For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസിന്‌ ഇതും കാരണങ്ങള്‍

By Super
|

സ്‌ട്രെസിന്‌ കാരണങ്ങള്‍ പലതുണ്ട്‌. ജോലിഭാരം മുതല്‍ കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ വരെ ഇതിന്‌ കാരണമാകും.

ഇവയെല്ലാം സാധാരണ കാരണങ്ങള്‍ മാത്രം. എന്നാല്‍ ഇവയല്ലാതെ അസാധാരണമായ ചില കാര്യങ്ങളും ചിലപ്പോള്‍ സ്‌ട്രെസിന്‌ കാരണമാകാറുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇവയില്‍ പലതും നിങ്ങള്‍ പോലുമറിയാതെയായിരിയ്‌ക്കും നിങ്ങളെ ബാധിയ്‌ക്കുക.

ശബ്ദം

ശബ്ദം

ഉയര്‍ന്ന ശബ്ദം മാനസികസമ്മര്‍ദ്ദത്തിന് കാരണമാകും. ഉയര്‍ന്ന ശബ്ദമുള്ള സാഹചര്യത്തില്‍ പതിവായി ജോലി ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് പല പഠനങ്ങളും പറയുന്നു.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

നിങ്ങളുടെ വൈകാരിക, മാനസിക, ശാരീരിക മേഖലകളെ സൗഹൃദങ്ങള്‍ വലിയ തോതില്‍ സ്വാധീനിക്കും. വഴക്കുകള്‍ക്കിടെ മാനസിക വിക്ഷോഭം ഉണ്ടാക്കുന്നതിലും, സമ്മര്‍ദ്ദമുണ്ടാക്കുന്നതിലും സുഹൃത്തുക്കള്‍ ഒരു കാരണമാ​ണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മാനസികസമ്മര്‍ദ്ധത്തിന് കാരണമാകും.

കിടക്കുന്നതിന് മുമ്പുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം, മെസേജുകള്‍

കിടക്കുന്നതിന് മുമ്പുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം, മെസേജുകള്‍

ഏറെ സമയം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് മാനസികസമ്മര്‍ദ്ദം ഉണ്ടാക്കും. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്നു.

പുറത്ത് പോകല്‍

പുറത്ത് പോകല്‍

പുറത്തേക്ക് പോകുന്നത് മനസുഖം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പൊതുവായ വിശ്വാസം. എന്നാല്‍ ശരിക്കും ഇത് ദോഷകരമാവും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് അവയെ വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ കാരണമാവുകയും ചെയ്യും.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

മതിയായ ഉറക്കമില്ലാത്തത് മാനസികസമ്മര്‍ദ്ദത്തിന് കാരണമാകും. ദിവസം കുറഞ്ഞത് എഴ്-എട്ട് മണിക്കൂറുകളെങ്കിലും ഉറങ്ങുന്നത് മനസിനെ ആശങ്കകളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകാന്‍ സഹായിക്കും എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

വ്യായാമം ഇല്ലായ്മ

വ്യായാമം ഇല്ലായ്മ

ശരീരത്തിന് ആവശ്യമായ തോതില്‍ വ്യായാമം ലഭിക്കാതെ വന്നാല്‍ ശരീരത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നത് മൂലം മാനസികസമ്മര്‍ദ്ദം ഉണ്ടാകും. അതകൊണ്ട് ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുക.

English summary

Surprising Things That Can Stress You Out

Here are some of the surprising things that stress you out. Read more to know about,
Story first published: Tuesday, October 6, 2015, 17:07 [IST]
X
Desktop Bottom Promotion