For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുവയറ്റില്‍ ഇതൊന്നും വേണ്ടാ

By Saritha
|

വെറുംവയറ്റില്‍, അതായത് ഭക്ഷണം കഴിയ്ക്കാതെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ പല കാര്യങ്ങളുമുണ്ട്. ഇവ പ്രധാനമായും ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയും ദോഷം ചെയ്യുന്നവയുമാണ്.

വെറുംവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക എന്നിവയെല്ലാം ആരോഗ്യത്തിന് ഗുണകരമായ കാര്യങ്ങളില്‍ പെടുന്നു. ഇതുപോലെ ഗുണകരമല്ലാത്ത കാര്യങ്ങളില്‍ പെടുന്ന ചിലതുണ്ട്, പുഴുങ്ങിയ മുട്ടയുടെ ആരോഗ്യഗുണങ്ങള്‍

വെറുംവയറ്റില്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങളുടെ ആരോഗ്യത്തിനു ദോഷം വരുത്തുമെന്നതു തന്നെ കാരണം.

മരുന്നുകള്‍

മരുന്നുകള്‍

വെറുംവയറ്റില്‍ മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് അസിഡിറ്റിയും വയറിന് അസ്വസ്ഥതകളുമുണ്ടാക്കും.

സോഡ

സോഡ

സോഡ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യകരമല്ല. ഇത് വയറ്റിലെ അസിഡിറ്റി വര്‍ദ്ധിപ്പിയ്ക്കും. മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

വെറുംവയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വയറ്റില്‍ അള്‍സറുണ്ടാകാന്‍ കാരണമാകും. സ്ഥിരം ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്രത്യേകിച്ചും.

ബെഡ്‌കോഫി

ബെഡ്‌കോഫി

രാവിലെ ബെഡ്‌കോഫി പലരുടേയും പതിവാണ്. എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സ്‌ട്രെസുമുണ്ടാക്കും.

തക്കാളി

തക്കാളി

വെറും വയറ്റില്‍ തക്കാളി കഴിയ്ക്കുന്നത് നല്ലതല്ല. ഇതിലെ ആസിഡ് വയറ്റിലെ മറ്റ് ആസിഡുകളുമായി പ്രവര്‍ത്തിച്ച് വിപരീതഫലങ്ങളുണ്ടാക്കും.

വ്യായാമം

വ്യായാമം

വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നതും നല്ലതല്ല. ഇത് മസില്‍ നഷ്ടത്തിനും കൊഴുപ്പു നഷ്ടപ്പെടാനും കാരണമാകും.

English summary

Things You Should Not Do On An Empty Stomach

Some practices may offer certain health benefits but in this post, let us discuss about what not to do on an empty stomach.
Story first published: Thursday, November 26, 2015, 11:59 [IST]
X
Desktop Bottom Promotion