For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും മൂന്ന് വാഴപ്പഴം മതി ആയുസ്സിന്

|

ദിവസവും വാഴപ്പഴം കഴിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വാഴപ്പഴത്തോട് നമ്മള്‍ മലയാളികള്‍ക്കുള്ള സ്‌നേഹം ആലോചിച്ചാല്‍ മൂന്നല്ല മുപ്പതെണ്ണം കഴിക്കും എന്നു മനസ്സിലാകും.

എന്നാല്‍ തല്‍ക്കാലം മൂന്നെണ്ണം കഴിച്ചാല്‍ മതി. ഇതിനു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുള്ളതു കൊണ്ടാണ് എണ്ണം വരെ കൃത്യമായി പറഞ്ഞിരിക്കുന്നതും. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ വാഴപ്പഴം കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുക എന്നു നോക്കാം. പഴത്തൊലിയുടെ ഗുണങ്ങള്‍

രക്ത സമ്മര്‍ദ്ദം കുറക്കും

രക്ത സമ്മര്‍ദ്ദം കുറക്കും

രക്ത സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ മൂന്ന് വാഴപ്പഴത്തിലൂടെ കഴിയും. കാരണം ഇത് ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പഴം സഹായിക്കും.

 ദഹനം വര്‍ദ്ധിപ്പിക്കുന്നു

ദഹനം വര്‍ദ്ധിപ്പിക്കുന്നു

ദഹനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വാഴപ്പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹനം വേഗത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതില്‍ പഴം കഴിയ്ക്കുന്നതിലൂടെ കഴിയും. വാഴപ്പഴത്തിലടങ്ങിയിട്ടുള്ള നാരുകള്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

കോശങ്ങളെ ശക്തരാക്കുന്നു

കോശങ്ങളെ ശക്തരാക്കുന്നു

ശരീരത്തിലെ കോശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ വാഴപ്പഴം വഹിയ്്ക്കുന്ന പങ്ക് അനിര്‍വ്വചനീയമാണ്. വിറ്റാമിന്‍ ബി 6 ഇന്‍സുലിന്‍, ഹിമോഗ്ലോബിന്‍, അമിനോ ആസിഡ് തുടങ്ങിയവയില്‍ മാറ്റം വരുത്തി കോശങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

 വൈറ്റമിന്‍ സിയുടെ കലവറ

വൈറ്റമിന്‍ സിയുടെ കലവറ

വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് വാഴപ്പഴം. വിറ്റാമിന്‍ സി എന്നത് ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും

കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും

ദിവസവും മൂന്ന് വാഴപ്പഴം കഴിയ്ക്കുന്നതിലൂടെ കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു.

അനീമിയക്കെതിരെ പഴം

അനീമിയക്കെതിരെ പഴം

പഴത്തിന് അനീമിയ ചെറുക്കാനുള്ള കഴിവുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്ത കോശങ്ങളെ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുന്നു.

English summary

Surprising Health Benefits Of Eating 3 Bananas A Day

Bananas are incredibly versatile fruits that can be used to make refreshing smoothies, add delicious flavor to a baked meal, or simply eaten on-the-go.
Story first published: Monday, November 30, 2015, 17:53 [IST]
X
Desktop Bottom Promotion