For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്ങള്‍ എപ്പോള്‍ കഴിക്കണം..?

By Sruthi K M
|

എല്ലാത്തരം പഴങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്ന് അറിയാം. പല തരത്തിലും ആരോഗ്യത്തിന് ഗുണങ്ങള്‍ ശേഷിയുള്ളവയാണ് പഴവര്‍ഗങ്ങള്‍. പ്രോട്ടീന്‍, വൈറ്റമിന്‍, ഇരുമ്പ്, മിനറല്‍സ് തുടങ്ങി പോഷകങ്ങളുടെ കലവറ തന്നെയാണ് പഴങ്ങള്‍.

ആപ്പിള്‍ തൊലിയുടെ ആരോഗ്യഗുണങ്ങള്‍

എന്നാല്‍ ഈ പഴങ്ങളുടെ ഗുണം ശരീരത്തിന് ലഭിക്കണമെങ്കില്‍ ശരിയായ സമയത്ത് കഴിക്കണം. ഏത് സമയത്താണ് പഴങ്ങള്‍ കഴിയ്‌ക്കേണ്ടതെന്ന സംശയം പലര്‍ക്കുമുണ്ട്. ചിലര്‍ രാവിലെ കഴിച്ചാല്‍ നല്ലതാണെന്ന് പറയുന്നു. മറ്റു ചിലര്‍ ഭക്ഷണത്തിനുശേഷം കഴിക്കുന്നതാണ് നല്ലതെന്നും. ഏതാണ് ശരിയായ വഴി..? പച്ചമാങ്ങ കഴിച്ചാല്‍ 14 ഗുണം

അതിനെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. പല രോഗങ്ങള്‍ക്കും ആരോഗ്യത്തിനും പഴങ്ങള്‍ നല്ല മരുന്നാകണമെങ്കില്‍ അതിന്റേതായ സമയത്ത് കഴിക്കണം...

വെറുംവയറ്റില്‍

വെറുംവയറ്റില്‍

രാവിലെ വെറുംവയറ്റില്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ സഹായിക്കും.

പ്രാതലിന്

പ്രാതലിന്

ദഹനവ്യവസ്ഥയ്ക്ക് ഏറ്റവും ഉത്തമമായ വഴിയാണ് പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത്.

വ്യായാമം ആരംഭിക്കുമ്പോള്‍

വ്യായാമം ആരംഭിക്കുമ്പോള്‍

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഏതെങ്കിലും പഴവും വെള്ളവും കഴിക്കുക. വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജം ലഭിക്കും.

സീസണല്‍ ഫ്രൂട്‌സ്

സീസണല്‍ ഫ്രൂട്‌സ്

സീസണല്‍ ഫ്രൂട്‌സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ്

ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ്

ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകമാകും.

ഭക്ഷണശേഷം

ഭക്ഷണശേഷം

ഭക്ഷണശേഷം ഉടനടി പഴങ്ങള്‍ കഴിക്കരുത്. രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. വൈറ്റമിന്‍ മുഴുവന്‍ ശരീരത്തിന് ലഭിക്കണമെങ്കില്‍ നല്ല സമയം അതാണ്.

അത്താഴം

അത്താഴം

അത്താഴത്തിന് പഴങ്ങള്‍ മാത്രം കഴിച്ച് കിടക്കുന്നവരുണ്ട്. എന്നാല്‍ അത്താഴം കഴിച്ച് കഴിഞ്ഞ് കിടക്കുന്നതിനുമുന്‍പ് പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.

ക്ഷീണം മാറ്റാന്‍

ക്ഷീണം മാറ്റാന്‍

ജോലി ചെയ്ത് ക്ഷീണിച്ച് വരികയാണെങ്കില്‍ ശരീരത്തെ തണുപ്പിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് നല്ല ഊര്‍ജ്ജം നല്‍കും.

English summary

The best time to eat fruits

When should I eat fruits? The best time to eat fruits is first thing in the morning after a glass of water. Eating fruits right after a meal is not a great.
Story first published: Tuesday, April 28, 2015, 15:33 [IST]
X
Desktop Bottom Promotion