For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെലറിയിലുണ്ട് ആയുസ്സിന്റെ രഹസ്യം

|

വിദേശിയാണെങ്കിലും മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളില്‍ ഉള്ള പച്ചക്കറിയാണ് സെലറി. പലരും സെലറി സാലഡായും പലഹാരത്തിനു മാറ്റു കൂട്ടാനും ഉപയോഗിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് സെലറി. പലരും സെലറിയെക്കുറിച്ച് പറയുമെങ്കിലും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് മാത്രം വലിയ പിടിയില്ല എന്നതാണ് സത്യം. ദിവസവും വെണ്ടയ്‌ക്ക കഴിച്ചാല്‍....

സൂപ്പുണ്ടാക്കാനും, കട്‌ലറ്റ് പോലുള്ള വിഭവങ്ങള്‍ക്കും സെലറി ഉപയോഗിക്കും. സെലറിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇനി മുതല്‍ സെലറി ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. വിഷം ചീറ്റുന്ന ഭക്ഷണക്കൂട്ടുകള്‍

വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്

വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്

സെലറിയില്‍ വെള്ളത്തിന്റെ അംശം വളരെ കൂടുതലാണ്. ഇതില്‍ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ടു തന്നെ സെലറി കഴിക്കുന്നത് വെള്ളം കുടിയ്ക്കുന്നതിന് തുല്യമാണ്. കരിക്കിനോടൊപ്പം സെലറി മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യം നല്‍കും.

ക്ലോറോഫില്ലിനാല്‍ സമൃദ്ധം

ക്ലോറോഫില്ലിനാല്‍ സമൃദ്ധം

രക്തത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന വസ്തുവാണ് ക്ലോറോഫില്‍. അതുകൊണ്ടു തന്നെ ഇത് ധാരാളം സെലറിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ക്യാന്‍സറിനെ പ്രതിരോധിക്കാനും ഇതിന് കഴിയും.

നാരുകളാല്‍ സമ്പുഷ്ടം

നാരുകളാല്‍ സമ്പുഷ്ടം

നാരുകളാല്‍ സമ്പുഷ്ടമാണ് സെലറി. ഇത് രക്ത സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൂടാതെ പോഷകങ്ങളാല്‍ സമൃദ്ധമാണ് സെലറി എന്നതും ഇതിനെ മറ്റു പച്ചക്കറികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അമിത വണ്ണം കുറയ്ക്കുന്നു

അമിത വണ്ണം കുറയ്ക്കുന്നു

അമിത വണ്ണത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് സെലറിയ്ക്കുണ്ട്. ഇത് ഒരിക്കലും ദോഷകരമല്ലാത്ത പച്ചക്കറയിയാണെന്നുള്ളതും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

 മഗ്നീഷ്യത്തിന്റെ കലവറ

മഗ്നീഷ്യത്തിന്റെ കലവറ

ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം ലഭിക്കുന്നതിനും സെലറി സഹായിക്കുന്നു. ഡയറ്റ് കൃത്യമാക്കാനും സെലറി സഹായിക്കുന്നു.

 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ സെലറിയ്ക്ക് കാര്യമായ പങ്കുണ്ട്. ദിവസവും സെലറി ഉപയോഗിച്ചാല്‍ 10 ശതമാനമെങ്കിലും കാഴ്ചശക്തിയില്‍ വര്‍ദ്ധനവുണ്ടാകും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോളിനെ കുറയ്ക്കുന്നതില്‍ സെലറി വഹിക്കുന്ന പങ്കും വളരെ വലുതാണ്. ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

ഉഷ്ണം കുറയ്ക്കുന്നു

ഉഷ്ണം കുറയ്ക്കുന്നു

വെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ ഇത് ശാരീരികമായുള്ള ഉഷ്ണം കുറയ്ക്കുന്നു. അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് സെലറി. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശ്കതി കൂട്ടുന്നതിനും സെലറിയ്ക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ സെലറി ഉള്‍പ്പെടുത്തി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Super Health Benefits Of Celery

Did you know that celery is one of the healthiest veggies out there? Not only does celery have plenty of health benefits but it’s also very versatile!
Story first published: Friday, October 9, 2015, 15:11 [IST]
X
Desktop Bottom Promotion