....

നമ്മുടെ ആരോഗ്യത്തെ കുറിച്ച്‌ നമ്മുടെ പാദങ്ങള്‍ പറയുന്ന കാര്യങ്ങള്‍

1. രോമംഇല്ലാതിരിക്കുക

1. രോമംഇല്ലാതിരിക്കുക

നിങ്ങള്‍ ശരിക്കും കുള്ളനെപ്പോലെ ആയിരിക്കണം എന്നില്ല എന്നാല്‍ പാദങ്ങളിലും വിരലുകളിലും പൂര്‍ണമായും രോമം ഇല്ല എന്നത്‌ രക്തയോട്ടം ശരിയായ രീതിയില്‍ അല്ല എന്നതിന്റെ ലക്ഷണമാണ്‌.പാദങ്ങളിലെ രോമം കൊഴിയുന്നത്‌ ശ്രദ്ധയില്‍പ്പെടുന്നുണ്ടെങ്കില്‍ ഇത്‌ വളരെ സത്യമായിരിക്കും. കണങ്കാലിലെ നാഡിസ്‌പന്ദനം പരിശോധിച്ച്‌ നോക്കുക. ഇത്‌ കണ്ടെത്താന്‍ കഴിയുന്നില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

2. തണുത്ത പാദങ്ങള്‍

2. തണുത്ത പാദങ്ങള്‍

ഹൈപ്പോതൈറോയിഡിസം അഥവ പ്രവര്‍ത്തനം കുറഞ്ഞ തൈറോയിഡ്‌ ഗ്രന്ഥി പലതരത്തില്‍ നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. പാദങ്ങളും ഇതില്‍ ഉള്‍പ്പെടും. നിങ്ങളുടെ പാദങ്ങള്‍ എപ്പോഴും തണുത്താണോ ഇരിക്കുന്നത്‌? വരണ്ട ചര്‍മ്മം, മുടി , ക്ഷീണം, അപ്രതീക്ഷിതമായി ശരീര ഭാരം കൂടുക തുടങ്ങി ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ്‌ ലക്ഷണങ്ങള്‍ കൂടി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുക.

3. പഴുത്ത ചീര്‍ത്ത വലിയ വിരലുകള്‍

3. പഴുത്ത ചീര്‍ത്ത വലിയ വിരലുകള്‍

പഴുത്ത്‌, ചീര്‍ത്ത്‌, ചുവന്ന്‌ വലിയ വിരലുകള്‍ രക്തവാതത്തിന്റെ ലക്ഷണമാണ്‌. വലിയ വിരലുകള്‍ ഉള്ളതുകൊണ്ടാണ്‌ രക്തവാതം ഉണ്ടാകുന്നതെന്നാണ്‌ ചിലരുടെ വിശ്വാസം. സന്ധിവാതത്തിന്റെ ഒരു വിഭാഗമായ രക്തവാതം രക്തത്തില്‍ യൂറിക്‌ ആസിഡിന്റെ അളവ്‌ ഉയരുന്നത്‌ മൂലം ഉണ്ടാകുന്ന പ്രശ്‌നമാണ്‌. അമിതമായി മാംസം കഴിക്കുന്നത്‌ മൂലവും ഇതുണ്ടാകാം. പത്തില്‍ ഒന്ന്‌ എന്ന നിലയില്‍ രക്തവാതം ആഹാരവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു.

4. വരണ്ട്‌ ഇളകുന്ന ചര്‍മ്മം

4. വരണ്ട്‌ ഇളകുന്ന ചര്‍മ്മം

കായികതാരങ്ങളുടേത്‌ പോലെയുള്ള പാദങ്ങള്‍ ഉണ്ടാകുന്നതിന്‌ നിങ്ങള്‍ കളിക്കുന്നവരായിരിക്കണം എന്നില്ല. നിങ്ങളുടെ പാദങ്ങളില്‍ പ്രത്യേകിച്ച്‌ വിരലുകള്‍ക്കിടയിലും മറ്റും വരണ്ട, അടരുന്ന ചര്‍മ്മവും ചൊറിച്ചിലും അനുഭവപ്പെടുകയാണെങ്കില്‍ ഫംഗസ്‌ ബാധയുടെ ലക്ഷണമാണ്‌.ഇത്‌ പരിഹരിക്കാനുള്ള മരുന്നുകള്‍ പരീക്ഷിച്ച്‌ നോക്കുക. എന്നിട്ടും മാറുന്നില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

5. ദുര്‍ഗന്ധമുള്ള പാദങ്ങള്‍

5. ദുര്‍ഗന്ധമുള്ള പാദങ്ങള്‍

ദുര്‍ഗന്ധമുള്ള പാദങ്ങള്‍ ഒരു സങ്കീര്‍ണപ്രശ്‌നം ഒന്നുമല്ല. പലപ്പോഴും ഇത്‌ വൃത്തിയില്ലായ്‌മയുടെ ലക്ഷണമാണ്‌്‌. കാലുകള്‍ പതിവായി കഴുകുക, കോട്ടണ്‍ സോക്‌സ്‌ ഉപയോഗിക്കുക. വിയര്‍ക്കാന്‍ സാധ്യത ഉണ്ടെങ്കില്‍ ഒരു ജോടി സോക്‌സുകള്‍ കൂടി കരുതുക. എല്ലാ ദിവസവും ഒരേ ഷൂ തന്നെ ധരിക്കരുത്‌.

6. നടക്കാന്‍ പ്രയാസം

6. നടക്കാന്‍ പ്രയാസം

സ്വന്തം പാദങ്ങളില്‍ നില്‍ക്കാന്‍ കഴിയാതെ വരുന്നതിന്‌ പല പ്രശ്‌നങ്ങള്‍ കാരണമാകാം. കാത്സ്യം ആഗീരണം ചെയ്യാനുള്ള ബുദ്ധിമുട്ട്‌, തിരിച്ചറിയാത്ത ക്ഷതങ്ങള്‍, ദഹനക്കുറവ്‌ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാകാം. നിങ്ങള്‍ക്ക്‌ നടക്കാന്‍ ബുദ്ധിമുട്ട്‌ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

7.ഇടയ്‌ക്കിടെ പേശി വലിച്ചില്‍

7.ഇടയ്‌ക്കിടെ പേശി വലിച്ചില്‍

പേശീ വേദനയും വലിച്ചിലും അമിതമായി പേശികള്‍ ഉപയോഗിക്കുന്നതു കൊണ്ടോ ക്ഷതങ്ങള്‍ ഉണ്ടാകുന്നതു കൊണ്ടോ ആകണമെന്നില്ല. നിര്‍ജ്ജലീകരണം സംഭവിക്കുന്നതു കൊണ്ടും പലതരം വിറ്റാമിനുകളും ധാതുക്കളും കുറവുള്ളതുകൊണ്ടും ഇത്‌ സംഭവിക്കാം. രക്തത്തില്‍ പൊട്ടാസ്യം, കാത്സ്യം, സോഡിയം എന്നിവയുടെ അളവ്‌ കുറയുന്നതും പേശി വേദനയ്‌ക്ക്‌ കാരണമാകാം.

8. മരവിപ്പ്‌

8. മരവിപ്പ്‌

പാദങ്ങളിലും കാലുകളിലും മരവിപ്പ്‌ അനുഭവപ്പെടുന്നതിന്‌ വിവിധ കാരണങ്ങള്‍ ഉണ്ട്‌. വളരെ നേരം ഇരിക്കുന്നത്‌ മൂലം ഇതുണ്ടാകാം. എന്നാല്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌, നാഡി ക്ഷതം, ഫൈബ്രോമൈയാല്‍ജിയ തുടങ്ങി സങ്കീര്‍ണമായ മറ്റ്‌ പല രോഗങ്ങളുടെ ലക്ഷണമാകാനുള്ള സാധ്യതയും ഉണ്ട്‌.

Read more about: health ആരോഗ്യം
English summary

Things Your Feet Say About Your Health

From vitamin deficiencies to thyroid issues, your feet can tell you a lot more about your health than you might expect. Read on for some of the things our feet say about our overall health.
X
Desktop Bottom Promotion