For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാരിലെ വിഷാദ ലക്ഷണങ്ങള്‍

By Super
|

സ്ത്രീകള്‍ക്ക് മാത്രമേ വിഷാദം ഉണ്ടാകൂ എന്നത് പ്രമുഖമായൊരു തെറ്റിദ്ധാരണയാണ്. വിഷാദം പുരുഷന്മാരെയും ബാധിക്കും. എന്നിരുന്നാലും പുരുഷന്മാരില്‍ വിഷാദം വ്യത്യസ്ഥമായാണ് കാണപ്പെടുക.

അതിന്‍റെ ലക്ഷണങ്ങളും സ്ത്രീകളുടേതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും. അതേപോലെ ഇവയെ രോഗലക്ഷണമായി അംഗീകരിക്കാനും സഹായം തേടാനും മടി കാണിക്കുകയും ചെയ്യും.

പുരുഷന്മാരിലെ വിഷാദത്തിന്‍റെ ചില പ്രധാന അടയാളങ്ങളും ലക്ഷണങ്ങളും അറിയുക.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള പ്രയാസം

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള പ്രയാസം

വിഷാദമുള്ളവര്‍ക്ക് ഏകാഗ്രത നേടുന്നത് വിഷമമാകും. അത് വഴി അവര്‍ക്ക് ജോലിയിലും പഠനത്തിലും പ്രകടനം മോശമാകും. വിഷാദം വ്യക്തമായി ചിന്തിക്കാനുള്ള കഴിവിനെയും, ശരിയായ തീരുമാനങ്ങളെടുക്കുന്നതിനെയും, സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യുന്നതിനെയും തടസ്സപ്പെടുത്തും.

സ്ഥിരമായ ദേഷ്യം അല്ലെങ്കില്‍ മുന്‍കോപം

സ്ഥിരമായ ദേഷ്യം അല്ലെങ്കില്‍ മുന്‍കോപം

വിഷാദത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണമാണ് സ്ഥിരമായ ദേഷ്യം അല്ലെങ്കില്‍ മുന്‍കോപം. സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങളെ കരച്ചിലിലൂടെ പ്രകടമാക്കുമ്പോള്‍ പുരുഷന്‍ കോപത്തിലോ ആക്രമണത്തിലോ അഭയം കണ്ടെത്തും. ചില വ്യക്തികളോടോ സാഹചര്യങ്ങളാടോ ഉള്ള എതിര്‍പ്പ് കോപത്തിന് കാരണമാകാം. ഇതിന് പുറമേ നിസാരമായ സാഹചര്യങ്ങളില്‍ പോലും അസ്വസ്ഥതയും ദേഷ്യവും അനുഭവപ്പെടാം.

ദുശീലങ്ങള്‍

ദുശീലങ്ങള്‍

നിരവധി സാഹചര്യങ്ങളില്‍ പുരുഷന്മാര്‍ തങ്ങളുടെ വിഷാദത്തെ മറികടക്കുന്നതിന് ചില ദുശീലങ്ങളില്‍ അഭയം തേടും. എന്നാല്‍ വിഷാദവും മദ്യപാനവും മിക്കവാറും ഒരുമിച്ച് സംഭവിക്കുന്നവയാണ്. മദ്യം വിഷാദമുണ്ടാക്കുന്നതിനാല്‍ അവസ്ഥ കൂടുതല്‍ മോശമാക്കുകയും ചെയ്യും.

ലൈംഗിക താല്പര്യത്തിലെ കുറവ്

ലൈംഗിക താല്പര്യത്തിലെ കുറവ്

പലരും തുറന്ന് സമ്മതിക്കില്ലെങ്കിലും വിഷാദം ലൈംഗിക താല്പര്യത്തെയും, ഉദ്ധാരണത്തെയും കുറയ്ക്കും. ഇവര്‍‌ക്ക് അന്തര്‍മുഖത്വം തോന്നുകയും പതിവ് കാര്യങ്ങള്‍ ചെയ്യുന്നതിന് മതിയായ കരുത്ത് നേടാനാവാതെ വരുകയും ചെയ്യും.

കഠിനവേദനകളും ദഹനപ്രശ്നങ്ങളും

കഠിനവേദനകളും ദഹനപ്രശ്നങ്ങളും

ഹാര്‍വാഡ് മെഡിക്കല്‍ സ്കൂള്‍ നടത്തിയ ഒരു പഠനം അനുസരിച്ച് ശരീരവേദനകള്‍ ശാരീരികമെന്നതിനൊപ്പം മാനസികവുമാണ്. ശക്തമായ വേദന അനുഭവിക്കുന്നവര്‍ക്ക് സാധാരണ വ്യക്തികളേക്കാള്‍ വിഷാദം ഉണ്ടാകുന്നതിനുള്ള സാധ്യത മൂന്നിരട്ടിയാണ്.

ഉറക്ക പ്രശ്നങ്ങള്‍

ഉറക്ക പ്രശ്നങ്ങള്‍

വിഷാദത്തിന്‍റെ മറ്റൊരു ലക്ഷണമാണ് അമിതമായതോ, വളരെ കുറവായതോ ആയ ഉറക്കം. വിഷാദമുള്ളവര്‍ പൊതുവെ, രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നുവെന്നും, പിന്നീട് ഉറങ്ങാനാവാതെ വരുന്നെന്നും പരാതി പറയുന്നവരാണ്. ചിലര്‍ രാത്രി പല തവണ ഉണരുകയും രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരാണ്.

കഠിനമായ ക്ഷീണം

കഠിനമായ ക്ഷീണം

വിഷാദമുള്ളവര്‍ പൊതുവെ ക്ഷീണവും തളര്‍ച്ചയും അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മിക്കവര്‍ക്കും സ്ഥിരമായ ക്ഷീണം അനുഭവപ്പെടുകയും അനുദിന ജോലികള്‍ ചെയ്യാനാവാതെ വരുകയും ചെയ്യുന്നു.

English summary

Symptoms Of Depression In Men

Here are some of the symptoms of depression in men. Read more to know about,
X
Desktop Bottom Promotion