For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദുശ്ശീലം ആരോഗ്യത്തിന് നല്ലത്‌

|

കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം എത്രയുണ്ടെന്ന് പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഒരിക്കല്‍ പോലും മദ്യം കൈ കൊണ്ടു തൊടാത്ത എത്രപേര്‍ ഉണ്ടാവും നമുക്കിടയില്‍. ബിയറിന്‍റെ ഗുണങ്ങള്‍

എന്നാല്‍ മദ്യപിക്കുന്നവര്‍ മുഴുവന്‍ പ്രശ്‌നക്കാരാണ് എന്നല്ല പറഞ്ഞു വരുന്നത്. ശരിക്കും മദ്യപിച്ചാല്‍ സ്‌നേഹം വര്‍ദ്ധിക്കുന്ന എത്ര പേരെ നമുക്കറിയാം. അതൊക്കെ പോട്ടെ, അതല്ല നമ്മുടെ പ്രശ്‌നം. മദ്യത്തിന്റെ ആരോഗ്യഗുണം എത്രയാണെന്ന് നമുക്കറിയാമോ?

എന്നാല്‍ മദ്യപിക്കുന്ന സ്ത്രീക്കും പുരുഷനും ഒരുപോലെ ഇഷ്ടമുള്ള ഒരു കാര്യമുണ്ട് എന്താണെന്ന് അറിയാമോ? വോഡ്ക എന്ന ബ്രാന്‍ഡ് തന്നെ. പിന്നെ എന്തും അധികമായാല്‍ വിഷം തന്നെയല്ലേ. പക്ഷേ വോഡ്കയില്‍ പല തരത്തിലുള്ള ഗുണങ്ങളും ഉണ്ട്. ബിയറിനൊപ്പം കഴിയ്ക്കാവുന്നവ

ആരോഗ്യപരമായി വോഡ്കയ്ക്കുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്നു നോക്കാം. എന്നു കരുതി മദ്യപാനം ഒരു ശീലമാക്കാം എന്നല്ല പറഞ്ഞു വരുന്നത്.

തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു

തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു

നിങ്ങളുടെ ആഗ്രഹമനുസരിച്ച് തടി കുറയ്ക്കാന്‍ വോഡ്ക സഹായിക്കുന്നു. ജ്യൂസില്‍ വോഡ്ക മിക്‌സ് ചെയ്ത് കഴിച്ചാല്‍ തടി കുറയും എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അധിക കലോറി എരിച്ചു കളയുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

എല്ലാ തരത്തിലുള്ള മദ്യവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. എന്നാല്‍ അടിച്ചു പാമ്പായി കോണ്‍ തെറഅറി കിടന്നല്ല മാനസിക പ്രശ്‌നങ്ങളെ നേരിടേണ്ടത് എന്ന്. വോഡ്ക കഴിക്കുന്നതിലൂടെ നമ്മുടെ മാനസിക സമ്മര്‍ദ്ദത്തിന് താരതമ്യേന അയവു വരും എന്നാണ് ആരോഗ്യവവിദഗ്ധരുടെ ഉപദേശം.

മരുന്നുകളില്‍ വോഡ്ക?

മരുന്നുകളില്‍ വോഡ്ക?

ടിങ്കചര്‍ പോലുള്ള മരുന്നുകളില്‍ വോഡ്ക മിക്‌സ് ചെയ്യാറുണ്ട്. കൂടാതെ വേദന സംഹാരിയായും വോഡ്ക ഉപയോഗിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഇവയിലെല്ലാം ചെറിയ തോതില്‍ മാത്രമാണ് വേഡ്ക ഉപയോഗിക്കുന്നത്.

ഹൃദയാഘാതത്തെ പ്രതിരോധിക്കും

ഹൃദയാഘാതത്തെ പ്രതിരോധിക്കും

വോഡ്കയ്ക്ക് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ വോഡ്ക ഉപയോഗിക്കുന്നവരില്‍ ഹൃദയാരോഗ്യ സാധ്യത വളരെ കുറവാണ്.

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും

വോഡ്ക ഉപയോഗിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത വളരെ കുറവാണ്. ഇവരില്‍ അല്‍ഷിമേഴ്‌സിനെ തുരത്താനുള്ള കഴിവ് വോഡ്കയ്ക്കുണ്ട് പോലും.

പക്ഷാഘാത സാധ്യത കുറവ്

പക്ഷാഘാത സാധ്യത കുറവ്

പക്ഷാഘാത സാധ്യത വോഡ്ക ഉപയോഗിക്കുന്നവരില്‍ കുറവാണ്. രക്തയോട്ടം ശരിയായ രീതിയില്‍ നടക്കുന്നതു കൊണ്ടാണ് പക്ഷാഘാത സാധ്യത വളരെ കുറവ്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വോഡ്ക

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും വോഡ്ക

സൗന്ദര്യ സംരക്ഷണത്തിലും വോഡ്ക വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ പലര്‍ക്കും മദ്യത്തിന്റെ കാറ്റഗറിയില്‍ വരുന്നതിനാല്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് കാണും എന്നതാണ്.

സ്ത്രീകള്‍ക്കും ഉപയോഗിക്കാം

സ്ത്രീകള്‍ക്കും ഉപയോഗിക്കാം

വോഡ്ക കുടിയ്ക്കുന്നത് സ്ത്രീകള്‍ക്കും നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ ഇതില്‍ ആല്‍ക്കഹോളിന്റെ തോത് വളരെ കുറവാണ് എന്നുള്ളത് തന്നെയാണ്.

ദഹനത്തിനും നല്ലത്

ദഹനത്തിനും നല്ലത്

ഭക്ഷണം കഴിച്ചതിനു ശേഷം അല്‍പം വോഡ്ക കഴിക്കുന്നത് ഭക്ഷണം വേഗം ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് വോഡ്ക കഴിക്കുന്നത് നല്ലതാണ്.

ഉറക്കത്തിന് സഹായിക്കുന്നു

ഉറക്കത്തിന് സഹായിക്കുന്നു

നല്ല ഉറക്കം ലഭിക്കാന്‍ വോഡ്ക സഹായിക്കുന്നു. വോഡ്കയില്‍ ആല്‍ക്കഹോളിന്റെ തോത് വളരെ കുറവായതിനാലും ആരോഗ്യപരമായി മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതുകൊണ്ടും വോഡ്ക കഴിക്കുന്നത് നല്ലതാണ്.

English summary

Surprising Health Benefits Of Vodka

We know how much you love alcohol. Vodka is colourless and flavorless drink, and therefore blends smoothly with most other drinks without asserting itself.
Story first published: Saturday, August 29, 2015, 12:46 [IST]
X
Desktop Bottom Promotion