For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാസ്റ്റ് ഫുഡിനു പിന്നിലെ ചതിക്കുഴികള്‍

|

ന്യൂ ജനറേഷന്‍ ജീവിതം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്. ജീവിതം ആഘോഷമാക്കുന്ന യുവത്വത്തെ പല രോഗങ്ങളും പിടികൂടുന്നുണ്ട്. ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ് പല രോഗങ്ങള്‍ക്കും വില്ലനാകുന്നത്.

ഫാസ്റ്റ് ഫുഡിനു പിന്നിലെ ചതിക്കുഴികള്‍ ആരും മനസ്സിലാക്കുന്നില്ല. അതിന്റെ രുചിയും ഗന്ധവും നാടന്‍ ഭക്ഷണത്തെ കവച്ചു വെയ്ക്കുന്ന രീതിയില്‍ മലയാളിയുടെ മനസ്സില്‍ കുടിയേറിക്കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം

പാക്കറ്റ്ഭക്ഷണങ്ങള്‍ വരെ വ്യാപകമായി. കൂടാതെ കുടിയ്ക്കാന്‍ നാടന്‍ പാനീയങ്ങള്‍ക്കു പകരം മോഡേണ്‍ പാനീയങ്ങള്‍. ഇവയില്‍ ചേര്‍ക്കുന്ന പല രാസപദാര്‍ത്ഥങ്ങളും ശരീരത്തില്‍ മാരകമായ തോതിലുള്ള വിഷമാണ് ദിവസവും കയറ്റുന്നത്.ഫാസ്റ്റ്ഫുഡുകളിലെ കൊഴുപ്പ് നിയന്ത്രിക്കാം

ഫാസ്റ്റ്ഫുഡില്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും അവയുടെ ദോഷവശങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ഇറച്ചിക്ക് നിറം പകരാന്‍

ഇറച്ചിക്ക് നിറം പകരാന്‍

ഇറച്ചിക്ക് ചുവപ്പ് നിറം ലഭിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സോഡിയം നൈട്രേറ്റ്. കാന്‍സറിനു വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം നൈട്രേറ്റ്. ഇത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ചുവപ്പു നിറം നല്‍കാനും ഇവ കേടുവരാതിരിക്കാനുമാണ് ഉപയോഗിക്കുന്നത്.

പോപ്പ്‌കോണിനും ഭീഷണി

പോപ്പ്‌കോണിനും ഭീഷണി

ട്രാന്‍സ്ഫാറ്റ് എന്ന രാസവസ്തു പോപ്‌കോണ്‍, ബിസ്‌ക്കറ്റ്, ചിപ്‌സ് തുടങ്ങിയവയിലൊക്കെ ഉപയോഗിക്കുന്നു. ഹൃദയാരോഗ്യത്തിനു വരെ തകരാറുണ്ടാക്കുന്ന രാസവസ്തുവാണിത്.

ഒലെസ്ട്ര ഭീകരന്‍

ഒലെസ്ട്ര ഭീകരന്‍

നമ്മള്‍ കടയില്‍ നിന്നും വാങ്ങിക്കുന്ന ലെയ്‌സ് പോലുള്ള ചിപ്‌സിലാണ് ഒലെസ്ട്ര എന്ന രാസവസ്തു ഉപയോഗിക്കുന്നത്.

 ച്യൂയിഗ് ഗം അപകടകാരി

ച്യൂയിഗ് ഗം അപകടകാരി

ച്യൂയിഗ് ഗം നമ്മള്‍ എത്ര ആസ്വദിച്ചാണ് ചവയ്ക്കാറ്. എന്നാല്‍ ഇതില്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് പ്രൊപൈല്‍ ഗലേറ്റ. ച്യൂയിഗം ഗം കൂടാതെ സസ്യ എണ്ണകള്‍, മാംസമടങ്ങിയ ഫാസ്റ്റ്ഫുഡ് എന്നിവയിലും ഇത് ചേര്‍ക്കുന്നു. പ്രധാന ലക്ഷ്യം കേടുകൂടാതെ സംരക്ഷിക്കുക എന്നതു തന്നെ.

ചൈനാക്കാരനെ വിശ്വസിക്കല്ലേ

ചൈനാക്കാരനെ വിശ്വസിക്കല്ലേ

ചൈനീസ് സാള്‍ട്ട് എന്നറിയപ്പെടുന്ന രാസവസ്തുവാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്. ചൈനീസ് ഭക്ഷ്യ വിഭവങ്ങളിലെല്ലാം ഇവ ചേര്‍ക്കുന്നു. പൊണ്ണത്തടി, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നതിനു പുറമേ കണ്ണിന്റെആരോഗ്യത്തേയും ബാധിക്കും.

മധുരം മധുരം

മധുരം മധുരം

ക്രിത്രിമമധുരമായ അസ്പാര്‍ടെം ആണ് ഷുഗര്‍ ഫ്രീ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രാസവസ്തു. നാഡീവ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന ഈ രാസവസ്തു ക്യാന്‍സറിന് വരെ കാരണമാകും.

പൊട്ടാസ്യം ബ്രോമൈറ്റ്

പൊട്ടാസ്യം ബ്രോമൈറ്റ്

റൊട്ടിയുണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന രാസവസ്തു. പല രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നതിനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വൃക്കരോഗത്തിന്റെ പ്രധാന വില്ലന്‍.

പഞ്ചസാരയ്ക്ക് വ്യാജന്‍

പഞ്ചസാരയ്ക്ക് വ്യാജന്‍

പഞ്ചസാരയേക്കാള്‍ ഇരട്ടി മധുരമുള്ള ഒരു വിരുതനുണ്ട് ഏസിസുള്‍ഫേം കെ. ഇതുകൊണ്ടു തന്നെ പല ശീതള പാനീയങ്ങളപടേയും പ്രിയങ്കരന്‍.

സള്‍ഫര്‍ ഡയോക്‌സൈഡ്

സള്‍ഫര്‍ ഡയോക്‌സൈഡ്

ബിയറില്‍ ചേര്‍ക്കുന്ന രാസവസ്തു. കൂടാതെ ഉണക്കിയ പഴങ്ങള്‍, വൈന്‍, പാക്കു ചെയ്ത ഉരുളക്കിഴങ്ങ്, ജ്യൂസ് എന്നിവയില്‍ ചേര്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഹാനീകരം.

English summary

The Truth Behind Fast Food

Many like to eat food without knowing its disadvantages. People who eat at restaurant or fast food eat centers end up consuming about 200 additional calories than eaten at home.
Story first published: Saturday, July 25, 2015, 17:09 [IST]
X
Desktop Bottom Promotion