For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നന്നായി ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും?

By Sruthi K M
|

നിങ്ങളുടെ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. നല്ല വിശ്രമം നിങ്ങള്‍ക്ക് കിട്ടുന്നത് ഉറക്കത്തിലൂടെയുമാണ്. അപ്പോള്‍ നല്ല ഉറക്കം നിങ്ങളുടെ ശരീരത്തിന് അത്യാവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിന് പലതും സംഭവിക്കാം. നിങ്ങളുടെ ശരീരത്തില്‍ നിന്നും പലതും നഷ്ടപ്പെട്ടേക്കാം. ഉറക്കമില്ലാത്ത രാത്രികള്‍ നിങ്ങള്‍ക്ക് അപകടകാരിയാണ്. അടുത്ത ദിവസത്തെ കൂടി അത് കാര്‍ന്നുതിന്നും.

പല രോഗങ്ങള്‍ക്കും വഴിവെക്കുകയും ചെയ്യും. നിങ്ങള്‍ രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നവരായിരിക്കാം. അല്ലെങ്കില്‍ രാത്രി ഏറെ വൈകിയാവാം നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ ഇതൊക്കെ നിങ്ങളുടെ ജീവിതത്തിനും ശരീരത്തിനും നിറം കെടുത്തുകയേയുള്ളൂ. പല മാനസിക പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ അടിമയായേക്കാം. തിരക്കു പിടിച്ച ജീവിതത്തില്‍ ഉറക്കമില്ലായ്മ എല്ലാവരുടെയും ഒരു പ്രശ്‌നമാണ്.

നന്നായി ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുക എന്നറിഞ്ഞിരിക്കുക. എന്നിട്ട് അതിനുള്ള പ്രതിവിധികള്‍ കണ്ടെത്താം...

പ്രതിരോധശേഷി

പ്രതിരോധശേഷി

നന്നായി ഉറങ്ങിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രധാന അപകടമാണ് ശരീരത്തിന് പ്രതിരോധശേഷി നഷ്ടമാകുന്നത്. നിങ്ങളുടെ ഉറക്കം എത്രമാത്രം കുറയുന്നുവോ അത്രമാത്രം പ്രതിരോധശേഷി ശരീരത്തില്‍ നിന്നും കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ശരീരത്തില്‍ ഉണ്ടാകുന്ന അണുബാധയോട് നിങ്ങള്‍ക്ക് പോരാടാന്‍ കഴിയാതെ വരും. നിങ്ങള്‍ രോഗിയും ആകും

തീരാവ്യാധി

തീരാവ്യാധി

പല അസുഖങ്ങള്‍ക്കും നിങ്ങള്‍ അടിമപ്പെടുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും കാരണമാകുന്നു. നല്ല ഉറക്കമില്ലെങ്കില്‍ ഒരു ദിവസവും നിങ്ങള്‍ക്ക് നല്ലതാവില്ല.

വിശപ്പ് കൂടുന്നു

വിശപ്പ് കൂടുന്നു

ഉറക്കം കുറയുന്നത് നിങ്ങള്‍ക്ക് വിശപ്പ് കൂടാനുള്ള കാരണമാകുന്നു. നിങ്ങള്‍ പോഷകമൂല്യമില്ലാത്ത സ്‌നാക്‌സുകള്‍ കഴിക്കുന്നു. ഇത് നിങ്ങളെ അലസനാക്കി നിര്‍ത്തുന്നു. ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ ഉറക്കം തൂങ്ങിയാകുന്നു. ജോലി എടുക്കാന്‍ കഴിയാതെ വരുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹം ഉണ്ടാകുന്ന മിക്കവരിലും ഒരു കാരണമായി കണ്ടെത്തിയത് അവരുടെ ഉറക്കമില്ലായ്മയാണ്. നല്ല ഉറക്കം കിട്ടാത്തത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

നിങ്ങളുടെ ശരീരത്തെ മോശമാക്കികൊണ്ടിരിക്കുന്നു

നിങ്ങളുടെ ശരീരത്തെ മോശമാക്കികൊണ്ടിരിക്കുന്നു

നിങ്ങളുടെ ശരീരത്തില്‍ മറ്റെന്തെങ്കിലും രോഗം പിടിപ്പെട്ടാല്‍ അത് ചികിത്സിച്ചു മാറ്റാന്‍ പോലും നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ നന്നായി ഉറങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ശരീരം അതിലും മോശമായിക്കൊണ്ടിരിക്കും. പ്രതിരോധ പ്രവര്‍ത്തരനവും ഹോര്‍മോണുകളും രോഗങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാതെ വരുന്നു.

ആകുലതയും വിഷാദവും

ആകുലതയും വിഷാദവും

നല്ല ഉറക്കം നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ അടുത്ത ദിവസം എന്ത് സംഭവിക്കും? നിങ്ങളൊരു വിഷാദ രോഗിയാകുന്നു. ഉത്ക്ണഠയും മനപ്രയാസവുമായിരിക്കും ഫലം.

വൈജ്ഞാനിക വൈകല്യം

വൈജ്ഞാനിക വൈകല്യം

ശരീരത്തിന് നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ പല വൈകല്യങ്ങലും സംഭവിക്കാം. നിങ്ങളുടെ ഓര്‍മയും കഴിവും ഉത്സാഹവും നഷ്ടപ്പെട്ടേക്കാം.

ഹോര്‍മോണിനെ ബാധിക്കുന്നു

ഹോര്‍മോണിനെ ബാധിക്കുന്നു

നിങ്ങള്‍ ഒരു ദിവസം എത്ര സമയം ജോലി ചെയ്യണം എത്ര സമയം ഉറങ്ങണം എന്ന് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. അത് തെറ്റിയാല്‍ എന്ത് സംഭവിക്കും? നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുന്നു. പല ലൈംഗിക തടസ്സങ്ങളും സംഭവിക്കാം.

ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ

ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ

രാത്രിയിലാണ് ശരീരത്തില്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നടക്കുന്നത്. ഇതിന്റെ അസന്തുലിതാവസ്ഥ പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

നിങ്ങളുടെ ശരീരത്തിലെ എല്ലാ അറ്റകുറ്റപ്പണികളും രാത്രിയിലാണ് നടക്കുന്നത്. ഇത് തെറ്റിയാല്‍ ക്യാന്‍സര്‍ എന്ന രോഗം വരെ നിങ്ങള്‍ക്ക് ഉണ്ടാകാം. ഇത് ആവശ്യമില്ലാത്ത റാഡിക്കലിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് ക്യാന്‍സര്‍ രോഗം ഉണ്ടാക്കുന്നു.

English summary

10 dangers of sleep deprivation

Here are some of the most important side effects of sleep deprivation.
X
Desktop Bottom Promotion