For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിയുള്ള ഇവ തടി കുറയ്ക്കും

By Super
|

ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ പുളിയുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. പുളിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കലോറി വേഗത്തില്‍ കുറയ്ക്കുകയും ദഹന സമയത്ത് ആരോഗ്യകരമായ ആസിഡുകളെ ഇവയ്ക്ക് പകരം വെയ്ക്കുകയും ചെയ്യും. എന്നാല്‍ മറുവശത്ത്, ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനാല്‍ ധാരാളം വെളളം കുടിക്കുകയും ചെയ്യണം. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വേനലില്‍ പ്രമേഹരോഗികള്‍ ചെയ്യേണ്ടവ

ഈ ഭക്ഷണ സാധനങ്ങള്‍ വിപണിയില്‍ നിന്ന് സുലഭമായി ലഭിക്കുന്നതും, വില കുറഞ്ഞവയുമാണ്. ഇവ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.

നാരങ്ങ

നാരങ്ങ

പുളിയുള്ള ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ് നാരങ്ങ. ശരീരഭാരം കുറയ്ക്കാനും ഇത് ഉത്തമമാണ്. രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. അല്പം തേന്‍ കൂടി ഇതില്‍ ചേര്‍ക്കാന്‍ വിട്ടുപോകരുത്.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചുകള്‍ ഏറിയ കാലവും പുളിയുള്ളവയാണ്. കഴിക്കാന്‍ അല്പം പ്രയാസം തോന്നിയാലും ഇത് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ ഉത്തമമാണ്. ഓറഞ്ചിലെ വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന അളവ് രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കും.

വാളന്‍പുളി

വാളന്‍പുളി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ വാളന്‍പുളി ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് കുറയ്ക്കാന്‍ കറികളില്‍ വാളന്‍പുളി ചേര്‍ക്കുക.

വിനാഗിരി

വിനാഗിരി

ഭക്ഷണത്തില്‍ വിനാഗിരി ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. ഇതിനൊപ്പം കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും സഹായകരമാണ് വിനാഗിരി.

യോഗര്‍ട്ട്

യോഗര്‍ട്ട്

പലരും പുളിയുള്ള യോഗര്‍ട്ട് ഒഴിവാക്കുകയാണ് ചെയ്യുക. എന്നിരുന്നാലും നല്ല ബാക്ടീരിയകളുള്ള യോഗര്‍ട്ട് കലോറിയെയും ആരോഗ്യപ്രശ്നങ്ങളെയും നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.

തക്കാളി

തക്കാളി

രോഗപ്രതിരോധ ശേഷി നല്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുമാണ് തക്കാളി. ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ അകറ്റാനും തക്കാളി ഫലപ്രദമാണ്.

പച്ചമാങ്ങ

പച്ചമാങ്ങ

വേനല്‍ക്കാല പഴങ്ങളിലെ രാജാവാണ് മാങ്ങ. പച്ചമാങ്ങ ധാരാളം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ ഉത്തമമാണ്.

പുളിപ്പിച്ച പച്ചക്കറികള്‍

പുളിപ്പിച്ച പച്ചക്കറികള്‍

പുളിപ്പിച്ച പച്ചക്കറികള്‍ ആരോഗ്യത്തിന് ഉത്തമമാണ്. അവയിലെ ആസിഡുകള്‍ വേഗത്തില്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിളില്‍ ബ്രൊമാലൈന്‍ എന്ന ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ദഹനത്തോടൊപ്പം തന്നെ കൊഴുപ്പിനെ എരിച്ച് കളയാന്‍ സഹായിക്കും.

നെല്ലിക്ക

നെല്ലിക്ക

ഒരേ സമയം പുളിയും ചവര്‍പ്പും ഉള്ളതാണ് നെല്ലിക്ക. നെല്ലിക്ക വിനാഗിരിയില്‍ കുതിര്‍ത്ത് വെച്ചതിന് ശേഷം കഴിക്കുന്നത് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.

Read more about: weight തടി
English summary

Sour Foods For Weight Loss

These sour foods for weight loss is healthy and a must try. Take a look at these lovely sour foods to add to your diet.
X
Desktop Bottom Promotion