For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച് തൊലി കളയാനുള്ളതല്ല

By Sruthi K M
|

നിരവധി പഴങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് നല്ല ഗുണങ്ങള്‍ തരുന്നുണ്ട്. അതില്‍ ഒന്നാണ് ഓറഞ്ച്. ധാരാളം വൈറ്റമിന്‍ സിയും സിട്രസും അടങ്ങിയ ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ഓറഞ്ച് എന്ന പഴത്തിന്റെ ഉള്ളില്‍ മാത്രമല്ല ഗുണങ്ങള്‍ ഉള്ളത്, ഓറഞ്ചിന്റെ തോലിയിലും നിങ്ങള്‍ക്ക് അറിയാത്ത പല രഹസ്യങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ഓറഞ്ച് പഴം കഴിച്ച് അതിന്റെ തൊലി കളയാന്‍ വരട്ടെ.

അതിന്റെ തൊലി കൊണ്ട് എന്തൊക്കെ പ്രയോജനം ഉണ്ടെന്ന് അറിയാം. ഓറഞ്ച് തൊലി കൊണ്ടുള്ള ഫേസ് പാക്ക് വരെ വിപണിയിലുണ്ട്. ക്യാന്‍സര്‍ രോഗത്തെ വരെ ചെറുത്തു നിര്‍ത്താന്‍ കഴിവുള്ള ഒന്നിനെയാണ് നിങ്ങള്‍ വലിച്ചെറിയുന്നത്. 100 ഗ്രാം ഓറഞ്ച് തൊലിയില്‍ 25 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റും, 11 ഗ്രാം ഫൈബറും 1.5 ഗ്രാം പ്രോട്ടീനും, 1 ഗ്രാം സിട്രസ് ഓയിലും അടങ്ങിയിട്ടുണ്ട്.

കൂടാതെ വൈറ്റമിന്‍ സി അയേണ്‍, സിങ്ക്, മെഗ്നീഷ്യം, കോപ്പര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇത്രയേറെ പോഷകമൂല്യമുള്ള ഒന്നിനെ വെറുതെ കളയണ്ടല്ലോ. ഇത് ആരോഗ്യത്തിന് ഏതൊക്കെ തരത്തിലാണ് പ്രയോജനം ചെയ്യുന്നതെന്ന് നോക്കാം.

ക്യാന്‍സറിനെ തടയുന്നു

ക്യാന്‍സറിനെ തടയുന്നു

ധാരാളം വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ചിന്റെ തൊലി ക്യാന്‍സര്‍ രോഗത്തിന് അത്യുത്തമമാണ്. ഇതിന്റെ ജ്യൂസുകള്‍ കുടിച്ച് ക്യാന്‍സറിനോട് പോരാടാം..

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന മികച്ച ഒന്നാണ് ഓറഞ്ചിന്റെ തൊലി. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്‌പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കാരണമാകുന്നു.

തടി കുറയ്ക്കും

തടി കുറയ്ക്കും

ഒരു ഓറഞ്ചില്‍ 80 കലോറി മാത്രമേയുള്ളൂ. ഓറഞ്ചും ഓറഞ്ചിന്റെ തൊലിയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ദഹനം എളുപ്പമാക്കും

ദഹനം എളുപ്പമാക്കും

ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു.ഇതുവഴി ദഹനം എളുപ്പമാകും. വയറിലെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

മലവിസര്‍ജനം

മലവിസര്‍ജനം

മലവിസര്‍ജനം കൃത്യമായി നടത്താന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവര്‍ക്കും വയറിലെ എരിച്ചലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്.

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും

ഒാറഞ്ച് തൊലി കൊണ്ടുള്ള മറ്റൊരു ആരോഗ്യ ഗുണമാണ് പ്രതിരോധശേഷി. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

ശക്തി

ശക്തി

ഓറഞ്ച് തൊലിയുടെ ജ്യൂസ് എന്നും കുടിക്കുന്നത് നിങ്ങളെ ഊര്‍ജ്ജസ്വലനായി നിര്‍ത്തും. എന്നും ഉന്മേഷമുള്ളവാനാക്കി നിര്‍ത്തും. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

ശ്വാസനാള രോഗം ഇല്ലാതാക്കും

ശ്വാസനാള രോഗം ഇല്ലാതാക്കും

ഓറഞ്ച് തോലി ശ്വാസനാളത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നത്തിന് ഉത്തമമായ ഒന്നാണ്. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതുവഴി ശ്വാസനാളത്തില്‍ ഉണ്ടാകുന്ന വീക്കത്തെ ഇല്ലാതാക്കാം.

ശ്വസനം

ശ്വസനം

ഓറഞ്ചിന്റെ ഗന്ധം നിങ്ങളുടെ ശ്വസനത്തിന് നല്ലതാണ്. ചീത്ത ഗന്ധം അകറ്റാന്‍ ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് നല്ല ശ്വസനം നല്‍കുന്നതാണ്.

ചര്‍മ്മത്തിന് അത്യുത്തമം

ചര്‍മ്മത്തിന് അത്യുത്തമം

ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലി കൊണ്ടുള്ള പൗണ്ടറുകളും ക്രീമുകളും വിപണിയില്‍ സുലഭമാണ്. നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ഇതുണ്ടാക്കി എടുക്കാം. എണ്ണമയമുള്ള ചര്‍മ്മത്തിന് അത്യുത്തമമാണ് ഇവ.

English summary

health benefits of orange peel

Here are some reasons why you have to consider orange peels for its health benefits.
Story first published: Tuesday, February 17, 2015, 11:28 [IST]
X
Desktop Bottom Promotion